കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫില്‍ ഉടക്കി നില്‍ക്കുന്ന എന്‍സിപി യുഡിഎഫിലേക്ക് കളം മാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രകടമായ രാഷ്ട്രീയ മാറ്റങ്ങള്‍. എന്‍സിപിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് എന്‍സിപിയുടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്...

പാലാ ഞങ്ങള്‍ക്ക് വേണം

പാലാ ഞങ്ങള്‍ക്ക് വേണം

സിറ്റിങ് സീറ്റായ പാലാ ഞങ്ങള്‍ക്ക് തന്നെ വേണമെന്ന് എന്‍സിപി നിലപാടെടുക്കുന്നു. എന്നാല്‍ പാലാ മണ്ഡലം തങ്ങളുടെ ഹൃദയ വികാരമാണെന്ന് കേരള കോണ്‍ഗ്രസ് എം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ എല്‍ഡിഎഫിന്റെ മികച്ച പ്രകടനത്തിന് കാരണം കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് എന്നാണ് വിലയിരുത്തല്‍.

പിണക്കാന്‍ സാധ്യതയില്ല

പിണക്കാന്‍ സാധ്യതയില്ല

നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ പിണക്കുന്ന നിലപാട് ഇടതു മുന്നണി നേതൃത്വവും സിപിഎമ്മും എടുക്കില്ലെന്ന് എന്‍സിപി മനസിലാക്കുന്നു. പാലാ നഷ്ടമാകുന്ന സാഹചര്യം വന്നാല്‍ എന്‍സിപി, എല്‍ഡിഎഫ് വിട്ടേക്കുമെന്നാണ് സൂചന. ഈ സാഹചര്യം യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

ഉമ്മന്‍ ചാണ്ടിയും എന്‍സിപിയും

ഉമ്മന്‍ ചാണ്ടിയും എന്‍സിപിയും

അതിനിടെയാണ് എന്‍സിപി പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി എത്തുന്നത്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്. രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ പരിപാടിയെന്ന് നിരീക്ഷിക്കപ്പെടുന്നു.

പാലാ പിടിച്ച എന്‍സിപി

പാലാ പിടിച്ച എന്‍സിപി

പാലാ മുന്‍സിപ്പാലിറ്റി ഭരണം എല്‍ഡിഎഫ് പിടിച്ചിരുന്നു. എന്നാല്‍ അത് ജോസ് കെ മാണി പക്ഷത്തിന്റെ സാന്നിധ്യം കൊണ്ടല്ല എന്നാണ് മാണി സി കാപ്പന്‍ എംഎല്‍എ പറയുന്നത്. എല്ലാം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് ജോസ് പക്ഷം തിരിച്ചടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം അടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയണ് പാലാ.

പൊട്ടിത്തെറികള്‍ക്ക് ശേഷം

പൊട്ടിത്തെറികള്‍ക്ക് ശേഷം

കെഎം മാണിയുടെ തട്ടകമായിരുന്നു പാലാ മണ്ഡലം. അദ്ദേഹത്തിന്റെ വിയോഗ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ വിജയിക്കുകയായിരുന്നു. ഇതേട തുടര്‍ന്ന് യുഡിഎഫില്‍ വന്‍ പൊട്ടിത്തെറികളുണ്ടായി. ഇപ്പോള്‍ മാണിയുടെ മകന്‍ ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലെത്തുകയും ചെയ്തു.

മൂന്ന് വിവാദ മണ്ഡലങ്ങള്‍

മൂന്ന് വിവാദ മണ്ഡലങ്ങള്‍

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് കോട്ടയത്ത് ഇടതുമുന്നണിക്ക് കീറാമുട്ടിയാകുക. പാലാ എന്‍സിപി വിട്ടു കൊടുക്കണം, കാഞ്ഞിരപ്പള്ളി സിപിഐയുടെ കൈവശമാണ്. സഖ്യകക്ഷികളുടെ സഹകരണമില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ സിപിഎം വെട്ടിലാകും. ഇതിനിടെയാണ് എന്‍സിപി പരസ്യമായ ചില സൂചനകള്‍ നല്‍കുന്നത്.

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

എസ്ഡിപിഐയെ ആര് പുല്‍കും? മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍... മുഴപ്പിലങ്ങാട് ഭരണ സാധ്യത...എസ്ഡിപിഐയെ ആര് പുല്‍കും? മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍... മുഴപ്പിലങ്ങാട് ഭരണ സാധ്യത...

English summary
Oommen Chandy will inaugurate NCP Function in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X