വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍
കോട്ടയം: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. ആറ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാടോടി സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് നാടോടി സ്ത്രീകളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണ് എന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്നു കുട്ടി. വീടിന് അകത്ത് കയറി കുഞ്ഞിനെ കൈക്കലാക്കിയ സ്ത്രീകള്‍ ഷാളില്‍ കുഞ്ഞിനെ പൊതിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

നാടോടി സ്ത്രീകള്‍ ഒരാഴ്ച മുന്‍പ് വീടിന്റെ പരിസരത്ത് എത്തിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകള്‍ കുഞ്ഞിനെ നോക്കി വെച്ചു. പിന്നീട് തക്കം വന്നപ്പോള്‍ കുഞ്ഞിനെ കടത്തി കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് രണ്ട് നാടോടി സ്ത്രീകളാണ്. മൂന്ന് നാടോടി സ്ത്രീകളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.












Click it and Unblock the Notifications