കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹം 'തന്റെ വീട്ടില്‍ കൊണ്ടുപോടോ' എന്ന് ആക്രോശിച്ച് ബിജെപി നേതാവ്; കൊണ്ടുപോയിട്ടുണ്ട് സർ-കുറിപ്പ്

Google Oneindia Malayalam News

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടത്ത പ്രതിഷേധത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. നഗരസഭയുടെ കളക്‌ട്രേറ്റ് വാര്‍ഡ് കൗണ്‍സിലാറായ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നായിരുന്നു പ്രതിഷേധം. കൊവിഡ് രോഗിയുടെ മൃതദേഹം ദഹിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നായിരുന്നു ഹരികുമാര്‍ ഉള്‍പ്പടേയുള്ളവരുടെ ആവശ്യം.

ബിജെപി കൗണ്‍സിലര്‍

ബിജെപി കൗണ്‍സിലര്‍

പ്രതിഷേധക്കാരായ നാട്ടുകാരോട് സംസാരിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേയും ബിജെപി കൗണ്‍സിലര്‍ കയര്‍ത്ത് സംസാരിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥനോട് തന്റെ വീട്ടിലാണെങ്കില്‍ മൃതദേഹം സംസ്‌ക്കരിക്കുമോയെന്നും തന്റെ വീട്ടില്‍ കൊണ്ടുപോടോ' എന്നു പറഞ്ഞായിരുന്നു ബി.ജെ.പി കൗണ്‍സിലറായ ഹരികുമാറിന്റെ ആക്രോശം.

വിമര്‍ശനം

വിമര്‍ശനം

സംഭവത്തെ അപലപിച്ച ഡോ നെല്‍സണ്‍ ജോസഫ്, ഷിംന അസീസ്, നെല്‍സണ്‍ ജോസഫ് തുടങ്ങിയ നിരവധി ഡോക്ടര്‍മാരാണ് രംഗത്ത് എത്തിയിട്ടുള്ളത്. സന്നദ്ധപ്രവർത്തകർ അടക്കം രാഷ്ട്രീയവും മതവുമില്ലാതെ സേവനം ചെയ്യുന്ന നൂറുകണക്കിനാൾക്കാരുണ്ട്. അങ്ങനെയുള്ളവർ മറിച്ച് ചിന്തിച്ചിരുന്നെങ്കിലോ സർ? എന്നാണ് ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നേതാവ് പറയുന്ന വാക്കുകളാണ്

നേതാവ് പറയുന്ന വാക്കുകളാണ്

" തൻ്റെ വീട്ടിൽ കൊണ്ടുപോടോ " എന്ന് ആക്രോശിക്കുന്നയാളുടെ വീഡിയോ കണ്ടു. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട്, ഒരുപക്ഷേ അയാൾ സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ എത്തിയതാവാം, നേതാവ് പറയുന്ന വാക്കുകളാണ്.

കൊണ്ടുപോയിട്ടുണ്ട് സർ

കൊണ്ടുപോയിട്ടുണ്ട് സർ

വീട്ടിൽ കൊണ്ടുപോയിട്ടുണ്ട് സർ.

അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായപ്പോൾ ഒരു മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ റിസൾട്ട് നെഗറ്റീവ്. ഒരു മാസക്കാലം കുഞ്ഞിനൊപ്പം ക്വാറൻ്റൈനിൽ കഴിഞ്ഞ ഡോ. മേരി അനിതയെക്കുറിച്ച് വായിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.

Recommended Video

cmsvideo
കൊവിഡ് സമ്പർക്ക സാധ്യത കണക്കിലെടുത്ത് കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റിലെ 7 കടകൾ അടപ്പിച്ചു
ജിനിൽ മാത്യു

ജിനിൽ മാത്യു

അയലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പ് കടിച്ചു.

നിലവിളി കേട്ട് ക്വാറൻ്റൈനെക്കുറിച്ച് ആലോചിക്കാതെ ഓടിയെത്തി കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയത് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനര്‍ കൂടിയായ സഖാവ് ജിനിൽ മാത്യു.

ഉദാഹരണങ്ങൾ മാത്രമാണ്

ഉദാഹരണങ്ങൾ മാത്രമാണ്

വീട്ടിൽ കൊണ്ടുപോയവരുണ്ട്, വീട്ടിലേക്ക് ഓടിയെത്തിയവരുമുണ്ട്..

ഉദാഹരണങ്ങൾ മാത്രമാണ്.

സന്നദ്ധപ്രവർത്തകർ അടക്കം രാഷ്ട്രീയവും മതവുമില്ലാതെ സേവനം ചെയ്യുന്ന നൂറുകണക്കിനാൾക്കാരുണ്ട്.

അങ്ങനെയുള്ളവർ മറിച്ച് ചിന്തിച്ചിരുന്നെങ്കിലോ സർ?

സാദ്ധ്യത അപൂർവമാണ്

സാദ്ധ്യത അപൂർവമാണ്

കൃത്യമായി ശാസ്ത്രീയമായി സംസ്കരിക്കുന്ന മൃതശരീരത്തിൽ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത അപൂർവമാണ്.

ദഹിപ്പിക്കുമ്പൊ ഉണ്ടാവുന്ന പുകയിലൂടെ വരുന്ന കണങ്ങളിൽ നിന്ന് രോഗം പകരും എന്ന് വിശ്വസിക്കുന്നത് തെറ്റിദ്ധാരണയാണ്.

മൃതശരീരം തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ആ സ്രവങ്ങൾ തെറിക്കില്ല. അങ്ങനെ പടരില്ല.


എന്നാൽപ്പോലും ഒരു ചെറിയ സാദ്ധ്യത പോലും ഒഴിവാക്കാനുള്ള മുൻ കരുതലുകളാണ് എടുക്കുന്നത്.

അതിനെക്കാൾ അപകടം

അതിനെക്കാൾ അപകടം

അതിനെക്കാൾ അപകടം ആളുകൾ ശാരീരിക അകലം പാലിക്കാതെ ഒത്തുചേരുമ്പൊഴാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം.

അത് വിശദീകരിക്കാനും തെറ്റിദ്ധാരണ നീക്കുവാനും ശ്രമിക്കുമ്പൊ ഇത്തരം ആക്രോശങ്ങൾ നടത്തുന്നത് എന്ത് കഷ്ടമാണ് സർ.

അവരുടെ തെറ്റിദ്ധാരണ മാറ്റുവാനുള്ള അവസരമെങ്കിലും ഉണ്ടാവണം.

ഇല്ലെങ്കിൽ സമ്പൂർണ സാക്ഷരതയെക്കുറിച്ച് പറഞ്ഞിട്ടെന്താണ് സർ കാര്യം?

ബലിതര്‍പ്പണത്തിന് നല്‍കാത്ത അനുമതി പെരുന്നാളിന് മാത്രം നല്‍കിയോ പിണറായി; വിശദീകരിച്ച് കുറിപ്പ്ബലിതര്‍പ്പണത്തിന് നല്‍കാത്ത അനുമതി പെരുന്നാളിന് മാത്രം നല്‍കിയോ പിണറായി; വിശദീകരിച്ച് കുറിപ്പ്

English summary
Nelson Joseph about kottayam funeral issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X