• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജിനെ പിടിച്ചുകെട്ടാന്‍ എം സെബാസ്റ്റിയന്‍ കളത്തിങ്കല്‍; പൂഞ്ഞാര്‍ പിടിക്കാന്‍ കേരള കോണ്‍ഗ്രസ്

കോട്ടയം: യുഡിഎഫിന്‍റെ പരമ്പരാഗത കോട്ടയെന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു എല്‍ഡിഎഫ് സ്വന്തമാക്കിയത്. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം കോട്ടയത്തിന്‍റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. പതിറ്റാണ്ടുകളായി യുഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന പലതദ്ദേശ സ്ഥാപനങ്ങളും ഇക്കുറി ഇടത്തോട്ട് ചാഞ്ഞു. തദ്ദേശത്തിലെ ഈ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അതിനായി സീറ്റ് ചര്‍ച്ചകള്‍ ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് മുന്നണി.

പാലായില്‍ ആര് വരും

പാലായില്‍ ആര് വരും

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം നേട്ടങ്ങള്‍ കൊണ്ടു വന്നതിനോടൊപ്പം തന്നെ പുതിയ പ്രശ്നങ്ങളും എല്‍ഡിഎഫില്‍ സൃഷ്ടിച്ചിട്ടുണ്ട്. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ഘടകക്ഷികള്‍ തമ്മിലുള്ള വടം വലിയാണ് ഏറ്റവും വലിയ പ്രശ്നം. അതില്‍ തന്നെ ഏറ്റവും വലുത് പാലായിലേതും. പാലാ സീറ്റ് ഉള്‍പ്പടേയുള്ള വാഗ്ദാനങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയയത്. എന്നാല്‍ പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കി സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ രംഗത്ത് എത്തിയതോടെ പ്രശ്നങ്ങള്‍ ഉടലെടുത്തു.

എന്‍സിപിക്ക് പച്ചക്കൊടി

എന്‍സിപിക്ക് പച്ചക്കൊടി

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍സിപിയുടെ മുന്നണി വിടലിന്‍റെ അറ്റത്ത് വരെ എത്തി നില്‍ക്കുകയാണ്. പാലാ സീറ്റ് സിപിഎം കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ മാണി സി കാപ്പന്‍റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫില്‍ എത്തുകയും കാപ്പന്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്യും. സീറ്റ് ഏറ്റെടുത്താല്‍ മുന്നണി വിടാന്‍ ദേശിയ നേതൃത്വത്തിന്‍റെ പച്ചക്കൊടിയുണ്ട്. എന്നാല്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തുടരുന്നത്.

കാഞ്ഞിരപ്പള്ളി സീറ്റ്

കാഞ്ഞിരപ്പള്ളി സീറ്റ്

ജില്ലയില്‍ തന്നെയുള്ള മറ്റൊരു പ്രശ്നം കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ്-സിപിഐ തര്‍ക്കമാണ്. ഏറെ നാളത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ സീറ്റ് വിട്ടു നല്‍കാന്‍ സിപിഐ തയ്യാറായെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. സിപിഐക്ക് പകരമായി ജില്ലയില്‍ തന്നെ പൂഞ്ഞാറോ, ജില്ലയ്ക്ക് പുറത്തോ സീറ്റ് നല്‍കമാമെന്നാണ് സിപിഎം വാഗ്ദാനം.

പൂഞ്ഞാര്‍ വേണ്ട

പൂഞ്ഞാര്‍ വേണ്ട

പൂഞ്ഞാര്‍ വേണ്ട കൊല്ലം ജില്ലയില്‍ ഏതെങ്കിലും ഒരു സീറ്റ് അധികം നല്‍കണം എന്നതാണ് സിപിഐയുടെ ആവശ്യം. പൂഞ്ഞാറിലേക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയതോടെ പൂഞ്ഞാര്‍ സീറ്റും കേരള കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. കോട്ടയം ജില്ലയില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് പരമാവധി സീറ്റുകള്‍ നല്‍കുക എന്നതാണ് സിപിഎമ്മിനും ആഗ്രഹം. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, സീറ്റുകളായിരിക്കും കോട്ടയം ജില്ലയില്‍ ജോസ് വിഭാഗത്തിന് ലഭിക്കുക.

പാലായോ കടുത്തുരുത്തിയോ

പാലായോ കടുത്തുരുത്തിയോ

വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കേരള കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പാലാ കിട്ടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തീരുമാനം ആയിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭാഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. അത് കടുത്തുരുത്തിയില്‍ നിന്ന് വേണോ പാലായില്‍ നിന്ന് വേണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

റോഷി അഗസ്റ്റിന്‍ പാലായിലേക്ക്

റോഷി അഗസ്റ്റിന്‍ പാലായിലേക്ക്

പാലായില്‍ ജോസ് കെ മാണിക്ക് തന്നെയാണ് പ്രഥമ പരിഗണന. അദ്ദേഹമില്ലെങ്കില്‍ ഇടുക്കിയില്‍ നിന്നും റോഷി അഗസ്റ്റിന്‍ പാലായിലേക്ക് എത്തിയേക്കും. കടുത്തുരുത്തിയാവും മാണി സി കാപ്പന്‍ തിരഞ്ഞെടുക്കുക. രണ്ട് മണ്ഡലത്തിലും കേരള കോണ്‍ഗ്രസ് ഒരു പോലെ വിജയം ഉറപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും പാലായിലും കടുത്തുരുത്തിയും ഒമ്പതിനായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിനുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എ എന്‍ ജയരാജിന് വീണ്ടും അവസരം നല്‍കും.

പിസി ജോര്‍ജിനെ പിടിച്ചു കെട്ടാന്‍

പിസി ജോര്‍ജിനെ പിടിച്ചു കെട്ടാന്‍

പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ പിടിച്ചു കെട്ടാന്‍ ആര് എന്നതിലാണ് കേരള കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന്‍ കളത്തിങ്കലിനാണ് മണ്ഡലത്തില്‍ പ്രഥമ പരിഗണന. പിസി ജോര്‍ജിനെതിരെ മത്സരരംഗത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ശക്തനായ നേതാവാണ് സെബാസ്റ്റ്യന്‍ കളത്തിങ്കലെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

പിസി ജോര്‍ജിനെതിരായി

പിസി ജോര്‍ജിനെതിരായി

യുഡിഎഫിലായിരുന്നപ്പോള്‍ കഴിഞ്ഞ തവണ ജോര്‍ജ് കുട്ടി ആഗസ്തിയാണ് പിസി ജോര്‍ജിനെതിരായി കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ പൂഞ്ഞാറില്‍ മത്സരിച്ചത്. പൊതു സ്വതന്ത്രനായി പിസി ജോസഫ് പൊന്നാട്ടിനെയായിരുന്നു എല്‍ഡിഎഫ് കളത്തിലിറക്കിയത്. അവസാനം നിമിഷം വരെ പിസി ജോര്‍ജിനെ എല്‍ഡിഎഫ് പിന്തുണച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന നിമിഷം ജോസഫ് പൊന്നാട്ടിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

പിസി ജോര്‍ജ് സ്വതന്ത്രനായി

പിസി ജോര്‍ജ് സ്വതന്ത്രനായി

ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ പിസി ജോര്‍ജ് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. ഒടുവില്‍ ഫലം പുറത്തു വന്നപ്പോള്‍ ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് 27821 വോട്ടുകള്‍ നേടി പിസി ജോര്‍ജ് വിജയിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളും എല്‍ഡിഎഫും ചേര്‍ന്നാല്‍ ണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്നാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വിശ്വാസം..

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?
  പൂഞ്ഞാര്‍ മണ്ഡലത്തില്‍

  പൂഞ്ഞാര്‍ മണ്ഡലത്തില്‍

  തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെകൂടുതല്‍ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ആകെ രണ്ടായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ് യുഡിഎഫില്‍ എത്താനുള്ള സാധ്യതയുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമായാല്‍ അദ്ദേഹമോ മകന്‍ ഷോണ്‍ ജോര്‍ജോ പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിയായേക്കും.

  English summary
  PC george may again contest in poonjar; Kerala congress will consider M sebastian kalathingal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X