കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ചായത്ത് ഭരണം പോയാലും സാരമില്ല; പിസി ജോര്‍ജിന്‍റെ ഒരു പിന്തുണയും വേണ്ടെന്ന് യുഡിഎഫ്

Google Oneindia Malayalam News

കോട്ടയം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് അടക്കമുള്ള പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്‍റെയും കോണ്‍ഗ്രസിലെ തന്നെ എ ഗ്രൂപ്പിന്‍റെയും എതിര്‍പ്പിനേയും തുടര്‍ന്ന് ഈ നീക്കം നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പിസി ജോര്‍ജിനെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ പൂഞ്ഞാറിലെ ഒരു പഞ്ചായത്ത് ഭരണം പിടിക്കാന്‍ പോലും പിസി ജോര്‍ജിന്‍റെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

പൂഞ്ഞാര്‍ തെക്കേകര

പൂഞ്ഞാര്‍ തെക്കേകര

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ അഞ്ച് വീതം അംഗങ്ങളെയാണ് എല്‍ഡിഎ​ഫിനും യുഡിഎഫിനും വിജയിപ്പിക്കാന്‍ സാധിച്ചത്. ഇതോടെയാണ് ജനപക്ഷത്തിന്‍റെ തീരുമാനം നിര്‍ണ്ണായകമായത്. നാല് വാര്‍ഡുകളിലാണ് ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

പിസി ജോര്‍ജിനെ

പിസി ജോര്‍ജിനെ

പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം സംസ്ഥാന തലത്തില്‍ തന്നെ നടക്കുന്നതിനാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ സ്വാഭാവികമായും യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമീപകാലത്ത് പിസി ജോര്‍ജ് നടത്തിയ പ്രസ്താവനകളും യുഡിഎഫിന് അനുകൂലമായിരുന്നു. നേരത്തെ ഇതേ പഞ്ചായത്തില്‍ ജനപക്ഷം യുഡിഎഫിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

പിന്തുണ ആവശ്യമില്ല

പിന്തുണ ആവശ്യമില്ല

എന്നാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തിന്‍റെ ഒരു പിന്തുണയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ജനപക്ഷവുമായി ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ സഹകരണോ വേണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിച്ചു.

തിടനാട് പഞ്ചായത്തിലും

തിടനാട് പഞ്ചായത്തിലും

തിടനാട് പഞ്ചായത്തിലും ജനപക്ഷത്തിന്‍റെ തീരുമാനമാണ് നിര്‍ണ്ണായകം. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപക്ഷത്തിന്‍റെ പിന്തുണ സ്വീകരിച്ചില്ലെങ്കില്‍ സ്വതന്ത്രരുടെ തീരുമാനമായിരിക്കും എല്‍ഡിഎഫ് ഭരണം പിടിക്കുമോയെന്ന് തീരുമാനിക്കുക. എന്നാല്‍ സ്വതന്ത്രരും ജനപക്ഷവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 ഉഴവൂര്‍ പഞ്ചായത്തില്‍

ഉഴവൂര്‍ പഞ്ചായത്തില്‍

അതേസമയം, ജില്ലയിലെ തന്നെ ഉഴവൂര്‍ പഞ്ചായത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രതിനിധിയായി ജയിച്ച അംഗത്തിന്‍റെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ട്. ഒരു മുന്നണിയ്ക്കും പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഒഐഒപിയുടെ സഹായം തേടേണ്ട അവസ്ഥയിലേക്ക് എല്‍ഡിഎഫും യുഡിഎഫും എത്തിയത്. രണ്ട് അംഗങ്ങളാണ് ഉഴവൂര്‍ പഞ്ചായത്തില്‍ ഒഐഒപിക്കുള്ളത്.

മൂന്ന് വര്‍ഷത്തെ ഭരണം

മൂന്ന് വര്‍ഷത്തെ ഭരണം


പിന്തുണ നല്‍കാന്‍ ആദ്യ മൂന്ന് വര്‍ഷത്തെ ഭരണമാണ് ഒഐഒപി യുഡിഎഫിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് വര്‍ഷം പ്രസിഡണ്ട് പദവിയും പിന്നീട് രണ്ട് വര്‍ഷം വൈസ് പ്രസിഡണ്ട് പദവിയും തരാമെന്നാണ് യുഡിഎഫിന്‍റെ വാഗ്ദാനം. അതേസമയം ഇടതുമുന്നണിയുമായി ഔഐഒപി അംഗങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം നിലപാട് പ്രഖ്യാപിക്കാമെന്നാണ് അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഏറ്റുമാനൂര്‍ നഗരസഭ

ഏറ്റുമാനൂര്‍ നഗരസഭ

അതിനിടെ സ്വതന്ത്രരുടെ പിന്തുണയോടെ ഏറ്റുമാനൂര്‍ നഗരസഭയിലെ ഭരണം യുഡിഎഫ് ഉറപ്പിച്ചു. രണ്ട് സ്വതന്ത്ര അംഗങ്ങളാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നതാണ് കക്ഷി നില. രണ്ട് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും എന്നതായിരുന്നു നില. എല്‍ഡിഎഫിന് ഭരണം ലഭിക്കണമെങ്കില്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണ ലഭിക്കണം.

യുഡിഎഫിന് പിന്തുണ

യുഡിഎഫിന് പിന്തുണ

ഈ സാഹചര്യത്തില്‍ സ്വതന്ത്ര അംഗമായ സുനിത ബിനീഷും മറ്റൊരു സ്വതന്ത്ര അംഗവുമാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ കൗണ്‍സിലിലെ ഇടത് അംഗമായിരുന്ന എന്‍വി ബിനീഷിന്റെ ഭാര്യയാണ് സുനിത. ആദ്യ മൂന്നുവര്‍ഷം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പദവും ഒരു വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സുനിതയ്ക്ക് നല്‍കാനാണ് ധാരണ.

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam
കോട്ടയം നഗരസഭ

കോട്ടയം നഗരസഭ

കേവല ഭൂരിപക്ഷ ലഭിക്കാത്തിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും സ്വതന്ത്രരുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് ഭരണം. നാല് സ്വതന്ത്രരായിരുന്നു അത്തവണ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. കോട്ടയം നഗരസഭയിലും സ്വതന്ത്ര അംഗത്തിന്‍റെ നിലപാട് യുഡിഎഫിന് ആശ്വാസമായി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി പിന്തുണ അറിയിച്ചതോടെ ഇരുപക്ഷത്തിനും 22 സീറ്റുകളായി. ഇതോടെ ഭരണം തീരുമാനിക്കുക നറുക്കെടുപ്പിലൂടെയാവും.

English summary
PC George mla's Support not needed: udf clarifies their stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X