Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘദൂര ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍; പരിഗണനയിലെന്ന് അധികൃതര്‍

കോട്ടയം: ദീര്‍ഘദൂര യാത്രകാര്‍ക്ക് ഏറെ ആശ്രയകരമായ സര്‍വീസുകളാണ് രാത്രി കാലങ്ങളില്‍ കോട്ടയം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍. കോട്ടയത്ത് നിന്നുള്ളവര്‍ക്കും ഏറെ ആശ്വാസമാണിത്. വടക്കന്‍ ജില്ലകളിലെ മലയോര ഭാഗത്ത് നിന്ന് നിരവധി ബസ്സുകളാണ് കോട്ടയം പാലാ ഇടുക്കി ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, ഇരിട്ടി തുടങ്ങിയ മലയോരഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ കോട്ടയം ഭാഗത്തേക്ക് നടത്തുന്നത്. അത്‌പോലെ കോട്ടയത്ത് നിന്ന് തിരിച്ചിങ്ങോട്ടുള്ള സര്‍വീസുകളും ഏറെ പ്രയോജനകരമായിരുന്നു യാത്രകാര്‍ക്ക്. കോഴിക്കോട് നിന്നും മറ്റ് ജില്ലകളില്‍ നിന്നും ട്രെയിനില്ലാത്ത സമയങ്ങളില്‍ ഏറെ ആശ്വാസകരമാണ് കോട്ടയത്ത് നിന്നുള്ള ഇത്തരം കെഎസ്ആര്‍ടിസി സര്‍വീസുകള്‍.

എന്നാല്‍ കോവിഡിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നിര്‍ത്തി വെക്കുകയായിരുന്നു. ഈ സംസ്ഥാനാന്തര സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെയും സംഘടനാ നേതാക്കളുടെയും ആവശ്യം. കെഎസ്ആര്‍ടിസി എടിഒ വിളിച്ചു ചേര്‍ത്ത പാസഞ്ചേഴ്സ് ഫോറത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയത്. യാത്രക്കാരുടെ സൗകര്യാര്‍ഥം സര്‍വീസുകളുടെ സമയക്രമം മാറ്റണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരു, കോയമ്പത്തൂര്‍ സര്‍വീസുകള്‍ തിരികെ വരുന്ന സമയം പുനഃക്രമീകരിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുകയുള്ളുവെന്നും യോഗത്തില്‍ അറിയിച്ചു.

k

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ ക്രമീകരിക്കണമെന്നും നിര്‍ത്തലാക്കിയ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും ചെയിന്‍ സര്‍വീസുകളില്‍ കൂടുതല്‍ ബസുകള്‍ ക്രമീകരിക്കണമെന്നുമുള്ള ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പാലാ-ശാന്തമ്പാറ, പാലാ-ഏഴാച്ചേരി-രാമപുരം, പാലാ- ആലുവ, പാലാ-മംഗലംഡാം, പാലാ-പഞ്ചിക്കല്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യമുര്‍ന്നു. എന്നാല്‍ ബസുകളുടെയും ജീവനക്കാരുടെയും കുറവാണെന്നാണ് അധികൃതര്‍ നല്‍കരിയ വിശദീകരണം.

ശബരിമല ഡ്യൂട്ടി അവസാനിക്കുമ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശബരിമല സര്‍വീസിനായി അയച്ച ബസുകള്‍ തിരികെ ലഭിക്കുന്ന സമയത്ത് കൂടുതല്‍ ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ശുചിമുറി സൗകര്യം മെച്ചപ്പെടുത്തുമെന്നും സ്ത്രീകളുടെ വിശ്രമമുറി നവീകരിക്കുന്നതിന് സ്പോണ്‍സര്‍മാരെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആദ്യമായാണ് ഡിപ്പോ തലത്തില്‍ യാത്രക്കാരുടെ പ്രതിനിധികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.

മലക്കപ്പാറ ജംഗിള്‍ സഫാരി സര്‍വീസ് തുടരുമെന്നും അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തവരോട് അറിയിച്ചു. എടിഒ പി.എ.അഭിലാഷ് അധ്യക്ഷത വഹിച്ചു. കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരായ ജോജോ സഖറിയ, എം.ആര്‍.സനല്‍കുമാര്‍, യാത്രക്കാരുടെ പ്രതിനിധികളായ ജയ്സണ്‍ മാന്തോട്ടം, ജോയല്‍ ബാബു, എബിന്‍ ജോസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.വി.പ്രകാശ്, പി.വി.ശശി, ഡോ.ജി.ജേക്കബ് പി.ആര്‍.രഞ്ജിത്ത്, ശ്രീജേഷ് മണ്ഡപം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+