കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ് പ്രവേശന സാധ്യത പിസി ജോര്‍ജിന് മുമ്പില്‍ മങ്ങുകയാണോ? യുഡിഎഫ് നേതാക്കള്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ ജോര്‍ജ് പറയുന്നു. 5 മുതല്‍ 15 സീറ്റില്‍ വരെ മല്‍സരിക്കാന്‍ ആലോചിക്കുന്ന ജനപക്ഷം സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ് ഇത്തവണയുമുണ്ടാകും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് എം ഇനിയും പിളരുമെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. ഈ അവസരം മുതലെടുക്കാന്‍ ജോര്‍ജ് ശ്രമിച്ചേക്കും. വിവരങ്ങള്‍ ഇങ്ങനെ....

അതൃപ്തി മുതലെടുക്കുമോ

അതൃപ്തി മുതലെടുക്കുമോ

ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതില്‍ അദ്ദേഹത്തിനൊപ്പമുള്ള ഒട്ടേറെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച സൂചനകള്‍ നേരത്തെ വന്നിരുന്നു. ജോസഫ് എം പുതുശേരിയടക്കമുള്ളവര്‍ അതുകൊണ്ടാണ് ജോസഫ് പക്ഷത്തേക്ക് മാറിയത്. അതൃപ്തരായ ഒരു വിഭാഗവുമായി താന്‍ സംസാരിച്ചു എന്നാണ് പിസി ജോര്‍ജ് പറയുന്നത്.

റോഷി അഗസ്റ്റിന് ടെന്‍ഷന്‍

റോഷി അഗസ്റ്റിന് ടെന്‍ഷന്‍

ജോസ് കെ മാണിയുടെ പാര്‍ട്ടി രണ്ടാകാന്‍ പോകുകയാണ് എന്ന് പിസി ജോര്‍ജ് മാതൃഭൂമിയോട് പറഞ്ഞു. അവരുമായി സംസാരിച്ചു എന്നും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഡിഎഫ് വിട്ടതില്‍ വലിയ ടെന്‍ഷനാണെന്നും പിസി ജോര്‍ജ് പറയുന്നു. ജോസിനെതിരെ പാലായില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പിസി പറഞ്ഞു.

അഞ്ചംഗ സമിതി പഠിക്കുന്നു

അഞ്ചംഗ സമിതി പഠിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകണമെന്ന് ജോര്‍ജിനൊപ്പമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം പഠിക്കാന്‍ ഒരു അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അതിന് ശേഷം തുടര്‍നടപടിയുണ്ടാകുമെന്നുമാണ് ജോര്‍ജ് പറയുന്നത്. യുഡിഎഫിന്റെ പിന്നാലെ പോകില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ശേഷിയുണ്ടെന്നും ജോര്‍ജ് അവകാശപ്പെടുന്നു.

2016ലെ സാഹചര്യമല്ല ഇപ്പോള്‍

2016ലെ സാഹചര്യമല്ല ഇപ്പോള്‍

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കുമെതിരെ സ്വതന്ത്രനായിട്ടാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ മല്‍സരിച്ചത്. അന്ന് പക്ഷേ, എസ്ഡിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ ജോര്‍ജിന് ലഭിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകള്‍ ജോര്‍ജിന് അനുകൂലമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യം മറിച്ചാണ്.

60 ശതമാനം ആവശ്യപ്പെട്ടത്

60 ശതമാനം ആവശ്യപ്പെട്ടത്

28000 വോട്ടിനാണ് 2016ല്‍ പിസി ജോര്‍ജ് പൂഞ്ഞാറില്‍ ജയിച്ചത്. അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ ഇന്ന് അദ്ദേഹത്തിന്റെ എതിര്‍പക്ഷത്താണ്. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജിന് ഒറ്റയ്ക്ക് മല്‍സരിച്ച് വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. യുഡിഎഫിനൊപ്പം ചേരാമെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 60 ശതമാനം പേരും അഭിപ്രായപ്പെട്ടതത്രെ.

ഷോണ്‍ ജോര്‍ജിന് സാധ്യതയില്ല

ഷോണ്‍ ജോര്‍ജിന് സാധ്യതയില്ല

15 സീറ്റില്‍ മല്‍സരിക്കണമെന്നും അതല്ല, ജയസാധ്യതയുള്ള അഞ്ച് സീറ്റില്‍ മല്‍സരിച്ചാല്‍ മതി എന്നും ജനപക്ഷം പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. സ്ഥാനാര്‍ഥിയായി മകന്‍ ഷോണ്‍ ജോര്‍ജ് സാധ്യതയില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവഷനില്‍ നിന്ന് ഷോണ്‍ ജോര്‍ജ് ജയിച്ചിരുന്നു.

യുഡിഎഫിന് സാധ്യതയേറി

യുഡിഎഫിന് സാധ്യതയേറി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത യുഡിഎഫിനാണ് എന്നാണ് പിസി ജോര്‍ജിന്റെ അഭിപ്രായം. സോളാര്‍ കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് മൂന്ന് സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
PC George MLA claims Kerala Congress Jose K Mani Faction split soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X