• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവി തന്നെയാണ് ഈ മണ്ഡലം ശ്രദ്ധാ കേന്ദ്രമാക്കുന്നത്. മുന്നണികള്‍ക്കൊപ്പവും ഒറ്റയ്ക്കും നിന്നപ്പോള്‍ വിജയം മാത്രമാണ് പിസി ജോര്‍ജ് അറിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്തവണ കാര്യങ്ങല്‍ അല്‍പ്പം ഞെരുക്കത്തിലാണ്.

ഈ ഘട്ടത്തിലാണ് ഹിന്ദു പാര്‍ലമെന്റ് പിസി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും രണ്ടു വീതം സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

ചരിത്ര വിജയം ആവര്‍ത്തിക്കുമോ

ചരിത്ര വിജയം ആവര്‍ത്തിക്കുമോ

അഞ്ച് വര്‍ഷം മുമ്പ് വരെ യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ഇടയ്ക്ക് മാറി മാറി പരീക്ഷം നടത്തിയ പിസി ജോര്‍ജ് 2016ല്‍ ഒറ്റയ്ക്കായിരുന്നു. പ്രബല മുന്നണികളെയെല്ലാം പരാജയപ്പെടുത്തി പൂഞ്ഞാറില്‍ അദ്ദേഹം വന്‍ വിജയം നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് വിലയിരുത്തല്‍.

നില അല്‍പ്പം പരുങ്ങലില്‍

നില അല്‍പ്പം പരുങ്ങലില്‍

മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ ഇത്തവണ പിസി ജോര്‍ജിന് കിട്ടില്ലെന്നാണ് സൂചന. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശവും രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കിയതിനെ ന്യായീകരിച്ചതുമെല്ലാം മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് ഇരട്ടിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പിസിയുടെ നില പരുങ്ങലിലാകുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍...

കഴിഞ്ഞ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍...

കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഫലം കണക്കുകൂട്ടുമ്പോഴും പിസി ജോര്‍ജിന് തിരിച്ചടി ലഭിക്കാനാണ് സാധ്യത. എന്നാല്‍ സഭയുടെ പിന്തുണ അദ്ദേഹത്തിനുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. യുഡിഎഫിലെത്തിയാല്‍ പിസി ജോര്‍ജിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ, നടന്നില്ല.

കോണ്‍ഗ്രസ് കൈവിടാന്‍ കാരണം

കോണ്‍ഗ്രസ് കൈവിടാന്‍ കാരണം

യുഡിഎഫിനൊപ്പം ചേരണമെന്ന് ജനപക്ഷം പാര്‍ട്ടി നിയോഗിച്ച സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നീക്കവും അദ്ദേഹം നടത്തി. എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ പൂഞ്ഞാറില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മുന്നണിക്ക് തിരിച്ചടി ലഭിക്കുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.

പിസി ജോര്‍ജും ഉമ്മന്‍ ചാണ്ടിയും

പിസി ജോര്‍ജും ഉമ്മന്‍ ചാണ്ടിയും

തന്നെ യുഡിഎഫിലെടുക്കാതിരിക്കാന്‍ കാരണം ഉമ്മന്‍ ചാണ്ടിയാണ് എന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. പിസി ജോര്‍ജ് വളരെ പരുഷമായ ഭാഷയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പിസി ജോര്‍ജിന്റെ പ്രതികരണം കാര്യമാക്കുന്നില്ല എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

പ്രഖ്യാപിച്ച ഏക സ്ഥാനര്‍ഥി

പ്രഖ്യാപിച്ച ഏക സ്ഥാനര്‍ഥി

നിലവില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പിസി ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസും എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മുമാണ് ഇവിടെ മല്‍സരിക്കുന്നത്. രണ്ടു പാര്‍ട്ടികളിലും രണ്ടു വീതം നേതാക്കളുടെ പേരാണ് ചര്‍ച്ചയിലുള്ളത്.

മറ്റു സ്ഥാനാര്‍ഥികള്‍ ഇവര്‍

മറ്റു സ്ഥാനാര്‍ഥികള്‍ ഇവര്‍

കോണ്‍ഗ്രസില്‍ നിന്ന് കേള്‍ക്കുന്നത് രണ്ടു പേരുകളാണ്. കെപിസിസി സെക്രട്ടറി ടോമി കല്ലാനി, ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കന്‍. കേരള കോണ്‍ഗ്രസ് എം പരിഗണിക്കുന്നത് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെയും എംകെ തോമസ് കുട്ടിയുടെയും പേരുകളാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍.

പിസി ജോര്‍ജിന് ഹിന്ദു പാര്‍ലമെന്റിന്റെ പിന്തുണ

പിസി ജോര്‍ജിന് ഹിന്ദു പാര്‍ലമെന്റിന്റെ പിന്തുണ

അതിനിടെയാണ് പിസി ജോര്‍ജിന് ആശ്വാസമേകി ഹിന്ദു പാര്‍ലമെന്റ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനും പാലായില്‍ മാണി സി കാപ്പനും പിന്തുണ നല്‍കാനാണ് ഹിന്ദു പാര്‍ലമെന്റിന്റെ തീരുമാനം. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ പറഞ്ഞു.

ചെന്നിത്തലയും പിസിയും കാപ്പനും

ചെന്നിത്തലയും പിസിയും കാപ്പനും

ഹിന്ദു പാര്‍ലമെന്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് പിന്തുണ നല്‍കിയത്. എന്നാല്‍ ഇത്തവണ തീരുമാനം മറിച്ചാണ്. യുഡിഎഫ് പിന്തുണ തേടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ഹിന്ദു പാര്‍ലമെന്റ് സംഘടിപ്പിച്ച ജനസഭ സെമിനാറില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിസി ജോര്‍ജ്, മാണി സി കാപ്പന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

പിസി ജോര്‍ജിന്റെ അസ്ഥാനത്തായ പ്രതീക്ഷ

പിസി ജോര്‍ജിന്റെ അസ്ഥാനത്തായ പ്രതീക്ഷ

എല്‍ഡിഎഫിനൊപ്പം ചേരേണ്ട എന്ന് പിസി ജോര്‍ജ് നേരത്തെ തീരുമാനിച്ചിരുന്നു. യുഡിഎഫ് എടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ വിഷയം പലതവണ ചര്‍ച്ച ചെയ്ത യുഡിഎഫ് നേതൃത്വം പിസി ജോര്‍ജിനെ അകറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപിക്കൊപ്പം പോകുമോ

ബിജെപിക്കൊപ്പം പോകുമോ

പിസി ജോര്‍ജ് ബിജെപിക്കൊപ്പം പോകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പത്തനംതിട്ടയില്‍ മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പിന്തുണച്ച ചരിത്രം പിസി ജോര്‍ജിനുണ്ട്. എന്നാല്‍ എന്‍ഡിഎയുടെ ഭാഗമായി ഇനിയും പോകില്ല എന്നാണ് പിസി നല്‍കുന്ന സൂചന. വരുംദിവസം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  English summary
  PC George gets Hindu Parliament supports in Poonjar; Congress and Kerala Congress candidates soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X