കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴയ കെട്ടിടം കർട്ടനിട്ട് മറച്ചിട്ടില്ല: വോട്ട് ചെയ്ത സ്കൂളിന്‍റെ പേരില്‍ വ്യാജ പ്രചരണം: പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: താന്‍ വോട്ട് ചെയ്ത സ്കൂളിന്‍റെ പേരില്‍ വ്യാജ പ്രചരണമെന്ന പരാതിയുമായി പിസി ജോര്‍ജ്. ആഖറ് ബൂത്തുള്ള ഗവണ്മെന്റ് ഈരാറ്റുപേട്ടയിൽ എനിക്കുള്ള ബൂത്ത്‌ പഴയ ബിൽഡിങ്ങിൽ ആണ്. ഈ സ്കൂളിന്റെ പുതിയ ബിൽഡിംഗ്‌ 2 കോടി ചിലവഴിച്ച് പൂർത്തീകരിച്ച് അവിടെ തന്നെ ഉണ്ട്, ആരും എടുത്തോണ്ട് പോയിട്ടില്ല. താന്‍ വോട്ട് ചെയ്ത് പഴയ കെട്ടിടത്തിന്‍റെ ഫോട്ടോയെടുത്ത് ചില വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പഴയ കെട്ടിടം കർട്ടനൊക്കെയിട്ട് മറച്ച് വോട്ട് ചെയ്യാൻ പോകാൻ ഞാൻ ഇവിടുത്തെ വിഐപി ഒന്നുമല്ലെന്നും സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിസി ജോര്‍ജ് പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പി. സി ജോർജ് വോട്ട് ചെയ്ത സ്കൂളിന്റെ അവസ്ഥ എന്ന തരത്തിൽ വ്യാപകമായി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഞാൻ വോട്ട് ചെയ്തത് അറിയിച്ചുകൊണ്ട് ഇന്ന് രാവിലെ ഇട്ട പോസ്റ്റിനടിയിലും ഇത്തരത്തിൽ കമന്റുകൾ വരുന്നുണ്ട്. 6 ബൂത്തുള്ള ഗവണ്മെന്റ് എച്ച് എസ് അസ് ഈരാറ്റുപേട്ടയിൽ എനിക്കുള്ള ബൂത്ത്‌ പഴയ ബിൽഡിങ്ങിൽ ആണ് ഈ സ്കൂളിന്റെ പുതിയ ബിൽഡിംഗ്‌ 2 കോടി ചിലവഴിച്ച് പൂർത്തീകരിച്ച് അവിടെ തന്നെ ഉണ്ട്, ആരും എടുത്തോണ്ട് പോയിട്ടില്ല.

pc-george

ഇതിനു പുറമെ സ്കൂളിന്റെ ചുറ്റു മതിലും കവാടവും 10 ലക്ഷം രൂപ മുടക്കി പൂർത്തീകരിച്ചി ട്ടുള്ളതാണ്. പഴയ കെട്ടിടം കർട്ടനൊക്കെയിട്ട് മറച്ച് വോട്ട് ചെയ്യാൻ പോകാൻ ഞാൻ ഇവിടുത്തെ വിഐപി ഒന്നുമല്ല, ഒരു പാവം പൂഞ്ഞാരുകാരൻ മാത്രം.

ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

English summary
PC George alleges false propaganda against him in the name of the school in Erattupetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X