ഏറ്റുമാനൂരിൽ നേവിയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; വർക്ക്ഷോപ്പ് തകർന്നതായി റിപ്പോർട്ട്
ഏറ്റുമാനൂരിൽ നേവിയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; വർക്ക്ഷോപ്പ് തകർന്നതായി റിപ്പോർട്ട്
കോട്ടയം: ഏറ്റുമാനൂരിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നേവിയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു. സംഭവത്തിൽ കട്ടിപ്പറമ്പിൽ കുഞ്ഞുമോൻ്റെ വർക്ക്ഷോപ്പ് തകർന്നു. പിന്നാലെ, മറ്റൊരു വീട്ടിലെ തൊഴുത്തും തകർന്നു.
കാതടപ്പിക്കുന്ന ശബ്ദത്തിന് പുറമെ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഹെലികോപ്ടർ താഴ്ന്ന് പറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ല എന്നാണ് വിവരം.

ഏറ്റുമാനൂരിലെ വളളിക്കാടാണ് ഇന്നലെ രാവിലെ 11.30 ന് കൂടി നേവിയുടെ ഹെലികോപ്റ്റർ വളരെ അധികം താഴ്ന്ന് പറന്നത്. സംഭവത്തിൽ പെയിംങ് വർക്ക് ഷോപ്പിലെ മുകളിലെ ഷീറ്റ് ഉൾപ്പെടെ തകർന്നു. വലിയ രീതിയിലുളള കാറ്റിൽ പ്രദേശത്തെ മരത്തിലെ ശാഖകൾ നിലം പതിച്ചു.
ജനവാസ മേഖലായണിത്. ശബ്ദം കേട്ട് പുറത്ത് വന്ന് തിക്കിയപ്പോൾ ആണ് ഹെലികോപ്റ്റർ എന്ന് മനസ്സിലായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഈ ശബ്ദം ചുഴലിക്കാറ്റിന് സമാനം ആയിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കി.












Click it and Unblock the Notifications