നാളെ സന്ദീപിന്റെ പിറന്നാൾ, സമ്മാനമായി വാങ്ങിയ ഷർട്ട് പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സുനിത
തിരുവല്ല: നാടിനാകെ വേദനയായിരിക്കുകയാണ് സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പിബി സന്ദീപ് കുമാറിന്റെ മരണം. നാട്ടുകാര്‍ക്കെല്ലാം ഒരു വിളിപ്പുറത്ത് എന്തിനും ഏതിനും ഓടിയെത്തിയിരുന്ന നേതാവായിരുന്നു സന്ദീപ്. കഴിഞ്ഞ ദിവസം രാത്രി സന്ദീപ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ ഒരു വീടിന്റെ മാത്രമല്ല നാടിന്റെ വെളിച്ചം കൂടിയാണ് അണഞ്ഞത്.
സന്ദീപിന്റെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും തീരാനോവാവുകയാണ്. നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു സന്ദീപ് എന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഇരട്ടി വേദന ആയിരിക്കുകയാണ്..

സന്ദീപിന്റെ ഇളയകുഞ്ഞിന് മാസങ്ങള്‍ മാത്രം പ്രായമായതേ ഉളളൂ. അച്ഛാ എന്ന് വിളിക്കാന്‍ പോലും ആകുന്നതിന് മുന്‍പേ ആ കുഞ്ഞിന് അച്ഛനില്ലാതായിരിക്കുന്നു. സന്ദീപിന്റെ ചലനമറ്റ മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന ഭാര്യ സുനിത കണ്ട് നിന്നവര്‍ക്ക് നെഞ്ചില്‍ നീറുന്ന വേദനയായി മാറി. നാളെ പിറന്നാള്‍ ആഘോഷിക്കാനിരുന്ന സന്ദീപിന് വേണ്ടി സുനിത ചുവന്ന നിറത്തിലുളള ഒരു ഷര്‍ട്ട് സമ്മാനമായി വാങ്ങി വെച്ചിരുന്നു.

സന്ദീപിന് നല്‍കാനുളള സര്‍പ്രൈസ് സമ്മാനമായിരുന്നു അത്. എന്നാല്‍ ആ സര്‍പ്രൈസിന് സന്ദീപ് കാത്ത് നിന്നില്ല. സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആ ചുവന്ന ഷര്‍ട്ട് സുനിത പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു. വീടിനും നാടിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു സന്ദീപ് എന്നത് ഓരോ പ്രതികരണങ്ങളില്‍ നിന്നും വ്യക്തം. പ്രളയ കാലത്തും കൊവിഡ് പ്രതിസന്ധിയിലും നാട്ടുകാര്‍ക്ക് വേണ്ടി ഓടി നടന്ന് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ആ ചെറുപ്പക്കാരന്‍.

സന്ദീപിനെ കുറിച്ച് ഷിബു ബാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സന്ദീപ് സ്ഥിരമായി പോകുമായിരുന്ന കടയിലെ ഗ്രേസിക്കുട്ടി സംസാരിക്കുമ്പോൾ എന്റെ കുഞ്ഞ് എന്നാണ് സന്ദീപിനെ വിളിക്കുന്നത്. "ഇന്നലെ രാവിലെ ഇവിടെ വന്ന കുഞ്ഞ് വൈകിട്ട് വന്നില്ല.. വൈകുന്നേരം ഞങ്ങൾ വന്നപ്പോഴാണ് അറിയുന്നത് സന്ദീപിനെ കുത്തി എന്ന്, അതുകഴിഞ്ഞ് അരമണിക്കൂർ കഴിയുമ്പോൾ പറയുന്നു, സന്ദീപ് മരിച്ചെന്ന്... ഞങ്ങള് ഇപ്പോഴും വിശ്വസിച്ചിട്ടില്ല ആ കുഞ്ഞ് മരിച്ചെന്ന്.. "

ഒരു നാടിന്റെ ധമനികളിൽ കൂടി ഒഴുകിക്കൊണ്ടിരുന്ന മനുഷ്യനാണ്. മനുഷ്യരെ വെറുപ്പിനും വിദ്വേഷത്തിനും വേർതിരിവിനും വിട്ടുകൊടുക്കാതെ ജീവിതംകൊണ്ടു പണിയെടുത്തുകൊണ്ടിരുന്ന മനുഷ്യനാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ സ്വന്തം രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു അവരുടെ മനസ്സുകളിൽ കയറിക്കൂടിയ സഖാവാണ്. ഈ ചിത്രത്തിൽ കാണുന്ന അമ്മക്കും രണ്ടുമക്കൾക്കും മാത്രമല്ല ഇല്ലാതായത്. അന്ത്യാഭിവാദ്യങ്ങൾ..''

മാധ്യമപ്രവർത്തകൻ ഷാജഹാൻ കാളിയത്തിന്റെ കുറിപ്പ് ഇങ്ങനെ: '' സന്ദീപ് ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത നാട്ടിന് വേണ്ടപ്പെട്ട ഒരു പൊതു പ്രവർത്തകനായിരുന്നു. യുവമോർച്ചാ നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോടുണ്ടായത് ഒരു പൊതു പ്രവർത്തകനോടുള്ള വിരോധമാണ്. അയാൾ നേരത്തെ തന്നെ അസ്സൽ ക്രിമിനലാണ്. ജിഷ്ണു കൊലപ്പെടുത്തിയത് സാമൂഹികബോധം ഉയർത്തിപ്പിടിച്ച ഒരു പൊതു പ്രവർത്തകനെയാണ്. ആ നിലയ്ക്ക് അയാളുയർത്തിപ്പിടിച്ച രാഷ്ട്രീയവും സാമൂഹിക ബോധവുമാകാം കൊലയാളിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനും കാരണം. ജീവൻ നഷ്ടപ്പെട്ടത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. അതിന് കാരണം നിലപാടുകളാകാം... അപ്പോൾ പിന്നെ വ്യക്തിപരത അന്വേഷിച്ച് നമ്മളാ മനുഷ്യനെ നിന്ദിക്കരുത്... വിട സന്ദീപ്....''

മുൻ ധനമന്ത്രി ടിഎം തോമസ് ഐസകും സന്ദീപിനെ കുറിച്ച് ഓർമ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെ: '' പെരിങ്ങരയിലെ നാട്ടുവഴികളിൽ സന്ദീപിന്റെ ചിരിയും ബുള്ളറ്റിന്റെ ശബ്ദവും ചിരപരിചിതമാണ്. ഒരു ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം. പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരിക്കുമ്പോഴും മുഴുവൻ സമയവും ജനങ്ങൾക്കിടയിലായിരിക്കും. നാട്ടുകാരുടെ ഏത് പ്രശ്നത്തിലും ഇടപെടും എല്ലാവരോടും ഉള്ളുതുറന്ന ചിരിയോടെയുള്ള ഇടപെടൽ. ഏറെ ജനകീയനായ ചെറുപ്പക്കാരൻ''.

''സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായിക്കൂടെയാണ് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് ആകൃഷ്ടരായി വന്നത്. 27 വർഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതിൽ ഈ 36-കാരന്റെ പങ്കു നിർണ്ണായകമായിരുന്നു. അതുകൊണ്ടായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ അറിയപ്പെടുന്ന ആർഎസ്എസുകാരൻ ഏറ്റെടുത്തത്''.
Recommended Video

''തിരുവല്ലയിൽ ഞാൻ എത്തിയാൽ ഏത് തിരക്കായാലും ഓടിയെത്തും. അധികം വർത്തമാനം പറയാറില്ല. എങ്കിലും കുറച്ചു നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണം. മിക്കവാറും കൂടെ കുറച്ച് സഖാക്കളും ഉണ്ടാകും.മകൻ നിഹാന് മൂന്നര വയസ്സ്, രണ്ടാമത്തെ കുഞ്ഞിനു മൂന്നുമാസം പ്രായം. കുട്ടികളെ ഓമനിക്കുന്ന ചിത്രങ്ങൾ നമ്മുടെ കണ്ണുനിറയ്ക്കും. ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ സഖാവേ...''
-
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്












Click it and Unblock the Notifications