പിസി ജോർജ്ജിനെ സ്വീകരിച്ച പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: ഫോട്ടോയും അശ്ലീല സന്ദേശവും പ്രചരിപ്പിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിസി ജോർജിനെതിരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ പുതിയ സംഭവ വികാസങ്ങൾ. പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് സ്വീകരണം നൽകിയ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് സൈബർ ആക്രമണമുണ്ടായിട്ടുള്ളത്. സ്വീകരണം നൽകുന്നതിനിടെ പൂഞ്ഞാർ എംഎൽഎയായ പിസി ജോര്‍ജിനെ വിദ്യാർത്ഥിനി ആലിംഗനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗികച്ചുവയോട് കൂടിയ സന്ദേശങ്ങള്‍ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുള്ളത്.
പെൺകുട്ടിയുടെ ഫോട്ടോകളടക്കം വ്യാപകമായി പ്രചരിപ്പിച്ച സൈബർ ആക്രമണം നടത്തുന്നതിന് പിന്നിൽ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രവര്‍ത്തകരാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതോടെ സൈബര്‍ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥിനിയും പിസി ജോര്‍ജ് എംഎൽഎയും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുനിരത്തിൽ വെച്ച് പെൺകുട്ടി പിസി ജോര്‍ജിനെ സ്വീകരിക്കുന്നതിന്റെ ഫോട്ടോ അടക്കം അശ്ലീല അടിക്കുറിപ്പുകള്‍ക്കൊപ്പമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഈ സംഭവത്തിൽ കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ പ്രവര്‍ത്തകരായ തിടനാട് ചെമ്മലമറ്റം സ്വദ്ദേശി മനോജ് ജോസ്, അഴകത്ത് ഈരാറ്റുപേട്ട സ്വദേശിയും കേരള കോണ്‍ഗ്രസ്സ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം സെക്രട്ടറിയുമായ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.
Recommended Video
സ്ത്രീകളുടെ മാനത്തെ ഹനിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകളിട്ട് അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുത്ത് അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനുമാണും പിസി ജോര്‍ജും പരാതി നല്‍കിയിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications