ചെളിയില്‍ ചവിട്ടി താഴ്ത്തി; മകന്റെ ക്രൂര മർദ്ദനം; ശ്വാസം കിട്ടാതെ അമ്മ മരിച്ചു
ചെളിയില്‍ ചവിട്ടി താഴ്ത്തി; മകന്റെ ക്രൂര മർദ്ദനം; ശ്വാസം കിട്ടാതെ അമ്മ മരിച്ചു
കോട്ടയം: വൈക്കം ഉദയനാപുരത്ത് വൈക പ്രയാറിൽ മകന്റെ മർദനത്തിൽ പെട്ട് അമ്മ മരിച്ചു. മദ്യ ലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. ചെളിയില്‍ ചവിട്ടി താഴ്ത്തിയാണ് കൊലപ്പെടുത്തിയത്. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു സംഭവം.
ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യയാണ് മരണപ്പെട്ട മന്ദാകിനി. 68 വയസ്സുണ്ട് മരണപ്പെട്ട സ്ത്രീയ്ക്ക്.

അതേസമയം, ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ അമ്മയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും സമീപത്തുള്ള തോട്ടിലെ ചെളിയില്‍ ഏറെനേരം മുക്കിപിടിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് മന്ദാകിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പല ദിവസങ്ങളിലും ബൈജു മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വൈക്കം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ 43കാരനായ ബൈജുവിനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications