കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജ് യുഡിഎഫില്‍ വേണം; ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പൂഞ്ഞാറില്‍ എത്തും, ലക്ഷ്യം അനുനയം

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് മധ്യകേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ തിരിച്ചടിയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം. എക്കാലത്തും കൂടെ നിന്ന മധ്യകേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫിനെ കൈവിട്ടു.

കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും ഉള്‍പ്പടേയുള്ള ജില്ലാപഞ്ചായത്തുകളും ഭൂരിപക്ഷം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമാവുകയും ചെയ്തു. ഇതോടെയാണ് എന്ത് വില കൊടുത്തും മധ്യകേരളത്തിലെ ശക്തി തിരികെ പിടിക്കാനായി യുഡിഎഫ് രംഗത്ത് ഇറങ്ങിയത്. പിസി ജോര്‍ജ് ഉള്‍പ്പടെയുള്ള നേതാക്കളെ മുന്നണിയിലേക്ക് തിരികെ എത്തിക്കുക എന്നതും ഈ നീക്കത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം കാണുന്നു.

ചീഫ് വിപ്പ് ആയിരുന്ന കാലം

ചീഫ് വിപ്പ് ആയിരുന്ന കാലം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമായി ജയിച്ച് സര്‍ക്കാറില്‍ ചീഫ് വിപ്പ് ആയിരുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. എന്നാല്‍ ബാര്‍ കോഴ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ കെഎം മാണിക്കും സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കും എതിരായി നടത്തിയ രൂക്ഷ പരാമര്‍ശങ്ങലുടെ പശ്ചാത്തിലത്തില്‍ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താവുകയായിരുന്നു.

പൂഞ്ഞാറിലെ വന്‍ വിജയം

പൂഞ്ഞാറിലെ വന്‍ വിജയം

യുഡിഎഫില്‍ നിന്നും പുറത്തായ പിസി ജോര്‍ജ് ഇടതുമുന്നണിയില്‍ കയറിപ്പറ്റാനുള്ള ചില ശ്രമങ്ങള്‍2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയെങ്കിലും വിജയം കണ്ടില്ല. ഒടുവില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടായിരുന്നു പൂഞ്ഞാറില്‍ നിന്നും പതിനാലാം നിയമസഭയിലേക്ക് പിസി ജോര്‍ജ് ജനവിധി തേടിയത്. ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് പൂഞ്ഞാറില്‍ പിസി ജോര്‍ജ് വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു.

പിസി ജോര്‍ജ് എന്‍ഡിഎയില്‍

പിസി ജോര്‍ജ് എന്‍ഡിഎയില്‍

പിന്നീട് സ്വതന്ത്ര നിലപാട് സ്വീകരിച്ച പിസി ജോര്‍ജ് ഇടക്കാലത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ ചേരിയുടെ ഭാഗമായി കുറച്ച് കാലം പ്രവര്‍ത്തിച്ചു. നിയമസഭയില്‍ നേമം അംഗം ഒ രാജഗോപാലിന് ഒപ്പം ഒരു ബ്ലോക്കായി ഇരിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം നീട്ടില്ല. വൈകാതെ ബിജെപി ബന്ധവും പിസി ജോര്‍ജും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജനപക്ഷവും ഉപേക്ഷിച്ച്.

പിസി ജോര്‍ജും യുഡിഎഫും

പിസി ജോര്‍ജും യുഡിഎഫും

പിന്നീട് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് യുഡിഎഫിലേക്ക് മടങ്ങാനുള്ള ശ്രമം പിസി ജോര്‍ജ് ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത് മികച്ചൊരു അവസരമായി പിസി ജോര്‍ജ് കാണുകയായിരുന്നു. യുഡിഎഫിലേക്ക് മടങ്ങാനുള്ള താല്‍പര്യം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രാദേശിക തലത്തില്‍ പിസി ജോര്‍ജിന് എതിരായ വികാരം ശക്തമായതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമായില്ല.

ഷോണ്‍ ജോര്‍ജിന്‍റെ വിജയം

ഷോണ്‍ ജോര്‍ജിന്‍റെ വിജയം

തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാനൊന്നും പിസി ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തിന് കഴിഞ്ഞില്ലെങ്കിലും സ്വാധീന മേഖലകളില്‍ ശക്തി നിലനിര്‍ത്തിയ അവര്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ വിജയം കണ്ടു. പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജായിരുന്നു വിജയി. ഇതോടെ പിസിയുടെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.

പിസിയുടെ വിവാദ പ്രസ്താവനകള്‍

പിസിയുടെ വിവാദ പ്രസ്താവനകള്‍

വിവാദ പ്രസ്താവനകളുടെ പേരില്‍ അകന്ന മുസ്ലിംലീഗുമായും ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള നേതാക്കളുമായി പിസി ജോര്‍ജ് യുഡിഎഫ് പ്രവേശനത്തിനുള്ള ചര്‍ച്ചകള്‍ നടത്തി. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള വിഭാഗത്തിന് അനുകൂല നിലപാടാണ് ഉള്ളതെങ്കിലും പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് അതിശക്തമായി വാദിക്കുന്ന വലിയൊരു വിഭാഗം യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ട്.

പ്രാദേശിക തലത്തിലെ എതിര്‍പ്പ്

പ്രാദേശിക തലത്തിലെ എതിര്‍പ്പ്


പ്രാദേശിക തലത്തിലാണ് പിസി ജോര്‍ജിന് എതിരായ വികാരം കൂടുതല്‍ ശക്തം. ഒരു കാരണവശാലും പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ എടുക്കരുതെന്നാണ് പൂഞ്ഞാര്‍ ഉള്‍പ്പടേയുള്ള കോട്ടയത്തെ പ്രാദശിക നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം അവര്‍ കഴിഞ്ഞ ദിവസം അസംബ്ലി തല അവലോകനത്തിനായി കോട്ടയത്ത് എത്തിയ എ ഐ സി സി സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണം

ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണം

ഉമ്മന്‍ചാണ്ടി സര്‍ക്കാറിനുണ്ടായ തുടര്‍ ഭരണ സാധ്യത ഇല്ലാതാക്കിയത് പിസി ജോര്‍ജിന്‍റെ അനാവശ്യ ആരോപണങ്ങളാണെന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ നേതാക്കള്‍ ഡിസൂസയ്ക്ക് മുന്നില്‍ വ്യക്തമാക്കി. പിസി ജോര്‍ജിനെ മുന്നണിയിലേക്ക് കൊണ്ട് വരുന്നത് പൂഞ്ഞാര്‍ ഉള്‍പ്പടെ ഒരിടത്തും ഗുണം ചെയ്യില്ലെന്നും ഭാവിയില്‍ അത് മുന്നണിക്ക് തന്നെ വലിയ ദോഷമായി മാറുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി


പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരികെ എടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം നേരത്തെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പ്രാദേശിക നേതാക്കള്‍ ഇത്തരത്തില്‍ പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരള രക്ഷായാത്ര

കേരള രക്ഷായാത്ര

പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ എടുത്ത് ചാടി തീരുമാനം പ്രഖ്യാപിക്കാത്തതും ഇതിനാലാണ്. പ്രാദേശിക വികാരം മയപ്പെടുത്താന്‍ സംസ്ഥാന നേതാക്കള്‍ തന്നെ പൂഞ്ഞാറില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല നടത്തുന്ന കേരള രക്ഷായാത്രയുടെ കോട്ടയത്തെ ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. വരും ദിവസങ്ങളില്‍ അദ്ദേഹം കോട്ടയം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും.

ജോസഫ് വിഭാഗത്തേയും

ജോസഫ് വിഭാഗത്തേയും


ഈ ദിവസങ്ങലില്‍ ഏതിലെങ്കിലും ഒന്നില്‍ അദ്ദേഹം പൂഞ്ഞാറില്‍ എത്തി പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. ലീഗ് ഘടകത്തെ അവരുടെ നേതാക്കളും കാണും. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ച ജോസഫ് വിഭാഗത്തേയും അനുനയിപ്പിച്ചേക്കും. പിസി ജോര്‍ജിനെ മുന്നണിയിലേക്ക് കൊണ്ട് വരാന്‍ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് ശ്രമം ഉണ്ടാവുമെങ്കിലും അദ്ദേഹം ഉയര്‍ത്തിയ അവകാശവാദങ്ങളൊന്നും അംഗീകരിച്ചേക്കില്ല.

പാലായും ചങ്ങനാശ്ശേരിയും

പാലായും ചങ്ങനാശ്ശേരിയും

പൂഞ്ഞാറിന് പുറമെ പാലായും ചങ്ങനാശ്ശേരിയും ഉള്‍പ്പടെ അഞ്ച് സീറ്റുകളാണ് പിസി ജോര്‍ജ് ചോദിച്ചത്. എന്നാല്‍ പുഞ്ഞാര്‍ മാത്രം എന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിനുള്ളത്. അതേസമയം പുഞ്ഞാറും ചങ്ങനാശ്ശേരിയും പാലായും ഉള്‍പ്പടെ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയതിലൂടെ അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കണമെന്നായിരുന്നു കോട്ടയത്ത് എത്തിയ ഐവാന്‍ ഡിസൂസയ്ക്ക് മുന്നില്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
PC George MLA's UDF entry; Oommen Chandy and other leaders will reach Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X