കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐസ്‌ക്രീമില്‍ മയക്കുമരുന്ന്; കോളേജ് വിദ്യാര്‍ത്ഥിനികളും ഇരകള്‍

  • By Gokul
Google Oneindia Malayalam News

കോട്ടയം: കൊച്ചിയില്‍ നിന്നും പ്രമുഖ നടനെയും മോഡലുകളെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് പോലീസ് കണ്ടെത്തി. കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് മയക്കമരുന്നു മാഫിയകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

വിദ്യാഭ്യാസകാലത്തുതന്നെ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നെ അവര്‍ സ്വാഭാവികമായും മരുന്നിന്റെ അടിമകളായി മാറും. സ്‌കൂള്‍ കോളേജ് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി കഴിക്കുന്ന ഐസ്‌ക്രീം ഷേക്ക് തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ കലര്‍ത്തിയാണ് മിക്കയിടങ്ങളിലും വില്‍പന.

chocolate-kulfi

ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും അതേ സ്ഥലങ്ങളില്‍ കഴിക്കാനായി ചെല്ലുകയാണ് പതിവ്. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളുമാണ് മയക്കുമരുന്നു മാഫിയകളുടെ പ്രധാന ഇരകള്‍. ഇടയ്ക്ക് പോലീസും എക്‌സൈസ് വകുപ്പും ചിലയിടങ്ങളില്‍ പിരശോധന നടത്തിയെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല.

പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളില്‍ മയക്കുമരുന്നു ഉപയോഗം വ്യാപകമാണെന്ന് പറയുന്നു. പ്രത്യേകിച്ചും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരില്‍. കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് അനാശ്യാസ്യം നടത്തുന്ന മാഫിയ തന്നെയാണ് ഇതിന്റെ പിന്നിലും. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കടുത്തുള്ള കടകളില്‍ റെയ്ഡ് നടത്തുമെന്നാണ് വിവരം.

English summary
More kerala teens using drugs at school and colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X