കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ആരോഗ്യപ്രവർത്തകയ്ക്ക് സിക വൈറസ്: സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

കോട്ടയം: തിരുവനന്തപുരം ജില്ലയിൽ സിക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോട്ടയത്തും വൈറസ് ബാധ. തിരുവനന്തപുരത്ത് പോയ ആരോഗ്യപ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്ത് തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇതോടെ നടത്തിയ പരിശോധനയിലാണ് സിക്കാ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ ക്വാറന്റൈനിലാക്കി നിരീക്ഷിച്ച് വരികയാണ്.

അനന്യയില്‍ നിന്ന് റെനെ മെഡിസിറ്റി ഈടാക്കിയത് അഞ്ചരലക്ഷം രൂപ; ആശുപത്രിയില്‍ മര്‍ദ്ദനമെന്നും പിതാവ്അനന്യയില്‍ നിന്ന് റെനെ മെഡിസിറ്റി ഈടാക്കിയത് അഞ്ചരലക്ഷം രൂപ; ആശുപത്രിയില്‍ മര്‍ദ്ദനമെന്നും പിതാവ്

ഇതോടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുമായി സമ്പർക്കം പുലർത്തിയ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ പികെ ജയശ്രീ പറഞ്ഞു. രോഗിയുടെ വീടിന്റെ സമീപ പ്രദേശങ്ങളിലുള്ളവരിൽ രോഗലക്ഷണങ്ങളുണ്ടോ എന്നും ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. ജില്ലയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ കൊതുക് നിർമാർജ്ജനത്തിനുള്ള നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

zikavirus1-1625892582-jp

Recommended Video

cmsvideo
More zika virus cases reported in kerala

പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സിക്ക വൈറസ് ബാധിതരിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. രോഗം ബാധിച്ച ചിലരിൽ കണ്ണിൽ ചുവപ്പുനിറം, ക്ഷീണം, പേശി വേദന തുടങ്ങിയ ലക്ഷങ്ങളും പ്രകടമായേക്കാം. ഗർഭിണികളായ സ്ത്രീകളിലാണ് സിക്ക വൈറസ് ബാധ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഗർഭാവസ്ഥയുടെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ വൈറസ് ബാധയേറ്റാൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മൈക്രോസെഫാലി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും.

English summary
New Zika virus case reported from Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X