വീണ്ടും ചികിത്സാ വിവാദം; ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് വാക്സിന് നല്‍കിയിരുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. മകനും പുതുപ്പള്ളി എം എല്‍ എയുമായ ചാണ്ടി ഉമ്മന്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കുന്നത്. പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിന് നല്‍കാതിരുന്നത് എന്നാണ് ചാണ്ടി ഉമ്മന്‍ അവകാശപ്പെടുന്നത്.
ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്ന് വരെ പറഞ്ഞു പരത്തി എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊവിഡ് വാക്സിന് മാത്രമാണ് നല്‍കാതിരുന്നത് എന്നും മറ്റെല്ലാ ചികിത്സകളും ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സിന് നല്‍കാതിരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കിയില്ല എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'പിതാവിന്റെ വിഷമ സന്ധിയില്‍പ്പോലും ഒത്തിരി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയെക്കുറിച്ച് വിവാദമുണ്ടാക്കിയവര്‍ ഇപ്പോള്‍ മാപ്പു പറയണം.
ഇനി ഒരുമകനും ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് കാലം തെളിയിക്കും. പിന്നില്‍ ഒരാള്‍ മാത്രമാണെന്ന് വിശ്വസിക്കുന്നില്ല,' ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്നും പ്രാര്‍ത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം.
ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അടിയന്തിരമായി ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് സഹോദരന് അലക്സ് ചാണ്ടിയും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. അതിനിടെ കൊവിഡ് വാക്സിന്റെ പാര്‍ശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്സിന് കമ്പനി ആസ്ട്രസെനെക തന്നെയാണ് യുകെ കോടതിയില്‍ സമ്മതിച്ചത്. വാക്സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകും എന്നാണ് കമ്പനിയുടെ സത്യവാങ്മൂലം.
വാക്സിനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ 44 കാരന് നല്കിയ കേസിലാണ് ആസ്ട്രസെനെക സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്ന്നായിരുന്ു ആസ്ട്രസെനക കൊവിഷീല്‍ഡ് അവതരിപ്പിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications