കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനങ്ങള്‍ അസ്വസ്ഥരെന്ന് ജി സുകുമാരന്‍ നായര്‍; തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാകണം

Google Oneindia Malayalam News

കോട്ടയം: വ്യത്യസ്തമായ രാഷ്ട്രീയ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനങ്ങള്‍ അസ്വസ്ഥരാണെന്നും ജനാധിപത്യത്തിന്റെ വിജയമായി തിരഞ്ഞെടുപ്പ് ഫലം മാറണമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധമയങ്ങളോട് പറഞ്ഞു. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തിലായിരുന്നു സുകുമാരന്‍ നായര്‍ക്ക് വോട്ട്.

01

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമായിരിക്കണം. കാരണം ജനങ്ങള്‍ അത്ര കണ്ട് അസ്വസ്ഥരും ഭീതി ജനകമായ അവസ്ഥയിലുമാണ്. അതുകൊണ്ട് ജനാധിപത്യം വിജയിക്കണം. അതിന് അനുകൂലമായ വിധിയെഴുത്തായിരിക്കണം ഇത്തവണ നടക്കേണ്ടത്. വസ്തുതകള്‍ മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. മുന്നണികളോട് സമദൂര നിലപാടാണ് എന്‍എസ്എസിനുള്ളത്. രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെവോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെ

Recommended Video

cmsvideo
Untitled

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അഞ്ച് ജില്ലകളിലാണ് പോളിങ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മൂന്നാം ഘട്ടത്തെ വ്യത്യസ്തമാക്കുന്നത് കൊച്ചി, തൃശൂര്‍ കോര്‍പറേഷനിലേക്കുള്ള വോട്ടെടുപ്പാണ്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് 14ാം തിയ്യതിയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തില്‍ പോളിങ്. വോട്ടെണ്ണല്‍ 16ന് നടക്കും.

English summary
NSS General Secretary G Sukumaran Nair response about Kerala Local Body election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X