കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019; കോട്ടയം ജില്ലയിൽ ചെലവ് നിരീക്ഷണം കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകൻ കെവി ഗണേഷ് പ്രസാദ്

  • By Desk
Google Oneindia Malayalam News

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ് നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

<strong>രാഹുല്‍ ഇഫക്ട്: സിപി.എം നവവോട്ടര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി, സംസ്ഥാനത്ത് പഴുതടച്ചുള്ള പ്രവർതത്തനം...</strong>രാഹുല്‍ ഇഫക്ട്: സിപി.എം നവവോട്ടര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി, സംസ്ഥാനത്ത് പഴുതടച്ചുള്ള പ്രവർതത്തനം...

മണ്ഡലത്തിലെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുമായും അക്കൗണ്ടിംഗ് ടീമുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം. ചെലവു നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി വീഡിയോ വ്യൂവിംഗ് ടീമിന് കൈമാറണം. ചെലവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.

Election

പെയ്ഡ് ന്യൂസ്, അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് എം.സി.എം.സി സെല്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ വേഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഗണേഷ് പ്രസാദ് നിര്‍ദേശിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാറും യോഗത്തില്‍ പങ്കെടുത്തു.
English summary
Observationist KV Ganesh Prasad said that election expenditure should be monitored neatly and diligently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X