കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതോടെ പല പാര്‍ട്ടികളുടെയും നില പരുങ്ങലിലായിരിക്കുന്നു. നേരത്തെ ലഭിച്ചിരുന്ന സീറ്റുകള്‍ കിട്ടിയില്ലെന്ന് മാത്രമല്ല, താല്‍പ്പര്യമുള്ളവ ചോദിച്ചുവാങ്ങാനും സാധിക്കാത്ത അവസ്ഥയിലാണ് മുന്നണിയിലെ പഴയ പാര്‍ട്ടികള്‍. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സഖ്യകക്ഷികളെ കാര്യമായി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. ജോസ് കെ മാണിയുടെ വരവോടെ പലവും വിമതരാകുമോ എന്ന ആശങ്കയുമുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോസിന് കരുത്ത് തെളിയിക്കാനുള്ള അവസരമാണ്. ഈ തക്കത്തില്‍ മറുപണി കൊടുക്കാന്‍ ചില കക്ഷികള്‍ നോക്കുന്നുമുണ്ട്....

ശക്തമായി വാദിച്ചു, പക്ഷേ...

ശക്തമായി വാദിച്ചു, പക്ഷേ...

ജോസ് കെ മാണിയെ കൂടെ കൂട്ടരുതെന്ന് എല്‍ഡിഎഫില്‍ ശക്തമായി വാദിച്ച പാര്‍ട്ടികളിലൊന്ന് എന്‍സിപി ആയിരുന്നു. കാത്തിരുന്ന് കിട്ടിയ പാലാ മണ്ഡലം നഷ്ടമാകുമോ എന്ന ആശങ്ക തന്നെയായിരുന്നു എന്‍സിപിയുടെ എതിര്‍ ശബ്ദത്തിന് പ്രധാന കാരണം. എന്നാല്‍ മാണി സി കാപ്പന്റെയും കൂട്ടരുടെയും എതിര്‍പ്പ് സിപിഎം കണക്കിലെടുത്തില്ല.

തല്‍ക്കാലം അടങ്ങിയത് ഇങ്ങനെ

തല്‍ക്കാലം അടങ്ങിയത് ഇങ്ങനെ

ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കട്ടെ, എന്നിട്ടാകാം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ച എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. മറ്റു കക്ഷികളും അനുകൂലമായി തല കുലുക്കിയതോടെ എന്‍സിപിക്ക് തല്‍ക്കാലം അടങ്ങേണ്ടി വന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ വരാനിരിക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി പടയെടുക്കുമെന്ന് തീര്‍ച്ചയാണ്.

സീറ്റുകള്‍ വെട്ടിക്കുറച്ചു

സീറ്റുകള്‍ വെട്ടിക്കുറച്ചു

തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപിയെ പാടേ തഴഞ്ഞു എന്ന ആരോപണമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മാത്രം 28 സീറ്റുകളില്‍ എന്‍സിപി മല്‍സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഏഴ് സീറ്റുകളില്‍ മാത്രമാണ് മല്‍സരിക്കുന്നത്. ജോസ് പക്ഷത്തിന്റെ വരവാണ് തിരിച്ചടിച്ചത്.

സിപിഐ പിടിച്ചുനിന്നു

സിപിഐ പിടിച്ചുനിന്നു

പാലാ മുന്‍സിപ്പാലിറ്റി, രാമപുരം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, വെള്ളൂര്‍, കാണക്കാരി, വാകത്താനം തുടങ്ങിയ പഞ്ചായത്തുകളില്‍ മാത്രമായി എന്‍സിപി ഒതുങ്ങി. ജോസ് കെ മാണിയുടെ വരവോടെ എല്ലാവരും വിട്ടുവീഴ്ച ചെയ്യണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. സിപിഐയുടെ എതിര്‍പ്പ് മാത്രമാണ് പകുതിയെങ്കിലും ലക്ഷ്യം കണ്ടത്.

അമര്‍ഷം പുകയുന്നു

അമര്‍ഷം പുകയുന്നു

എന്‍സിപി പല വാര്‍ഡുകളും വിട്ടുനല്‍കാന്‍ തയ്യാറായി. എന്നാല്‍ തിരിച്ച് കാര്യമായി കിട്ടിയതുമില്ല. പല വിട്ടുവീഴ്ചകളും ചെയ്‌തെങ്കിലും ആവശ്യപ്പെട്ട സീറ്റുകള്‍ ജോസ് കെ മാണി വിട്ടുകൊടുത്തില്ല. ജോസിന്റെ നിലപാടില്‍ മറ്റു കക്ഷികള്‍ക്കെല്ലാം അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് എലിക്കുളത്ത് എന്‍സിപി വിമതരായത്.

എന്‍സിപി വിമതരായി

എന്‍സിപി വിമതരായി

പാലായിലെ എലിക്കുളം രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ജോസ് പക്ഷത്തെ സംസ്ഥാന നേതാവാണ്. ഇതിനെതിരെ എന്‍സിപി വിമതനും രംഗത്തുവന്നു. ഈ വിമതന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്‍സിപി ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വിമതരായി മാറിയത്.

എലിക്കുളത്ത് സംഭവിച്ചത്

എലിക്കുളത്ത് സംഭവിച്ചത്

എലിക്കുളം നാലാം വാര്‍ഡ് എന്‍സിപി വിട്ടുകൊടുത്തു. പകരം രണ്ടാം വാര്‍ഡ് നല്‍കണം എന്നായിരുന്നു ആവശ്യം. അതിന് ജോസ് പക്ഷം തയ്യാറായില്ല. സിറ്റിങ് സീറ്റാണ് എന്ന് പറഞ്ഞ്് ജോസ് പക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. ഇതോടെ എന്‍സിപിയുടെ സീറ്റ് നഷ്ടമാകുകയും ആവശ്യപ്പെട്ടത് കിട്ടാതെ വരികയും ചെയ്തു. വിമതനായി മാത്യൂസ് പെരുമനങ്ങാട് എത്തി. ജോസ് പക്ഷത്തെ സാജന്‍ തൊടുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ജില്ലാ പഞ്ചായത്ത് പരിഹരിച്ചത് ഇങ്ങനെ

ജില്ലാ പഞ്ചായത്ത് പരിഹരിച്ചത് ഇങ്ങനെ

സിപിഐ കേരള കോണ്‍ഗ്രസ് പോര് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എല്‍ഡിഎഫില്‍ ഏറെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. നാല് സീറ്റ് വേണമെന്ന് സിപിഐ ഉറപ്പിച്ചു പറഞ്ഞു. കൂടുതല്‍ ജോസ് വിഭാഗത്തിന് വീട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി. ഒടുവില്‍ സിപിഎം, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 9 വീതം സീറ്റിലും സിപിഐ നാല് സീറ്റിലും മല്‍സരിക്കുമെന്ന് ധാരണയാകുകയായിരുന്നു.

മറ്റുള്ളവര്‍ പുറത്ത്

മറ്റുള്ളവര്‍ പുറത്ത്

12 സീറ്റുകളായിരുന്നു ജില്ലാ പഞ്ചായത്തിലേക്ക് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സിപിഐ നാല് സീറ്റ് വേണമെന്നും നിലപാടെടുത്തു. കൂടുതല്‍ വിട്ടുതരില്ലെന്നും വ്യക്തമാക്കി. ഒടുവില്‍ സിപിഎം ഇടപെട്ട് ചര്‍ച്ച ചെയ്താണ് ധാരണയായത്. അതേസമയം, സഖ്യകക്ഷികളായ എന്‍സിപിക്കും ജെഡിയുവിനും സീറ്റ് നല്‍കിയില്ല.

പാലാ മണ്ഡലം

പാലാ മണ്ഡലം

അതേസമയം, ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലെത്തിയ ശേഷം എന്‍സിപിക്ക് കൂടുതല്‍ നഷ്ടമാണുണ്ടായത്. ഇനി പാലാ നിയമസഭാ മണ്ഡലം കൂടി നഷ്ടമാകുമോ എന്ന ആശങ്ക എന്‍സിപിക്കുണ്ട്്. എന്തുവന്നാലും പാലാ മണ്ഡലം വിട്ടുകൊടുക്കില്ല എന്നാണ് എന്‍സിപിയുടെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ എന്‍സിപിയുടെ കൂടെ സിപിഎം നില്‍ക്കില്ലെന്നാണ് സൂചന.

 എന്‍സിപി കളം മാറുമോ

എന്‍സിപി കളം മാറുമോ

പാലാ മണ്ഡലം കിട്ടിയില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയേക്കാം. ജോസ് കെ മാണി പക്ഷത്തെ ഉപയോഗിച്ച് മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് സിപിഎം നേതാക്കള്‍ അടക്കം പറയുന്നു. അങ്ങനെ വരുമ്പോള്‍ മാണി സി കാപ്പന്‍ വിഭാഗം യുഡിഎഫിലേക്ക് ചേക്കേറുമോ എന്ന ചോദ്യവും ബാക്കിയാണ്.

തമിഴ്‌നാട്ടില്‍ രജനികാന്ത് തുടങ്ങി; ആദ്യ അടി ബിജെപിക്ക്, പ്രമുഖന്‍ രാജിവച്ച് രജനിക്കൊപ്പം ചേര്‍ന്നുതമിഴ്‌നാട്ടില്‍ രജനികാന്ത് തുടങ്ങി; ആദ്യ അടി ബിജെപിക്ക്, പ്രമുഖന്‍ രാജിവച്ച് രജനിക്കൊപ്പം ചേര്‍ന്നു

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
NCP Huge loss in Seat Share in Kottayam After Kerala Congress Jose K Mani Faction became LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X