കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിജെ ജോസഫുമായി ലയനത്തിനില്ല; സീറ്റല്ല, നിലപാടാണ് വലുത്, എല്‍ഡിഎഫില്‍ തുടരുമെന്ന് കെസി ജോസഫ്

Google Oneindia Malayalam News

കോട്ടയം: ഇടുതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കുന്നുവെന്ന പ്രാചാരണം തള്ളി പാര്‍ട്ടി ചെയര്‍മാന്‍ കെസി ജോസഫ്. ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ ജനാധിപത്യ കേരള കോണ്‍ഗ്രസ് തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി പോരാടും. കുട്ടനാട് സീറ്റ് നൽകി പ്രലോഭിച്ചാൽ വഴങ്ങുന്നതല്ല തൻ്റെ വ്യക്തിത്വമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ സി ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

നിലപാടിൽ മാറ്റമില്ല; ഇടതുശബ്ദമായി തുടരും

നിലപാടിൽ മാറ്റമില്ല; ഇടതുശബ്ദമായി തുടരും

ചില ഓൺലൈൻ മാധ്യമങ്ങളിൽ വായിച്ചുകേട്ട വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണ കുറിപ്പ് ഇടുന്നത്. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി, പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുമോ എന്ന് പല പാർട്ടി പ്രവർത്തകരും ചോദിക്കുന്നുണ്ട്. യുഡിഎഫിൽ കുട്ടനാട് സീറ്റ് എനിക്ക് ലഭിച്ചാൽ ഞാൻ വഴങ്ങുമെന്നാണ് നുണപ്രചരണം.

ഇടതുമുന്നണിയിൽ

ഇടതുമുന്നണിയിൽ

ഒരു കാര്യം തറപ്പിച്ചു പറയാം, ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി എൻ്റെ ആത്മാവും ജീവനുമാണ്. ഈ പാർട്ടി പിരിച്ചുവിടില്ലെന്ന് മാത്രമല്ല ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് പോരാട്ടം തുടരും. ഇനി കുട്ടനാട് സീറ്റാണ് മറ്റൊരു ചോദ്യം. ഈ മണ്ണിൽ ജനിച്ച് വളർന്ന് കുട്ടനാടിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന, കാൽ നൂറ്റാണ്ട് ഈ നാടിനെ സേവിച്ച വ്യക്തിയാണ് ഞാൻ.

മൂന്ന് പതിറ്റാണ്ടുകാലം

മൂന്ന് പതിറ്റാണ്ടുകാലം

കുട്ടനാട് സീറ്റ് നൽകി പ്രലോഭിച്ചാൽ വഴങ്ങുന്നതല്ല എൻ്റെ വ്യക്തിത്വം. അങ്ങനെ വഴങ്ങാനായിരുന്നെങ്കിൽ പല വാഗ്ദാനങ്ങളും പല ഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകാലം ജനപ്രതിനിധിയായിരുന്നിട്ടും ഒരു സ്ഥാനമാനത്തിന് പിന്നാലെയും പോയിട്ടില്ല. വ്യക്തിത്വം അടിയറവ് വച്ച് ഇനി പോകുകയുമില്ല.

കേരളാ കോൺഗ്രസിൽ

കേരളാ കോൺഗ്രസിൽ


ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. കേരളാ കോൺഗ്രസിൽ അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയാണ് ഈ പാർട്ടി രൂപീകൃതമായത്.

പോരാടും

പോരാടും

ഇനിയും അവഗണിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളും. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി പോരാടും.
അഭിവാദ്യങ്ങളോടെ,
ഡോ.കെ.സി ജോസഫ്

 കോഴിക്കോട് 67 പേര്‍ക്ക് കോവിഡ്; 7 കേസുകളുടെ ഉറവിടെ വ്യക്തമല്ല; ജാഗ്രത കോഴിക്കോട് 67 പേര്‍ക്ക് കോവിഡ്; 7 കേസുകളുടെ ഉറവിടെ വ്യക്തമല്ല; ജാഗ്രത

English summary
ont merge with PJ Joseph, will stay with LDF says KC Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X