പരാതിക്കെട്ടുമായി മാണി സി കാപ്പന്; മുന്നണിയില്‍ അസ്വസ്ഥതയുണ്ട്... താനറിഞ്ഞില്ലെന്ന് വിഡി സതീശന്
കോട്ടയം: യുഡിഎഫ് നേതൃത്വത്തിനെതിരെ പരാതികളുമായി മാണി സി കാപ്പന് എംഎല്‍എ. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വേദികളില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. പല പരിപാടികളും അറിയിക്കുന്നില്ല. മരം മുറി വിവാദത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച യുഡിഎഫ് സംഘത്തിലേക്ക് എന്നെ വിളിച്ചില്ല. ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്നമുള്ളത്. അത് വ്യക്തിപരമാണ്. മുന്നണിയുമായി തനിക്ക് പ്രശ്നമില്ല. യുഡിഎഫില്‍ തന്നെ തുടരുമെന്നും പ്രതിപക്ഷ നേതാവിനെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മാണി സി കാപ്പന് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് മാണി സി കാപ്പന് യുഡിഎഫിലെത്തിയത്. എന്‍സിപിയുടെ പാല എംഎല്‍എ ആയിരുന്ന മാണി സി കാപ്പന് മണ്ഡലം നഷ്ടമാകുമെന്ന് വന്ന വേളയിലാണ് ഇടതുമുന്നണി വിട്ടതും യുഡിഎഫിലെത്തിയതും. ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ പാലാ മണ്ഡലം അവര്‍ക്ക് നല്കാന് ഇടതുമുന്നണി തീരുമാനിച്ചു. എന്നാല്‍ വര്‍ഷങ്ങളായി എന്‍സിപി മല്‍സരിക്കുന്ന പാലാ വിട്ടുതരില്ലെന്ന് മാണി സി കാപ്പന് നിലപാടെടുത്തു. എന്‍സിപി നേതൃത്വം കൈവിട്ടതോടെ മാണി സി കാപ്പന് എന്‍സിപിയില്‍ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിലെത്തി. എന്നാല്‍ യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട് എന്നാണ് മാണി സി കാപ്പന് ഇപ്പോള്‍ പറയുന്നത്.
യുഡിഎഫ് വേദികളില്‍ തഴയപ്പെടുന്നു. പരിപാടികള്‍ അറിയിക്കുന്നില്ല. മുന്നണിയുമായി പ്രശ്നങ്ങളില്ല. ഒരു നേതാവിന് മാത്രമാണ് പ്രശ്നം. അത് വ്യക്തിപരമാണ്. പരാതികള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കെ സുധാകരന് നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇടതുമുന്നണിയിലേക്ക് പോകില്ല. യുഡിഎഫില്‍ ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണ്. ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫില്‍ പല ഘടകകക്ഷികളും സംതൃപ്തരല്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ താനാണ് അത് പറയേണ്ടതെന്ന് വിഡി സതീശന് പറയുന്നു. അത് സംഘാടനം ഇല്ലാത്തതുകൊണ്ടാണെന്നും മാണി സി കാപ്പന് പറഞ്ഞു.
അതേസമയം, മാണി സി കാപ്പന് തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. പരാതിയുണ്ടെങ്കില്‍ നേരിട്ട് തന്നോട് പറയാം. അല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനറെ അറിയിക്കണം. പൊതുവേദിയില്‍ പരാതിപ്പെടരുത്. അത് ഉചിതമല്ല. മാണി സി കാപ്പനുമായി അടുത്ത ബന്ധമാണ്. എന്ത് പരാതിയുണ്ടെങ്കിലും പരിഹരിക്കും. പാര്‍ട്ടികളുടെ വലുപ്പം നോക്കിയല്ല മുന്നണിയില്‍ പെരുമാറുന്നതെന്നും വിഡി സതീശന് പ്രതികരിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications