കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജ്, ജനപക്ഷം തനിച്ച് മത്സരിക്കും

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുളള തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജ്. പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കം മത്സരിക്കുന്ന 50 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പിസി ജോര്‍ജ് പുറത്ത് വിട്ടിരിക്കുന്നത്. ആപ്പിളാണ് ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തംബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 തിയ്യതികളിലാമ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. നവംബര്‍ 12ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

pc

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് പിസി ജോർജ്ജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ ഹര്‍ജി ഹൈക്കോടതി തളളി. തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തായാക്കുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാനുളള അനുമതി ഹൈക്കോടതി നല്‍കിയത്.

ജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകുംജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകും

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് പിസി ജോര്‍ജ്ജ് എംഎല്‍എയുടെ തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി അംഗീകരിച്ചെന്ന് പിസി ജോര്‍ജ് ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചു. ഹൈക്കോടതി തന്റെ ഹര്‍ജി തളളിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം അംഗീകരിച്ച് കൊണ്ടാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടനെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

Recommended Video

cmsvideo
'Seven district collectors in Kerala are from Muslim community': PC George

'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്

 20 ദിവസം.. 247 റാലികൾ: റെക്കോർഡ് സൃഷ്ടിച്ച് തേജസ്വി, വോട്ടർമാരെ ഇളക്കിമറിച്ച് റാലികൾ!! 20 ദിവസം.. 247 റാലികൾ: റെക്കോർഡ് സൃഷ്ടിച്ച് തേജസ്വി, വോട്ടർമാരെ ഇളക്കിമറിച്ച് റാലികൾ!!

English summary
PC George's Janapaksham releases candidates list for the local body polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X