കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; 13 സീറ്റ് ജോസ് കെ മാണിയ്ക്ക്, എന്‍സിപിയ്ക്ക് രണ്ട്

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഫിനോട് സഹകരിക്കാന്‍ തീരുമാനിച്ചതിന് പിറകേ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനം ഏറെക്കുറേ പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്ജോസ് സ്വന്തം സഹോദരിയുടെ പേര് വരെ വെട്ടി; പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചതിനെ കുറിച്ച് ജോസഫ്

26 സീറ്റുകളുള്ള പാലാ മുനിസിപ്പാലിറ്റിയില്‍ 13 സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മൃഗീയ ഭൂരിപക്ഷം നേടിയ മുനിസിപ്പാലിറ്റി ആയിരുന്നു പാലാ. വിശദാംങ്ങള്‍ പരിശോധിക്കാം...

13 സീറ്റ് ജോസിന്

13 സീറ്റ് ജോസിന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനം ആണ് ആദ്യം പൂര്‍ത്തിയായിരിക്കുന്നത്. ഇവിടെ 13 സീറ്റില്‍ ജോസ് കെ മാണി വിഭാഗം മത്സരിക്കും. ബാക്കി പതിമൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിലെ മറ്റ് ഘടകക്ഷികളാണ് മത്സരിക്കുക.

സിപിഎമ്മിന് 8

സിപിഎമ്മിന് 8

ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ സീറ്റുകള്‍ കഴിച്ച് എട്ട് സീറ്റുകളില്‍ സിപിഎം ആയിരിക്കും മത്സിക്കുക. സിപിഐയ്ക്ക് മൂന്ന് സീറ്റുകള്‍ നല്‍കും. പാലാ നിയമസഭ മണ്ഡലത്തില്‍ ഏറെ നാളായി മത്സരിക്കുന്ന എന്‍സിപിയ്ക്ക് രണ്ട് സീറ്റുകളായിരിക്കും നല്‍കുക.

കേരള കോണ്‍ഗ്രസിന്റെ പാല

കേരള കോണ്‍ഗ്രസിന്റെ പാല

പാല മുനിസിപ്പാലിറ്റി കേരള കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26 ല്‍ 17 സീറ്റുകളിലും വിജയിച്ചത് കേരള കോണ്‍ഗ്രസ് എം ആയിരുന്നു. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിജയിച്ചിരുന്നു.

സിപിഎമ്മിന് അപ്രാപ്യം

സിപിഎമ്മിന് അപ്രാപ്യം

സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ച് ഏറെക്കുറേ അപ്രാപ്യമായ ഒരു മുനിസിപ്പാലിറ്റി ആയിരുന്നു ഇന്നലെ വരെ പാലാ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ച ആര്‍ക്കും വിജയിക്കാന്‍ ആയിരുന്നില്ല. മൂന്ന് ഇടത് സ്വതന്ത്രരാണ് ജയിച്ചത്. ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.

ഇത്തവണ പിടിക്കുമോ

ഇത്തവണ പിടിക്കുമോ

കെഎം മാണിയുടെ സ്വന്തം പാലായില്‍ മകന്‍ ജോസ് കെ മാണിയ്ക്ക് എന്ത് സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെയാണ് 13 സീറ്റുകള്‍ അവര്‍ക്ക് വിട്ടുനല്‍കാനും എല്‍ഡിഎഫ് തയ്യാറായത്. ഇത്തവണ ഇടതിനൊപ്പം ജോസ് കെ മാണി പാല പിടിച്ചാല്‍ അത് ഒരു ചരിത്രവും ആകും.

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam
ആറില്‍ അഞ്ചും

ആറില്‍ അഞ്ചും

കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിലും യുഡിഎഫിനാണ് മേല്‍ക്കൈ. വൈക്കം മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് എല്‍ഡിഎഫിന് പേരിലെങ്കിലും ഭൂരിപക്ഷമുള്ളത്. ജോസ് കെ മാണി ഗ്രൂപ്പ് എത്തുന്നതോടെ കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലും ഇടത് പ്രാതിനിധ്യം കൂട്ടാനാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനും സിപിഎമ്മിനും ഉണ്ട്.

35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

പിന്നില്‍ നിന്ന് കുത്തി; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണിപിന്നില്‍ നിന്ന് കുത്തി; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണി

'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്'കമ്മ്യൂണിസ്റ്റായി കോൺഗ്രസ്സായി പിന്നെ ബിജെപി ആകുന്നവർ', ചർച്ചയായി പന്ന്യന്റെ മകന്റെ കുറിപ്പ്

ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?

English summary
Pala Municipality Election: Jose K Mani group may contest in 13 seats, CPM in 8- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X