കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ ഇരുമുന്നണികളിലും സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ എല്‍ഡിഎ​ഫില്‍ ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസും സിപിഐയും തമ്മിലാണ് തര്‍ക്കം. ബിഡിജെഎസിന് നല്‍കുന്ന സീറ്റുകളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്‍ഡിഎയിലും തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. 5 മണ്ഡ‍ലങ്ങളില്‍ കാര്യങ്ങള്‍ ഏകദേശ ധാരണയില്‍ എത്തിയപ്പോള്‍ നാലിടത്താണ് തീരുമാനം ആവാതെ നില്‍ക്കുകയാണ്. മൂന്ന് മുന്നണികളിലും ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ന് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

പുതുപ്പള്ളി, കോട്ടയം

പുതുപ്പള്ളി, കോട്ടയം

കടുത്തുരുത്തി, പാലാ, പുതുപ്പള്ളി, കോട്ടയം, വൈക്കം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെയോ മത്സരിക്കുന്ന പാര്‍ട്ടികളുടെയോ കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങള്‍ ഇല്ല. എന്നാല്‍ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ഇപ്പോഴും മുന്നണികളില്‍ തര്‍ക്കം തുടരുന്നത്. പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയില്ലെങ്കിലും ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫ്

കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫ്

പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും പ്രചാരണം തുടങ്ങിയിട്ട് നാളുകളായി. കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫും പ്രവര്‍ത്തനം ആരംഭിച്ചു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റേയും പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായതിനാല്‍ ഇരുവരും തലസ്ഥാനത്ത് നടക്കുന്ന സീറ്റ് ചര്‍ച്ചകളില്‍ സജീവമാണ്.

പിസി ജോര്‍ജിന്‍റെ തട്ടകം

പിസി ജോര്‍ജിന്‍റെ തട്ടകം

സാധാരണ ഗതിയില്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കാത്ത മണ്ഡലമാണ് പിസി ജോര്‍ജിന്‍റെ തട്ടകമായ പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ പിസി ജോര്‍ജ് വീണ്ടും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും പൂഞ്ഞാറില്‍ വിജയ സാധ്യത കാണുന്നുണ്ട്. ബിജെപിക്കും മണ്ഡലത്തില്‍ താല്‍പര്യമുണ്ട്. ശക്തമായ മത്സരം നടന്നാല്‍ പിസി ജോര്‍ജിനെ വീഴ്ത്തി മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ അവകാശവാദം.

പൂഞ്ഞാറില്‍ ത്രികോണം

പൂഞ്ഞാറില്‍ ത്രികോണം

മത്സരം ചതുഷ്കോണമോ ത്രികോണമോ ആകാം. പിസി ജോര്‍ജിന് 2016 ല്‍ കിട്ടിയത് പോലൊരു പിന്തുണ ഇത്തവണ പൂഞ്ഞാറില്‍ കിട്ടില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ് എം കൂടി വന്നത് അനുകൂല ഘടകമാവുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും കേരള കോണ്‍ഗ്രസുകള്‍ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

പിസി ജോര്‍ജും കെജെ തോമസും

പിസി ജോര്‍ജും കെജെ തോമസും

പൂഞ്ഞാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ മലയോര മേഖലയില്‍ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മും സിപിഐയും പ്രതീക്ഷിക്കുന്നു. സീറ്റ് സിപിഎമ്മിന് ലഭിച്ചാല്‍ മുതിര്‍ന്ന നേതാവ് കെജെ തോമസിനെ മത്സരിപ്പിക്കും. അതേസുയം കെജെ തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നാല്‍ തന്‍റെ ഭൂരിപക്ഷം 40000 കടക്കുമെന്നായിരുന്നു പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

കാഞ്ഞിരപ്പള്ളി കൊടുത്താല്‍

കാഞ്ഞിരപ്പള്ളി കൊടുത്താല്‍

കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പകരം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പൂഞ്ഞാര്‍ തന്നെ നേടിയെടുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. യുഡിഎഫില്‍ തര്‍ക്കും കുറച്ചുകൂടി രൂക്ഷമാണ്. രമ്പരാഗത കേരള കോൺഗ്രസ് മണ്ഡലം ഒപ്പം നിർത്തുകയാണ് യുഡിഎഫിൽ ജോസഫ് വിഭാഗം ലക്ഷ്യം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മും പിസി ജോര്‍ജും മുന്നണിയുടെ ഭാഗമല്ലാത്ത സാഹചര്യത്തില്‍ മണ്ഡലം തിരിച്ച് പിടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍

ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍

ജോസഫ് വിഭാഗത്തില്‍ നിന്നും ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ വിട്ടു കിട്ടാനുള്ള വിലപേശല്‍ തന്ത്രമായും കോണ്‍ഗ്രസ് പൂഞ്ഞാറിനെ ഉപയോഗിക്കുന്നുണ്ട്. ബിജെപിയില്‍ ആവട്ടെ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് പിന്തുണ നല്‍കണമോയെന്ന കാര്യത്തില്‍ രണ്ട് മനസ്സാണ്. അതേസമയം ആരുടേയും പിന്തുണ സ്വീകരിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ ഒരു മുന്നണിയുടേയും ഭാഗമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കാഞ്ഞിരപ്പള്ളിയിലെ സാധ്യത

കാഞ്ഞിരപ്പള്ളിയിലെ സാധ്യത

കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പോലെ വിജയ സാധ്യതയുള്ള മണ്ഡലമായി കാഞ്ഞിരപ്പള്ളി മാറി. ജില്ലയിലെ ബിജെപിയുടെ എ പ്ലസ് മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറാണെങ്കിലും ജില്ലയില്‍ തന്നെ പകരം സീറ്റ് വേണമെന്നതാണ് അവരുടെ ആവശ്യം. യുഡിഎഫിലാവട്ടെ ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. മണ്ഡലം തിരിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

സിഎഫ് തോമസ് പോയതോടെ

സിഎഫ് തോമസ് പോയതോടെ


കേരള കോണ്‍ഗ്രസില്‍ സിഎഫ് തോമസിന്‍റെ ഉറച്ച സീറ്റായിരുന്നു ചങ്ങനാശ്ശേരി. സിഎഫ് തോമസിന്‍റെ നിര്യാണത്തോടെ ഇരുമുന്നണികളും മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ എന്നും മണ്ഡലത്തിൽ കണ്ണുവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി വിട്ടുകൊടുത്ത് ജോസഫിന്‍റെ കയ്യിലുള്ള മറ്റ് മണ്ഡലങ്ങള്‍ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്

ജനാധിപത്യ കേരള കോണ്‍ഗ്രസിന്

എല്‍ഡിഎഫില്‍ കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി വേണമെന്നാണ് സിപിഐയുടെ ആവശ്യം. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരുന്നു എല്‍ഡിഎഫില്‍ സീറ്റ്. ഇത്തവണയും ഡോ. കെസി ജോസഫിന് വേണ്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റ് ചോദിക്കുന്നു. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കി സിപിഐ, കേരള കോണ്‍ഗ്രസ് എം തര്‍ക്കത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് സൂചന.

യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം

അതിനിടയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിര്യം തകര്‍ക്കുന്ന രീതിയിലാണ് ജില്ലയിലെ സീറ്റ് ചര്‍ച്ചകളെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയില്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. സംസ്ഥാന തലത്തില്‍ തന്നെ ആറ് സീറ്റ് മാത്രമേ സംഘടന ആവശ്യപ്പെടുന്നു.

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണംകോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണം

 ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
PC George can be defeated this time; The reasons behind the moves in Poonjar and Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X