കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

Google Oneindia Malayalam News

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ ഒരു മുന്നണിയുടേയും ഭാഗമാവാന്‍ കഴിയാതെ വന്നതോടെ പൂഞ്ഞാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പിസി ജോര്‍ജ്. യുഡിഎഫിന് പിന്നാലെ എന്‍ഡിഎ പ്രവേശന സാധ്യതകളും അടഞ്ഞതോടെയാണ് 2016 ലേതിന് സമാനമായ അങ്കത്തിലേക്ക് പിസി ജോര്‍ജ് ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ അന്ന് തന്‍റെ കൂടെയുണ്ടായ മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക് ഇന്ന് വലിയ അകല്‍ച്ചയുണ്ടായിട്ടുണ്ട് എന്നതാണ് പിസി ജോര്‍ജിനേയും ജനപക്ഷത്തേയും അലട്ടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ തവണ പിന്തുണച്ച എസ്ഡിപിഐ പോലുള്ള കക്ഷികള്‍ ഇത്തവണ പിസി ജോര്‍ജിന്‍റെ വലിയ വിമര്‍ശകരുമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ പൂഞ്ഞാറില്‍ ഇത്തവണ വിജയിക്കുക എന്നത് പിസി ജോര്‍ജിന് മുന്നില്‍ വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജിന്‍റെ ശ്രമം

പിസി ജോര്‍ജിന്‍റെ ശ്രമം

യുഡിഎഫ് പ്രവേശനത്തിനായിരുന്നു പിസി ജോര്‍ജ് തുടക്കം മുതല്‍ ശ്രമിച്ചത്. ഒരു ഘട്ടത്തില്‍ അദ്ദേഹം ഉടന്‍ തന്നെ യുഡിഎഫിന്‍റെ ഭാഗവമാവും എന്ന അഭ്യൂഹങ്ങല്‍ വരെ ഉണ്ടായി. രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുമായി മുന്നണി പ്രവേശനം സംബന്ധിച്ച് പിസി ജോര്‍ജ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എ ഗ്രൂപ്പ് വലിയ താല്‍പര്യം എടുക്കാത്തതും പ്രാദേശിക ഘടകത്തിന്‍റെ ശക്തമായ എതിര്‍പ്പും പരിഗണിച്ച് ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു

Recommended Video

cmsvideo
#KLElection2021 പൂഞ്ഞാറിൽ സഹായിച്ചാൽ തിരിച്ചും സഹായം, ഒറ്റയ്ക്ക് അങ്കത്തിനിറങ്ങാൻ വീണ്ടും പി സി
എന്‍ഡിഎയും പിസി ജോര്‍ജും

എന്‍ഡിഎയും പിസി ജോര്‍ജും

യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെയാണ് പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക് തിരികെ പോവാനുള്ള നീക്കം ആരംഭിച്ചത്. തൃശൂരിലും കോട്ടയത്തും വെച്ച് ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുരേന്ദ്രന്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. ഇതോടെയാണ് പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കാന്‍ പിസി ജോര്‍ജും ജനപക്ഷവും തീരുമാനിക്കുന്നത്.

പൂഞ്ഞാറില്‍ മാത്രം

പൂഞ്ഞാറില്‍ മാത്രം

നേരത്തെ പൂഞ്ഞാറിന് പുറമെ മറ്റേതെങ്കിലും ഒരു സീറ്റില്‍ കൂടി ജനപക്ഷം മത്സരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇത്തവണ പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുന്നുള്ളുവെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. പിസി ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം ജനപക്ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ആരുമായും സഖ്യമില്ലെങ്കിലും ആരുടേയും പിന്തുണയും പൂഞ്ഞാറില്‍ സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

മാണി സി കാപ്പന്‍ പിന്തുണ

മാണി സി കാപ്പന്‍ പിന്തുണ

പൂഞ്ഞാറില്‍ ജനപക്ഷത്തെ സഹായിക്കുന്നവരെ മറ്റ് മണ്ഡലങ്ങളില്‍ തിരിച്ചും സഹായിക്കും എന്നതാണ് പാര്‍ട്ടി നയം എന്നും ജനപക്ഷം സംസ്ഥാന നേതൃയോഗത്തിന് ശേഷം പിസി ജോര്‍ജ് പറഞ്ഞു. പാലായില്‍ മാണി സി കാപ്പന് പിന്തുണ നല്‍കാനാണ് തീരുമാനം. യുഡിഎഫിനുള്ള പിന്തുയായി ഇതിനെ കണക്കാക്കേണ്ടതില്ല. ജോസ് കെ മാണിയെ തോല്‍പ്പിക്കേണ്ടതിനാലും കാപ്പന്‍ പാവമായതിനാലുമാണ് ഈ പിന്തുണയെന്നാണ് പിസി ജോര്‍ജിന്‍റെ വാദം.

യുഡിഎഫിന് ബോണസ്

യുഡിഎഫിന് ബോണസ്

പാലായില്‍ കാപ്പനെ പിന്തുണയ്ക്കാനുള്ള ജോര്‍ജിന്‍റെ തീരുമാനം യുഡിഎഫിന് കിട്ടിയ ബോണസാണ്. പൂഞ്ഞാര്‍ കഴിഞ്ഞാല്‍ പിസി ജോര്‍ജിന്‍റെ ജനപക്ഷത്തിന് അല്‍പമെങ്കിലും സ്വാധീനം ഉള്ള മണ്ഡലമാണ് പാലാ. ജോസ് കെ മാണി-മാണി സി കാപ്പന്‍ പോരാട്ടത്തില്‍ ഒരോ വോട്ടുകളും നിര്‍ണ്ണായകമായതിനാല്‍ ചെറുതെങ്കിലും പിസി ജോര്‍ജിന്‍റെ പിന്തുണ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് യുഡിഎഫിന് ഉള്ളത്.

പിസി ജോര്‍ജ്-കെ സുരേന്ദ്രന്‍

പിസി ജോര്‍ജ്-കെ സുരേന്ദ്രന്‍

എന്നാല്‍ മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനെ തോല്‍പ്പിക്കുകയും മുഖ്യലക്ഷ്യം. മുന്നണിയില്‍ എടുക്കുമെന്ന് പറഞ്ഞ് അവര്‍ പറഞ്ഞു പറ്റിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ പോവുന്നില്ല. ബിജെപി ഇത്തവണ വലിയ മുന്നേറ്റം നടത്തും. അവര്‍ക്ക് അഞ്ച് മുതല്‍ 10 വരെ സീറ്റുകള്‍ ലഭിക്കും. കെ സുരേന്ദ്രനുമായി സംസാരിച്ചിരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിസി തോമസ് പൂഞ്ഞാറില്‍ മത്സരിക്കില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പൂഞ്ഞാറില്‍ ചതുഷ്കോണം

പൂഞ്ഞാറില്‍ ചതുഷ്കോണം

ഒരു മുന്നണിയിലും പ്രവേശിക്കാന്‍ പിസി ജോര്‍ജിന് കഴിയാതിരുന്നതോടെ പൂഞ്ഞാറില്‍ ഇത്തവണയും ചതുഷ്കോണ മത്സരത്തിനാവും സാക്ഷ്യം വഹിക്കുക. കഴിഞ്ഞ തവണ ഒരു മുന്നണിയുടേയും ഭാഗമല്ലാതിരിന്നിട്ടും 27821 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പിസി ജോര്‍ജിന് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ കിട്ടിയ മുസ്ലിം പിന്തുണ ഇത്തവണ പിസി ജോര്‍ജിന് ലഭിക്കില്ലെന്നതാണ് പ്രധാന മാറ്റം.

കോണ്‍ഗ്രസ്-മുസ്ലിം ലീഗ്

കോണ്‍ഗ്രസ്-മുസ്ലിം ലീഗ്

മു​സ്​​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ ജോ​ർ​ജ്​ ന​ട​ത്തി​യ മോ​ശം പ​രാ​മ​ര്‍ശങ്ങളാണ് തിരിച്ചടിയാവുന്നത്. പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമാവാത്തിന് പിന്നില്‍ പുഞ്ഞാറിലെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ പങ്ക് തള്ളിക്കളയാന്‍ പറ്റാത്തതാണ്. യു.​ഡി.​എ​ഫി​ലെ ചി​ല​ർ​ക്ക്​ ജോ​ർ​ജി​നോ​ട്​ താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രുന്നെങ്കിലും എതിര്‍പ്പ് രൂക്ഷമായതോടെയാണ് പിന്‍മാറേണ്ടി വന്നത്.

ഈ​രാ​റ്റു​പേട്ട, മു​ണ്ട​ക്ക​യം

ഈ​രാ​റ്റു​പേട്ട, മു​ണ്ട​ക്ക​യം

മണ്ഡലത്തിലെ ഈ​രാ​റ്റു​േ​പ​ട്ട, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, എ​രു​മേലി പഞ്ചായത്തുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഈ വോട്ടുകള്‍ ഇക്കുറി പിസി ജോര്‍ജ് പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന. ഇതിന് പകരം ഹൈന്ദവ-ക്രൈസ്തവ സമുദായങ്ങളുടെ പിന്തുണയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പിസി ജോര്‍ജ് അടുത്തിടെ നടത്തിയ പ്രസ്താവനകളും ഇത് സൂചിപ്പിക്കുന്നതാണ്.

കാഞ്ഞിരപ്പള്ളിയും പാലായും

കാഞ്ഞിരപ്പള്ളിയും പാലായും


ഒരുമുന്നണിയുടേയും പിന്തുണയില്ലാതെ ത​ദ്ദേ​ശ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ ഡി​വി​ഷനില്‍ നിന്നും ഇത്തവണ മികച്ച വിജയം കരസ്ഥമാക്കാന്‍ പിസി ജോര്‍ജിന്‍റെ മകനായ ഷോണ്‍ ജോര്‍ജിന് സാധിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയിരുന്നു മുന്നണി പ്രവേശനത്തിനുള്ള പിസി ജോര്‍ജിന്‍റെ നീക്കങ്ങള്‍. പൂഞ്ഞാറില്ലെങ്കില്‍ പാലായോ കാ​ഞ്ഞി​ര​പ്പ​ള്ളി​യോ കി​ട്ടി​യാ​ൽ മ​തി​യെ​ന്നും ഒ​രു​വേ​ള ജോ​ർ​ജ്​ നിലപാടെടുത്തു. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാം എന്നതായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇത് പിസി ജോര്‍ജ് തള്ളുകയും ചെയ്തു

പി സി ജോര്‍ജിനെ ബിജെപിക്ക് വേണ്ടേ . . ; വിജയിച്ചാലും മുന്നണിയില്‍ തുടരുമോയെന്നതില്‍ ആശങ്കപി സി ജോര്‍ജിനെ ബിജെപിക്ക് വേണ്ടേ . . ; വിജയിച്ചാലും മുന്നണിയില്‍ തുടരുമോയെന്നതില്‍ ആശങ്ക

 ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിനെതിരെ ജോസഫ് വിഭാഗത്തിന്‍റെ വിമതന്‍? സൂചന നല്‍കി സാജന്‍ ഫ്രാന്‍സിസ് ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിനെതിരെ ജോസഫ് വിഭാഗത്തിന്‍റെ വിമതന്‍? സൂചന നല്‍കി സാജന്‍ ഫ്രാന്‍സിസ്

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
PC George mla announces support for udf candidate Mani C Kappan in pala constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X