Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടി;25 ലേറെ പ്രവര്‍ത്തകര്‍ ജോസ് വിഭാഗത്തില്‍ ചേര്‍ന്ന് എല്‍ഡിഎഫിലേക്ക്

കോട്ടയം: ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നതിന് പിന്നാലെ കോട്ടയം ഉള്‍പ്പടേയുള്ള സ്വാധീന മേഖലയില്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം വിഭാഗം. ഇതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും ജോസഫ് വിഭാഗത്തില്‍ നിന്നും അണികളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നു. അത്തരം ഒരു ശ്രമത്തിന്‍റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലത്തിലെ 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നിരിക്കുകയാണ്.

പുത്തനങ്ങാടി മേഖലയിലെ ഇരുപത്തിയഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് എംന്റെ ഭാഗമായത്. താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാഹുല്‍ രഘുനാഥിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ച് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രവര്‍ത്തകരെ തേമസ് ചാഴിക്കാന്‍ എംപിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചു. പാര്‍ട്ടി സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍ വിജി എം തോമസ്, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയടന്‍, രാജു ആലപ്പാട്ട്, ബിറ്റു വൃന്ദാവന്‍ എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തതായും തോമസ് ചാഴിക്കാടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

 chazhikkaden

തോമസ് ചാഴിക്കാടന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോട്ടയം നിയോജക മണ്ഡലത്തിലെ പുത്തനങ്ങാടി മേഖലയിൽ സാമൂഹിക സമുദായിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായ ശ്രീ.രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പ്രവർത്തകർ കേരള കോണ്ഗ്രസ് എം ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു മുഴുവൻ പ്രവർത്തകരെയുയും ഷാൾ അണിയിച്ചു സ്വീകരിച്ചു.പാർട്ടി സംസ്ഥാന ജെനറൽ സെക്രട്ടറി ശ്രീ വിജി എം തോമസ് ,കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ ജോജി കുറുത്തിയടൻ, ശ്രീ രാജു ആലപ്പാട്ട്‌,ബിറ്റു വൃന്ദാവൻ പ്രവർത്തകർക്ക് സ്വീകരണം നൽകി സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+