മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണം; ആവശ്യം ഉന്നയിച്ച് എന്‍എസ്എസ്
കോട്ടയം: മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ മുന്നാക്ക സംവരണത്തിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്ന് തന്നെ നികത്തപ്പെടുമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തില്‍പ്പെടുന്നവരുടെ നിയമനടേണ്‍ പുതുക്കി നിശ്ചയിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും പത്ത് ശതമാനം ലഭിക്കുമെന്നതിനാല്‍ ടേണുകള്‍ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും എന്‍എസ്എസ് മുന്നോട്ടുവെച്ചു. അതേസമയം, പുതകിയ സര്‍ക്കാര്‍ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്നും എസ്എന്‍ഡിപിയും മുസ്ലീം ലീഗും നിലപാട് എടുത്തതിന് പിന്നാലെയാണ് ഈ നിലപാടുമായി എന്‍എസ്എസ് മുന്നോട്ടുവന്നത്.












Click it and Unblock the Notifications