തദ്ദേശ തിരഞ്ഞെടുപ്പ്: അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെൻഷനും; 2 വാര്‍ഡുകളില്‍ വിജയം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ഉഴവൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എന്നിവിടങ്ങളിലാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കൊഴുവനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ ചേർപ്പുങ്കലിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി രാജേഷ് ബി വിജയിച്ചു. ഉഴവൂരിലെ പയസ് മൗണ്ടില്‍ അഞ്ജു പി ബെന്നിയാണ് വിജയിച്ചത്. ജില്ലയിലെ മറ്റ് പല വാര്‍ഡുകളിലും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.
അതേസമയം, കോട്ടയം ജില്ലയില്‍ യുഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് വലിയ തോതില്‍ മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. പാലാ നഗരസഭ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് കനത്ത ആഘാതമേറ്റു. 15 ഡിവിഷനുകളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. യുഡിഎഫിന് ആറ് സീറ്റില്‍ മാത്രമാണ് ലീഡ് ലഭിച്ചത്.

Recommended Video
പൂഞ്ഞാര്‍ ഡിവിഷനില്‍ പിസി ജോര്‍ജിന്‍റെ മകനും ജനപക്ഷം സ്ഥാനാര്‍ത്ഥിയുമായ ഷോണ്‍ ജോര്‍ജാണ് മുന്നിട്ട് നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിലും ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞത്. 9 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഇടതുമുന്നണി മുന്നേറുന്നത്. യുഡിഎഫ് 2 ബ്ലോക്കിലാണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന് ലീഡ് ലഭിച്ചു.












Click it and Unblock the Notifications