പിസി ജോർജ്ജിനും കുടുംബത്തിനും എതിരെ വ്യാജപ്രചാരണം; ജനം പുച്ഛിച്ച് തള്ളുമെന്ന്! സൈബർ സെല്ലിന് പരാതി
കോട്ടയം: ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലും ഇല്ലാത ഒറ്റയ്ക്ക് പോരാടുകയാണ് പിസി ജോര്‍ജ്ജിന്റെ ജനപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചിരിക്കും ജോര്‍ജ്ജിന്റെ മുന്നണി പ്രവേശന സാധ്യതകളും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെയാണ് തനിക്കെതിരെ വ്യാജ പ്രചാരണം എന്ന പരാതിയുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും നിയമ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. വിശദാംശങ്ങള്‍...

കുടുംബത്തിനെതിരേയും
തനിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചാരണം നടക്കുന്നു എന്നാണ് പിസി ജോര്‍ജ്ജിന്റെ പരാതി. ഇ മെയില്‍ സന്ദേശങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.

പുച്ഛിച്ച് തള്ളും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവമതിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത് ജനങ്ങള്‍ ഇതെല്ലാം പുച്ഛിച്ച് തള്ളുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശക്തായ മത്സരത്തിന്
ഇത്തവണ കോട്ടയം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാം എന്ന പ്രതീക്ഷയിലാണ് പിസി ജോര്‍ജ്ജും പാര്‍ട്ടിയും. പൂഞ്ഞാര്‍ മണ്ഡലം ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ ചില പഞ്ചായത്തുകളിലെ ഭരണം തന്നെ പിടിക്കാമെന്ന പ്രതീക്ഷയും പിസി ജോര്‍ജ്ജിനുണ്ട്.

പട നയിക്കാന്‍ മകന്
പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ മത്സരിക്കുന്നത്. ജനപക്ഷത്തിന് ഏറെ വിജയ പ്രതീക്ഷയുള്ള ഡിവിഷന് ആണിത്.

മുന്നണി പ്രവേശനം
യുഡിഎഫ് പ്രവേശനം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു പിസി ജോര്‍ജ്ജ്. മുന്നണി പ്രവേശനം ഇല്ലെങ്കില്‍ സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് സാധ്യമായിരുന്നില്ല.

വീണ്ടും ഒറ്റയ്ക്ക്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ആയിരുന്നു പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ മത്സരിച്ചത്. അതിന് ശേഷം കേരള ജനപക്ഷം കുറച്ചുനാള്‍ എന്‍ഡിഎയുടെ ഘടകക്ഷിയായിരുന്നു. പിന്നീട് ആ ബന്ധവും ഉപേക്ഷിച്ചു. ഇത്തവണയും ഒറ്റയ്ക്കാണ് മത്സരം.

പൂഞ്ഞാര്‍ മാത്രമല്ല
അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിന് പുറമേ പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും മത്സരിക്കാന്‍ ജോര്‍ജ്ജിന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. മുന്നണി പ്രവേശനം സാധ്യമായാലും ഇല്ലെങ്കിലും ഈ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് വിജയസാധ്യതയുണ്ട് എന്നാണ് ജനപക്ഷത്തിന്റെ അവകാശവാദം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications