ഇടുക്കിയിലും കോട്ടയത്തും നേരിയ ഭൂചലനം, 12 മണിയോടെ ഒരു മുഴക്കവും വിറയലുമെന്ന് നാട്ടുകാർ
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 1.99 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചനലത്തില്‍ ഇരുജില്ലകളിലും ഇതുവരെ നാശനഷ്ടങ്ങളോ മറ്റ് അപകട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Recommended Video
കോട്ടയം ജില്ലയിലെ മീനച്ചില്‍ ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് പുറത്ത് വരുന്ന വിവരം. ഭൂചലനം സംബന്ധിച്ച് ജിയോളജി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പന്ത്രണ്ട് മണിയോടെ ഒരു മുഴക്കം ഉണ്ടായതായി കോട്ടയം ജില്ലയിലെ പ്രദേശവാസികള്‍ പറയുന്നു. ഏകദേശം പതിനഞ്ച് സെക്കന്‍ഡോളം മാത്രമാണ് ഈ മുഴക്കം ഉണ്ടായിരുന്നത്. ആ സമയത്ത് പ്രദേശത്ത് ഒരു ചെറിയ വിറയല്‍ പോലെ അനുഭവപ്പെട്ടു എന്നും ആളുകള്‍ പറയുന്നു.

കോട്ടയം ജില്ലിയലെ പൂഞ്ഞാര്‍, പനച്ചിപ്പാറ, പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം പ്രധാനമായും അനുഭവപ്പെട്ടത്. ഇടുക്കിയിലെ ചില സ്ഥലങ്ങളിലും നേരിയ ഭൂചലനമുണ്ടായി. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകള്‍ അടുത്തിടെ കനത്ത മഴയില്‍ ഏറ്റവും ദുരിതത്തിലായ രണ്ട് ജില്ലകളാണ്. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും അടക്കം രണ്ട് ജില്ലകളിലും വന്‍ ദുരന്തം വിതച്ചിരുന്നു. ഭൂചലനമുണ്ടായതായി വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ ആശങ്കയിലാണ്.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications