Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തിന് ആശ്വാസദിനം: രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്, രോഗി മുംബൈയിൽ നിന്നെത്തിയ യുവാവ്!!

കോട്ടയം: കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് മെയ് 27ന് വിമാനത്തില്‍ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28 ആയി. ഇതില്‍ പത്തൊന്‍പതു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്‍പതു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.

കേരളത്തില്‍ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ദിവസമാണിന്ന്. 111 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

corona15-159

രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍ വിദേശത്ത് നിന്നും (യുഎഇ-22, കുവൈറ്റ്-15, സൗദി അറേബ്യ-4, താജിക്കിസ്ഥാന്‍-4, ഒമാന്‍-2, ഇറ്റലി-2, ഖത്തര്‍-1) 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-25, തമിഴ്‌നാട്-10, ഡല്‍ഹി-4, ആന്ധ്രാപ്രദേശ്-3, കര്‍ണാടക-3, ഉത്തര്‍പ്രദേശ്-1, ഹരിയാന-1, ലക്ഷദ്വീപ്-1) നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (പാലക്കാട്-5, മലപ്പുറം-3, തൃശൂര്‍-1, കോഴിക്കോട്-1) രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (മലപ്പുറം-2, തൃശൂര്‍-1) രോഗം സ്ഥിരീകരിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടേയും ആലപ്പുഴ, എറണാകുളം (ഒരു തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും തിരുവനന്തപുരം, കോഴിക്കോട് (കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 973 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 712 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുതുതായി സംസ്ഥാനത്ത് 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+