ഒമിക്രോണ്‍ ഭയം; കോട്ടയത്ത് നഴ്സ് ജീവനൊടുക്കി, ഞെട്ടല്‍ മാറാതെ മണിമല നിവാസികള്‍
കോട്ടയം: കോവിഡ് മൂലം ആശങ്കയിലായി കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഒമിക്രോണ്‍ വകഭേദം മൂലം അ്താരാഷ്ടര രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താലാക്കുന്നതോടെ വിദേശത്തേക്കു ജോലിക്ക് പോകാന്‍ സാധിക്കുമോ എന്ന ആശങ്ക മൂലം നഴ്സാണ് ആത്മഹത്യ ചെയ്തത്. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കര്‍ണാടകത്തില്‍ നഴ്സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കൊവിഡ് മൂലം വിദേശജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് റോഷന് പാലായിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

ഞായറാഴ്ച നിമ്മിയും റോഷനും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന് ചെല്ലുമ്പോള്‍ ബെഡ്റൂമിന്റെ കതക് ഉള്ളില്‍ നിന്നു കുറ്റിയിട്ടിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് കിടപ്പ്മുറിയില്‍ നിമ്മിയെ ഷാളില്‍ തൂങ്ങിയ നിലയിലല്‍ കണ്ടെത്തിയത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരട്ട സഹോദരങ്ങളെയും, ഹോട്ടല്‍ ഉടമയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

കോവിഡ് പ്രതിസന്ധി മൂലം വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് കടുവാക്കുളത്ത് ഇരട്ട സഹോദങ്ങലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണഅ കോട്ടയത്ത് വീണ്ടും ആത്മഹത്യ ചെയ്തത്. കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുള്‍ സലാമിന്റെ മക്കളായ നിസാര്‍ ഹാന്‍ (34), നസീര്‍ (34) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

കൊവിഡിനെ തുടര്‍ന്നു ഒരു വര്‍ഷത്തോളമായി ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നില്ല കൂടാതെ വായ്പാ തിരിച്ചടവും മുടങ്ങിയിരുന്നു. ഇതിന്റെ സാമ്പത്തിക പ്രതിസന്ധി രണ്ടു പേരെയും അലട്ടിയിരുന്നുവെന്ന് നാട്ടുകാരും പോലീസും പറഞ്ഞു. അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ,ും ലഭിച്ചിരുന്നു ഇതു കൂടി ലഭിച്ചതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതിന് ശേഷം കോവിഡ് പ്രതിസന്ധി മൂലം കച്ചവടം കുറവായതും ദുരിതമായതും കാരണം കഴിഞ്ഞ ദിവസം ഹോട്ടലുടമയും കോട്ടയത്ത് ജീവനൊടുക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി ജീവിതം തകര്‍ത്തതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് കുറിച്ചിയില്‍ ഹോട്ടല്‍ നടത്തുന്ന കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനില്‍ സരിന് മോഹന്‍ (42) ആത്മഹത്യ ചെയ്തത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വിനായക ഹോട്ടലാണ് സരിന് മോഹന്‍ ഹോട്ടല്‍ നടത്തിയിരുന്നത്.
Recommended Video

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ഇതേ തുടര്‍ന്നു മാസങ്ങളായി സരിന് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സരിന് ജീവനൊടുക്കിയതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തടുത്ത് ദിവസങ്ങളില്‍ നടന്ന മൂന്ന് മരണങ്ങളും കോട്ടയം നിവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്. കോവിഡ് പ്രതിസന്ധി മൂലമാണ് മൂവരും ആത്മഹത്യചെയ്തത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications