കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഇനി അവിശ്വാസം; പക്ഷെ ജോസിനെ തോല്‍പ്പിക്കാനാവില്ല, ഭരണസമിതിയിലെ കക്ഷിനില ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: യുഡിഎഫില്‍ നിന്നുള്ള പുറത്താക്കല്‍ വലിയ പ്രതിസന്ധിയാണ് ജോസ് മാണി വിഭാഗത്തിന് മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്. മുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെങ്കില്‍ ധീരമായ നിലപാട് സ്വീകരിച്ചെന്നെങ്കിലും നേതൃത്വത്തിന് അണികളോട് പറയാമായിരുന്നു.

എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ പോലും നല്‍കാതെ യുഡിഎഫ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. ഇടതുമുന്നണി പ്രവേശനത്തിലും ഈ സാഹചര്യം തിരിച്ചടി നല്‍കുന്നു. ക്ഷണത്തോടെ ഇടതുമുന്നണിയിലേക്ക് കയറിച്ചെല്ലാനുള്ള സാധ്യതയില്ലാത്തിനാല്‍ ചോദിച്ച് കയറിച്ചെല്ലേണ്ട ഗതികേടാണ് ജോസിന് മുന്നിലുള്ളത്.

ഇനിയെങ്ങോട്ട്

ഇനിയെങ്ങോട്ട്

ഇടതുമുന്നണിയിലേക്ക് പോവുകയാണെങ്കില്‍ തന്നെ വിലപേശലിനുള്ള അവസരവും ജോസില്ല. ഇടതു മുന്നണി പ്രവേശനം ജോസിന് അത്ര എളുപ്പമുള്ള കാര്യവും അല്ല. മുന്നണിയില്‍ പുതിയ പാര്‍ട്ടിയെ എടുക്കുന്നതിനെതിരായ കടുത്ത നിലപാടില്‍ തന്നെയാണ് സിപിഐ. തീരുമാനം ജോസ് കെ മാണി പ്രഖ്യാപിക്കട്ടേയെന്നാണ് കൊടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയത്.

നിലപാട് എന്ത്

നിലപാട് എന്ത്

ജോസിന്‍റെ ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനം ഉണ്ടാവില്ലെന്നാണ് ഈ ഘടകങ്ങളെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലപാട് വ്യക്തമാക്കേണ്ട ഒരു സാഹചര്യം കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉടന്‍ തന്നെ ഇടത് മുന്നണിക്ക് മുന്നില്‍ വരുന്നുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ പുറത്താകലില്‍ കലാശിച്ചത്. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിന് ശേഷമുള്ള 14 മാസം പദവി ഏറ്റെടുക്കാനുള്ള അവസരം 2019 ജുലൈ മാസത്തിലാണ് കേരള കോണ്‍ഗ്രസിന് ലഭിക്കുന്നത്.

ധാരണ

ധാരണ

അപ്പോഴേക്കും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിളര്‍ന്ന ജോസ്, ജോസഫ് പക്ഷങ്ങള്‍ പ്രസിഡന്‍റ് പദവിക്കായി തര്‍ക്കം ആരംഭിച്ചു. ഇതോടെയാണ് യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ശേഷിക്കുന്ന 6 മാസം പിജെ ജോസഫ് വിഭാഗത്തിനും എന്ന ധാരണയുണ്ടാക്കുന്നത്.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
പുറത്താക്കുന്നു

പുറത്താക്കുന്നു

ധാരണ പ്രകാരമുള്ള എട്ട് മാസം കഴിഞ്ഞിട്ടും പ്രസിഡന്‍റ് പദവിയൊഴിയാന്‍ ജോസ് പക്ഷം തയ്യാറാവാതിരുന്നതോടെയാണ് ജോസഫ് യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നിരവധി തവണ അനുനയന നീക്കം നടത്തിയെങ്കിലും ജോസ് വഴങ്ങിയില്ല. ഇതോടെ ജോസിനെ പുറത്താക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

അവിശ്വാസം

അവിശ്വാസം

ജോസ് യുഡിഎഫിന് പുറത്തായതോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തിലാണ് ഇനി തീരുമാനമാവുനുള്ളത്. ജോസ് പക്ഷത്തുള്ള സെബാസ്റ്റന്‍ കുളത്തിങ്കല്‍ സ്വമേധായ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാവില്ലെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ അവിശ്വാസ പ്രമേയം എന്ന പോംവഴിയാണ് ജോസഫ് പക്ഷത്തിന് മുന്നിലുള്ളത്.

കോണ്‍ഗ്രസിന്‍റെ സഹായവും

കോണ്‍ഗ്രസിന്‍റെ സഹായവും

എന്നാല്‍ പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫ് പക്ഷത്തിന് തനിച്ചില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ സഹായവും അവര്‍ തേടും. ജോസിനെ മുന്നണിക്ക് പുറത്താക്കിയതിനാല്‍ ജോസഫിന്‍റെ നീക്കത്തിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് രണ്ടാമതൊന്നും ആലോചിക്കേണ്ടി വരില്ല.

അംഗബലം

അംഗബലം

അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കാന്‍ പിജെ ജോസഫിന് കഴിയണമെന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

 2 പേര്‍ ജോസഫ് പക്ഷത്തിനൊപ്പം

2 പേര്‍ ജോസഫ് പക്ഷത്തിനൊപ്പം

കേരള കോണ്‍ഗ്രസിന്‍റെ 6 അംഗങ്ങളില്‍ 4 പേര്‍ ജോസ് വിഭാഗത്തോടൊപ്പവും 2 പേര്‍ ജോസഫ് പക്ഷത്തിനൊപ്പവും നില്‍ക്കുന്നു. കോണ്‍ഗ്രസ് സഹായത്തോടെ ജോസഫ് പ്രസിഡന്‍റിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നാല്‍ ഇടതുമുന്നണി ജോസ് വിഭാഗത്തെ പിന്തുണയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

ഇടത് പിന്തുണച്ചാല്‍

ഇടത് പിന്തുണച്ചാല്‍

ഇടത് മുന്നണി പിന്തുണ ലഭിച്ചാല്‍ അവിശ്വാസ പ്രമേയത്തിനെതിരായി ജോസ് പക്ഷത്തിന് 11 വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയും. അതേസമയം ജോസഫിന് കോണ്‍ഗ്രസിന്‍റേത് കൂടെ 10 വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളു. പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന്‍റെ പിന്തുണച്ചാലും 11 വോട്ടുകള്‍ മാത്രമെ അവിശ്വാപ്രമേയത്തിന് അനുകൂലമായി ലഭിക്കുകയുള്ളു.

നിലപാട് അറിയാം

നിലപാട് അറിയാം

ഇടതുമുന്നണി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ അംഗങ്ങളെ തങ്ങളോട് ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ ജോസഫിന് അവിശ്വാസ പ്രമേയത്തിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാന്‍ സാധിക്കുകയുള്ളു. ഇതിനുള്ള സാധ്യതകള്‍ വിദൂരമാണ്. പ്രസിഡന്‍റിനെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ ജോസിനോട് എല്‍ഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതിന്‍റെ സൂചനയാവും അവിശ്വാസം പ്രമേയം നല്‍കുക.

 ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി

English summary
party wise seat number in kottayam district panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X