കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോർജ്ജിനും കുടുംബത്തിനും എതിരെ വ്യാജപ്രചാരണം; ജനം പുച്ഛിച്ച് തള്ളുമെന്ന്! സൈബർ സെല്ലിന് പരാതി

Google Oneindia Malayalam News

കോട്ടയം: ഈ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലും ഇല്ലാത ഒറ്റയ്ക്ക് പോരാടുകയാണ് പിസി ജോര്‍ജ്ജിന്റെ ജനപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചിരിക്കും ജോര്‍ജ്ജിന്റെ മുന്നണി പ്രവേശന സാധ്യതകളും എന്നാണ് റിപ്പോര്‍ട്ടുകള്‍.

'അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം''അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം'

കണക്കുതീര്‍ക്കാന്‍ കാത്ത് പിസി ജോര്‍ജ്ജ്; തള്ളിപ്പറഞ്ഞ യുഡിഎഫിനെ ഇങ്ങോട്ട് വരുത്തും... തന്ത്രങ്ങള്‍കണക്കുതീര്‍ക്കാന്‍ കാത്ത് പിസി ജോര്‍ജ്ജ്; തള്ളിപ്പറഞ്ഞ യുഡിഎഫിനെ ഇങ്ങോട്ട് വരുത്തും... തന്ത്രങ്ങള്‍

ഇതിനിടെയാണ് തനിക്കെതിരെ വ്യാജ പ്രചാരണം എന്ന പരാതിയുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും നിയമ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. വിശദാംശങ്ങള്‍...

കുടുംബത്തിനെതിരേയും

കുടുംബത്തിനെതിരേയും

തനിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചാരണം നടക്കുന്നു എന്നാണ് പിസി ജോര്‍ജ്ജിന്റെ പരാതി. ഇ മെയില്‍ സന്ദേശങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.

പുച്ഛിച്ച് തള്ളും

പുച്ഛിച്ച് തള്ളും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവമതിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നത് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത് ജനങ്ങള്‍ ഇതെല്ലാം പുച്ഛിച്ച് തള്ളുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശക്തായ മത്സരത്തിന്

ശക്തായ മത്സരത്തിന്

ഇത്തവണ കോട്ടയം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാം എന്ന പ്രതീക്ഷയിലാണ് പിസി ജോര്‍ജ്ജും പാര്‍ട്ടിയും. പൂഞ്ഞാര്‍ മണ്ഡലം ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ ചില പഞ്ചായത്തുകളിലെ ഭരണം തന്നെ പിടിക്കാമെന്ന പ്രതീക്ഷയും പിസി ജോര്‍ജ്ജിനുണ്ട്.

പട നയിക്കാന്‍ മകന്‍

പട നയിക്കാന്‍ മകന്‍

പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ മത്സരിക്കുന്നത്. ജനപക്ഷത്തിന് ഏറെ വിജയ പ്രതീക്ഷയുള്ള ഡിവിഷന്‍ ആണിത്.

മുന്നണി പ്രവേശനം

മുന്നണി പ്രവേശനം

യുഡിഎഫ് പ്രവേശനം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു പിസി ജോര്‍ജ്ജ്. മുന്നണി പ്രവേശനം ഇല്ലെങ്കില്‍ സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് സാധ്യമായിരുന്നില്ല.

വീണ്ടും ഒറ്റയ്ക്ക്

വീണ്ടും ഒറ്റയ്ക്ക്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ആയിരുന്നു പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ മത്സരിച്ചത്. അതിന് ശേഷം കേരള ജനപക്ഷം കുറച്ചുനാള്‍ എന്‍ഡിഎയുടെ ഘടകക്ഷിയായിരുന്നു. പിന്നീട് ആ ബന്ധവും ഉപേക്ഷിച്ചു. ഇത്തവണയും ഒറ്റയ്ക്കാണ് മത്സരം.

പൂഞ്ഞാര്‍ മാത്രമല്ല

പൂഞ്ഞാര്‍ മാത്രമല്ല

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിന് പുറമേ പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും മത്സരിക്കാന്‍ ജോര്‍ജ്ജിന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. മുന്നണി പ്രവേശനം സാധ്യമായാലും ഇല്ലെങ്കിലും ഈ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് വിജയസാധ്യതയുണ്ട് എന്നാണ് ജനപക്ഷത്തിന്റെ അവകാശവാദം.

ഷോൺ ജോർജ്ജിനെ കളത്തിലിറക്കി പിസി; പൂഞ്ഞാർ ഡിവിഷനിൽ സ്ഥാനാർത്ഥി... കരുത്ത് തെളിയിക്കാൻ ജനപക്ഷംഷോൺ ജോർജ്ജിനെ കളത്തിലിറക്കി പിസി; പൂഞ്ഞാർ ഡിവിഷനിൽ സ്ഥാനാർത്ഥി... കരുത്ത് തെളിയിക്കാൻ ജനപക്ഷം

ജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളുംജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളും

കോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയുംകോട്ടയത്ത് ജോസിന്റെ അടിവേരിളക്കണം; ജോസഫിനെ 'വീഴ്ത്തി' ഉമ്മൻചാണ്ടി.. സീറ്റ് ധാരണകൾ വേറെയും

English summary
PC George files complaint in Cyber Cell alleges fake campaign against him and his family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X