തൊപ്പിയുമായി പിസി ജോര്‍ജ്; മാണി സി കാപ്പനും പിജെ ജോസഫിനും ഒരേ ചിഹ്നം, ലതിക സുഭാഷിന് ഓട്ടോ
തിരുവനന്തപുരം: മുഖ്യ മുന്നണികള്‍ക്കെതിരെ മല്‍സരിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് ഇത്തവണ തിരഞ്ഞെടുപ്പ് ചിഹ്നം തൊപ്പി. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനും എന്‍സികെ സ്ഥാനാര്‍ഥി മാണി സി കാപ്പനും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനാണ് ചിഹ്നം. ചങ്ങനാശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ലതിക സുഭാഷിന് ഓട്ടോ റിക്ഷയാണ് ചിഹ്നം ലഭിച്ചിരിക്കുന്നത്.

പിജെ ജോസഫിന് ഇഷ്ടമുള്ള ചിഹ്നമാണ് ലഭിച്ചിരിക്കുന്നത്. കര്‍ഷക പാര്‍ട്ടിയാണ് തന്റേതെന്നും അതുകൊണ്ടുതന്നെ കര്‍ഷകനുള്‍പ്പെടുന്ന ചിഹ്നം ലഭിച്ചത് നേട്ടമാണെന്നും പിജെ ജോസഫ് പറഞ്ഞു. കര്‍ഷക സമരം നടക്കുന്ന ഇക്കാലത്ത് ഈ ചിഹ്നത്തിന് പ്രസക്തിയുണ്ട് എന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിജെ ജോസഫ് വിഭാഗം 10 സീറ്റുകളിലാണ് ഇത്തവണ മല്‍സരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം ലഭിക്കാന്‍ പിജെ ജോസഫ് നിയമ പോരാട്ടം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല. സുപ്രീംകോടതി വരെ ഹര്‍ജി തള്ളിയതോടെയാണ് പിജെ ജോസഫ് പിന്‍മാറിയത്. എങ്കിലും പുതിയ ചിഹ്നത്തില്‍ അദ്ദേഹം തൃപ്തനാണ്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
പിസി ജോര്‍ജും അനുയായികളും ഇനിയുള്ള ദിവസങ്ങളില്‍ തൊപ്പി ധരിച്ച് പ്രചാരണം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ചിഹ്നം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. ചിഹ്നം പരിയപ്പെടുത്തിയുള്ള പുതിയ പോസ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം ശക്തമാകും. ഇന്ന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. നാളെ അദ്ദേഹം കോട്ടയം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications