• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ്? എൽഡിഎഫിൽ പൂഞ്ഞാർ കേരള കോൺഗ്രസിന്? കച്ചമുറുക്കി ബിജെപിയും

കോട്ടയം; ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലാ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡം പിസി ജോർജ്ജിന്റെ പൂഞ്ഞാറാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണയും 2016 നേത് സമാനമായ അട്ടിമറി നീക്കങ്ങൾ മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിസി ജോർജ്ജിന്റെ ജനപക്ഷം ഇക്കുറി യുഡിഎഫിലേക്ക് എത്തുമോ അതോ തനിച്ച് മത്സരിക്കുമോയെന്നതാണ് പ്രധാന ചർച്ച.യുഡിഎഫിലേക്ക് ചേക്കാറാനുള്ള ചരടുവലികൾ പിസി ജോർജ് തുടങ്ങികഴിഞ്ഞു.

ഞെട്ടിച്ച വിജയം

ഞെട്ടിച്ച വിജയം

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി വഹിച്ചിരുന്ന നേതാവായിരുന്നു പിസി ജോര്‍ജ്ജ് കെഎം മാണിയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു യുഡിഎഫ് വിട്ടത്. തുടർന്ന് ജനപക്ഷം പാർട്ടി രൂപീകരിച്ച് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ കരുത്ത് തെളിയിച്ചു. യുഡിഎഫ് വിജയം പ്രവചിക്കപ്പട്ട മണ്ഡലത്തിൽ

ഇരുമുന്നണികളേയും അമ്പരിപ്പിച്ച് കൊണ്ടുള്ള വിജയമാണ് പിസി നേടിയത്.

വൻ ഭൂരിപക്ഷം

വൻ ഭൂരിപക്ഷം

27821 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോർജ്ജിന്റെ വിജയം.63621 വോട്ടാണ് ജോര്‍ജിന് ലഭിച്ചത്. കേരള കോണ്‍ഗ്രസ് എം. പ്രതിനിധി ജോര്‍ജ് കുട്ടി അഗസ്തി നേടിയത് 35800വോട്ടും. ഇക്കുറിയും മണ്ഡലത്തിൽ ജനപക്ഷം മത്സരിക്കും. അത് പക്ഷേ യുഡിഎഫിന്റെ ഭാഗാമയിട്ടാണോയെന്ന് മാത്രമാണ് ഇനി അറിയാനിരിക്കുന്നത്.

ചർച്ച അന്തിമഘട്ടത്തിലേക്ക്

ചർച്ച അന്തിമഘട്ടത്തിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ ചേക്കേറാനുള്ള തന്ത്രങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പിസി ജോർജ്ജ് ആരംഭിച്ചിരുന്നു. ലോക്സഭ കാലത്ത് ഉണഅടാക്കിയ ബിജെപി ബന്ധം അവസാനിപ്പിച്ച ശേഷം യുഡിഎഫ് ആണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത്. യുഡിഎഫ് നേതാക്കൾ ഇതിനോടകം തന്നെ ജോർജ്ജുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചരടുവലിച്ച് ഐ ഗ്രൂപ്പ്

ചരടുവലിച്ച് ഐ ഗ്രൂപ്പ്

പിസിയുടെ വരവിനായി ഐ ഗ്രൂപ്പാണ് ചുക്കാൻ പിടിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോർജ്ജിനെ മുന്നണിയിൽ എത്തിക്കാനായിരുന്നു ഐ ഗ്രൂപ്പിന്റെ നീക്കം. എന്നാൽ ഉമ്മൻചാണ്ടിയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർത്തുന്ന പിസിയെ യുഡിഎഫിൽ എടുക്കുന്നതിൽ എഗ്രൂപ്പ് വിഭാഗം കടുത്ത എതിർപ്പുയർത്തി. ഇതോടെയാണ് ഈ നീക്കം ഉപേക്ഷക്കപ്പെട്ടത്.

കനത്ത തിരിച്ചടിയോടെ

കനത്ത തിരിച്ചടിയോടെ

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ഏറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പരാമവധി പാർട്ടികളെ മുന്നണിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.രമേശ് ചെന്നിത്തലയു‌ടെ നേതൃത്വത്തിലുള്ള വിഭാഗം പിസി ജോർജ്ജിന്റെ ജനപക്ഷവുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് സീറ്റുകൾ

മൂന്ന് സീറ്റുകൾ

മൂന്ന് സീറ്റുകൾ സംബന്ധിച്ച് ധാരണകളായെന്നാണ് പുറത്തുവരുന്ന സൂചനകൾ. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പാലാ സീറ്റുമാണ് നിലവിൽ ജോർജ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂഞ്ഞാർ ജോർജ്ജിന് നൽകുന്നതിൽ ഐ വിഭാഗത്തിന് എതിർപ്പില്ല.അങ്ങനെയെങ്കിൽ ഇക്കുറി ജോർജിന് പകരം ഷോൺ ജോർജ് പൂ‍ഞ്ഞാറിൽ മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ല.

ജില്ലാ പഞ്ചായത്ത് അംഗം

ജില്ലാ പഞ്ചായത്ത് അംഗം

നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമാണ് ഷോൺ ജോർജ്. പൂഞ്ഞാർ ഡിവിഷനിൽ നിന്നായിരുന്നു ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിൽ ഷോൺ മത്സരിച്ചത്. കോൺഗ്രസ് ,കേരള കോൺഗ്രസ്,ബിജെപി സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു ഷോണിന്റെ വിജയം.

വൻ ഭൂരിപക്ഷത്തിലേക്ക്

വൻ ഭൂരിപക്ഷത്തിലേക്ക്

15797 വോട്ടിനാണ് ഷോൺ ജോർജ് വിജയിച്ചത്.

1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനപക്ഷ സ്ഥാനാർത്ഥിയായ ഷോണിന് പൂഞ്ഞാർ ഡിവിൽഷനിൽ ലഭിച്ചത്. ഇരുപത് വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ ഷോൺ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

മുന്നണി സ്ഥാനാർത്ഥി

മുന്നണി സ്ഥാനാർത്ഥി

ജനപക്ഷം യുഡിഎഫിലെത്തിയാൽ മുന്നണി സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മകൻ ഷോൺ ജോർജ് മത്സരിക്കുക.അതേസമയം കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം ആണ് യുഡിഎഫിന് വേണ്ടി പൂഞ്ഞാറില്‍ മത്സരിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറിയും ഈ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എല്‍ഡിഎഫ് നല്‍കിയേക്കാനാണ് സാധ്യതകൾ.

കാഞ്ഞിരപ്പള്ളി സീറ്റ്

കാഞ്ഞിരപ്പള്ളി സീറ്റ്

അതേസമയം പൂഞ്ഞാർ സിപിഐയ്ക്ക് നൽകിയേക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. നിലവിൽ കാഞ്ഞിരപ്പള്ളി സീറ്റിനായി ജോസ് കെമാണി വിഭാഗം അവകാശം ഉന്നയിച്ചിട്ടുണ്ട്.. കടുത്ത എതിർപ്പാണ് ഇതിനോട് സിപിഐ ഉയർത്തുന്നത്.ഇതോടെ കാഞ്ഞിരപ്പള്ളി സിപിഐയിൽ നിന്ന് ഏറ്റെടുത്ത് അവർക്ക് പൂഞ്ഞാർ നൽകിയേക്കും.

പിസി തോമസിനെ

പിസി തോമസിനെ

അതേസമയം എൻഡിഎയിൽ പിസി തോമസിനെയാകും സ്ഥാനാർത്ഥിയാക്കുക.പാലാ മണ്ഡലം കഴിഞ്ഞാല്‍ പൂഞ്ഞാറിലാണ് പിസി തോമസിന്റെ കേരള കോൺഗ്രസിന് രണ്ടാമത്തെ കൂടിയ ഭൂരിപക്ഷം ലഭിക്കാറുള്ളത്. ഇത്കൂടി മുന്നിൽ കണ്ടുള്ള കണക്ക്കൂട്ടലാണ് നടക്കുന്നത്.

കൈയ്യിൽ പണമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നീ അത് അടയ്ക്കേണ്ട എന്നായിരുന്നു മറുപടി'; മണിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്

പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ?

cmsvideo
  മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

  English summary
  PC george's son shone george may be contest from Poojar seat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X