മിത്ത് വിവാദത്തില്‍ എന്‍എസ്എസ് പ്രക്ഷോഭത്തിനില്ല; നിയമപരമായി നേരിടും, അന്തസുള്ള നിലപാടെന്ന് ഗണേഷ് കുമാര്‍
കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ശാസ്ത്രം, വിശ്വാസം, മിത്ത് പരാമര്‍ശത്തില്‍ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കാതെ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം. യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രക്ഷോഭത്തെ കുറിച്ച് പറയുന്നില്ല. എന്നാല്‍ സ്പീക്കറുടെ പ്രസ്താവനയെ നിയമപരമായി നേരിടും എന്ന് എന്‍ എസ് എസ് അറിയിച്ചു. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല.
ഷംസീര്‍ പ്രസ്താവന തിരുത്തി ഖേദം പ്രകടിപ്പിക്കണം എന്നും എന്‍ എസ് എസ് ആവര്‍ത്തിച്ചു. സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രശ്നം കൂടുതല്‍ വഷളാക്കാതെ വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

യോഗത്തില്‍ എല്‍ ഡി എഫ് എം എല്‍ എയായ കെ ബി ഗണേഷ് കുമാറും പങ്കെടുത്തു. സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്ന് എന്‍ എസ് എസ് വിലയിരുത്തി. എന്‍ എസ് എസ് ഉപാധ്യക്ഷന്‍ സംഗീത് കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ പരാമര്‍ശം വരട്ടെ എന്ന നിലപാടിലാണ് എന്‍ എസ് എസ്.
അതേസമയം എന്‍ എസ് എസ് സ്വീകരിച്ചത് അന്തസായ തീരുമാനമാണ് എന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഒരു അക്രമ സമരത്തിനും കേരളത്തിലെ ജനങ്ങളുടെ മതസൗഹാര്‍ദം തകര്‍ക്കാനും പോകാതെ എന്‍ എസ് എസ് വളരെ മാന്യമായ നിലപാടാണ് എടുത്തിട്ടുള്ളത്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍ എസ് എസിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു മുതലെടുപ്പിനും എന്‍ എസ് എസ് കൂട്ടുനില്‍ക്കില്ല.
തെറ്റ് കണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുക എന്നുള്ളതാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം നിങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചോദിച്ചാല്‍ മതി എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. നേരത്തെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം സി പി എം തള്ളിയിരുന്നു.
തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയ വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. സാധാരണ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് യോഗം ചേരാറുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications