കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വിഎന്‍ വാസവന്‍; പതിവ് സന്ദര്‍ശനമെന്ന് പ്രതികരണം

Google Oneindia Malayalam News

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വിഎന്‍ വാസവന്‍. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

 കൂട്ടുകാരി വഴി പരിചയപ്പെട്ട രോഹിത്ത് ജീവിതത്തില്‍ കൂട്ടായി: 7 വര്‍ഷം പ്രണയം,എലീന പടിക്കല്‍ പറയുന്നു കൂട്ടുകാരി വഴി പരിചയപ്പെട്ട രോഹിത്ത് ജീവിതത്തില്‍ കൂട്ടായി: 7 വര്‍ഷം പ്രണയം,എലീന പടിക്കല്‍ പറയുന്നു

എന്നാല്‍ ബിഷപ്പുമായുള്ള കൂടിക്കാഴ്ച പതിവ് സന്ദര്‍ശനമാണെന്നും സര്‍ക്കാര്‍ ദൂതുമായല്ല താന്‍ ബിഷപ്പ് ഹൗസിലേക്ക് വന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി സൗഹൃദ കൂടിക്കാഴ്ചയായിരുന്നെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം പ്രതികരണമില്ലെന്നും മന്ത്രി പറഞ്ഞു.

kerala

ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തമായി നേരിടും. സമവായ ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. പ്രതിപക്ഷ ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. സമവായ ചര്‍ച്ചയ്ക്കുള്ള പ്രശ്‌നം നിലവിലില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദര്‍ശനമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

താന്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. സഭയോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിയുള്ള പതിവ് സന്ദര്‍ശനമാണിത്. സഭയും ബിപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. പാല ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വാസവന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരു തകര്‍ന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

5 വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാര്‍ പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന വര്‍ഗ്ഗീയമായ ഭിന്നിപ്പിക്കല്‍ വെറും 5 വര്‍ഷം കൊണ്ടു സാദ്ധ്യമാക്കിയ പിണറായി വിജയന്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണ്. മത തീവ്രവാദികളുടെ വര്‍ഗ്ഗീയ വിഷം വമിപ്പിച്ച പല പ്രസംഗങ്ങളിലും നടപടി എടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണക്കാര്‍ എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

വര്‍ഗീയ ശക്തികളുടെ അജണ്ടകളില്‍ കേരള സമൂഹം വീഴാന്‍ പാടുള്ളതല്ല.ഉടന്‍ തന്നെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി, ശരിതെറ്റുകള്‍ വെളിച്ചത്ത് കൊണ്ടുവന്ന് സൗഹൃദാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഏഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, മൂന്നാഴ്ച നീളുന്ന ആഘോഷങ്ങള്‍ഏഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, മൂന്നാഴ്ച നീളുന്ന ആഘോഷങ്ങള്‍

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Narcotic jihad Issue: Minister VN Vasavan visits Pala Bishop Mar Joseph Kallarangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X