കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാറില്‍ സിപിഎം-എസ്ഡിപിഐ ധാരണ; ആക്രമിക്കാന്‍ വന്നതും അവര്‍- പിസി ജോര്‍ജിന്റെ ആരോപണം

Google Oneindia Malayalam News

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ സിപിഎം-എസ്ഡിപിഐ ധാരണയുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. തനിക്കെതിരെ നടക്കുന്ന പല നീക്കങ്ങള്‍ക്ക് പിന്നിലും ഇവരാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പിസി ജോര്‍ജ് പ്രചാരണത്തിന് എത്തിയപ്പോള്‍ കൂവലുണ്ടായിരുന്നു. ഈരാറ്റുപേട്ടയില്‍ കൂവിയവരോട് അസഭ്യം പറയുന്ന പിസി ജോര്‍ജിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സിപിഎം-എസ്ഡിപിഐ ധാരണയുടെ ഭാഗമാണിതെല്ലാം എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

p

വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട. ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ എസ്ഡിപിഐ പിന്തുണയോടെയാണ് പിസി ജോര്‍ജ് ജയിച്ചത്. അന്ന് 28000 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടിയിരുന്നു. ഇത്തവണ 35000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ്. അതേസമയം, എംഎല്‍എയെ ജനങ്ങള്‍ക്ക് മടുത്തതിന്റെ സൂചനയാണ് പ്രചാരണത്തിനിടെയുണ്ടായ കൂവല്‍ എന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു.

ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷം കിട്ടുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയത്തുകാരനും. എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുള്ളതാണ്. മറ്റു സ്ഥാനാര്‍ഥികള്‍ എല്ലാം പൂഞ്ഞാറിന് പുറത്തുള്ളവരാണ്. താന്‍ മാത്രമാണ് പൂഞ്ഞാറില്‍ നിന്നുള്ളത് എന്ന് പിസി ജോര്‍ജ് പറയുന്നു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
PC George MLA alleged that SDPI-CPM understanding in Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X