കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ആ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ തന്‍റെ ഭൂരിപക്ഷം 40000 കടക്കുമെന്ന് പിസി ജോര്‍ജ്; എന്‍ഡിഎയിലേക്കില്ല

Google Oneindia Malayalam News

കോട്ടയം: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച് ഏവരേയും ഞെട്ടിച്ചെങ്കിലും ഇത്തവണ ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുന്ന് മാസങ്ങള്‍ക്ക് മുന്‍പെ പിസി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിലേക്ക് തിരികെ കയറുക എന്ന ശ്രമമായിരുന്നു പിസി ജോര്‍ജ് ആദ്യം നടത്തിയത്. എന്നാല്‍ പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസിലെ തന്നെ എ വിഭാഗവും ഇടഞ്ഞ് നിന്നതോടെ യുഡിഎഫ് പ്രവേശനം നടന്നില്ല. ഇടത് പ്രവേശനം എന്നത് നേരത്തെ തന്നെ അടഞ്ഞ അധ്യായമാണ്. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം എന്ന സാധ്യത പിസി ജോര്‍ജിന് മുന്നില്‍ ഉയര്‍ന്ന് വരുന്നത്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

എന്‍ഡിഎ പ്രവേശനം

എന്‍ഡിഎ പ്രവേശനം

പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഇരു പക്ഷത്തിനിടയിലും ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന. തൃശൂരിലും കോട്ടയത്തും വെച്ചും പിസി ജോര്‍ജുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. കോട്ടയത്ത് പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റും പിസി ജോര്‍ജിന്‍റെ ജനപക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കണമെന്നതായിരുന്നു ബിജെപിയുടെ ഉപാധി.

പിസി തോമസ് മുഖേന

പിസി തോമസ് മുഖേന

കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് മുഖേനയും ചര്‍ച്ചകള്‍ നടന്നു. ഇക്കാര്യം പിസി തോമസ് സ്ഥിരീകരിക്കുകയും പിസി ജോര്‍ജിന്‍റെ മുന്നണി പ്രവേശനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിജയ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം ഉണ്ടാവുമെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍ യാത്ര കോട്ടയം പിന്നിട്ടിട്ടും പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ ബിജെപി തീരുമാനം പ്രഖ്യാപിച്ചില്ല.

പിസി ജോര്‍ജിന്‍റെ കാര്യം

പിസി ജോര്‍ജിന്‍റെ കാര്യം

പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജോര്‍ജിന്‍റെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ ബിജെപിക്കുള്ളിലെ തന്നെ വലിയൊരു വിഭാഗത്തിന് താല്‍പര്യം ഇല്ലാതായതോടെയാണ് തുടക്കത്തിലെ ആവേശത്തില്‍ നിന്നും ബിജെപി പിന്നോട്ട് പോയതെന്നാണ് സൂചന.

പൂഞ്ഞാറില്‍ പിന്തുണച്ചാല്‍

പൂഞ്ഞാറില്‍ പിന്തുണച്ചാല്‍

എന്‍ഡിഎ പ്രവേശനവും നടക്കില്ലെന്ന ഉറപ്പായതോടെ പൂഞ്ഞാറില്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യം പിസി ജോര്‍ജ് ഇന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പൂഞ്ഞാറില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ അവരുടെ പിന്തുണ എന്ന് പറയാം. അങ്ങനെ അവന്‍ സന്മനസ്സ് കാണിച്ചാല്‍ അവരോട് കൂടുതല്‍ സനേഹം എന്നല്ലാതെ വേറെ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മിനര്‍വ മോഹന്‍

മിനര്‍വ മോഹന്‍

2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 34000 വോട്ട്, എല്‍ഡിഎഫ് 22000 വോട്ട്, 20000 വോട്ട് എന്‍ഡിഎ എന്നതായിരുന്നു സ്ഥിതി. നമുക്ക് അറുപതിനായിരത്തിന് മുകളില്‍ വോട്ട് ലഭിച്ചു. ഇത്തവണ ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. ശബരിമല വിഷയമാണ് അവര്‍ക്ക് ഗുണം ചെയ്തത്. അതേസമയം സിപിഎമ്മിന് ചില തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. മിനര്‍വ മോഹന്‍ ഉള്‍പ്പടെ ചില നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

പൂഞ്ഞാര്‍ തെക്കേകര

പൂഞ്ഞാര്‍ തെക്കേകര

ബിജെപിയില്‍ ചേര്‍ന്നു എന്ന് മാത്രമല്ല മിനര്‍വ മോഹന്‍ ഇന്ന് രാവിലെ തന്നെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. എല്ലാവരും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ്. ദീര്‍ഘകാലം പൂഞ്ഞാര്‍ തെക്കേകരയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന വ്യക്തിയാണ് മിനര്‍വ മോഹന്‍. അദ്ദേഹത്തിന് അവിടെ മോശമല്ലാത്ത പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെജെ തോമസ് വന്നാല്‍

കെജെ തോമസ് വന്നാല്‍

തനിക്കെതിരെ സിപിഎം കെജെ തോമസിനെ മത്സരിക്കാന്‍ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെങ്കില്‍ തന്‍റെ ഭൂരിപക്ഷം 40000 കടക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മണ്ഡലത്തിലെ മുസ്ലിം വോട്ടുകളില്‍ തീവ്രവാദ സ്വഭാവമുള്ള ചിലര്‍ ഉണ്ട്. അവരുമായി യോജിക്കാന്‍ തനിക്ക് സാധിക്കില്ല. അല്ലാത്തവരുമായി യോജിക്കും.

ജനപക്ഷം പാര്‍ട്ടിക്ക്

ജനപക്ഷം പാര്‍ട്ടിക്ക്

യഥാര്‍ത്ഥ ഇസ്ലാമുകള്‍ രാജ്യത്തോട് സ്നേഹം ഉള്ളവരാണ്. അവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരല്ല. അവര്‍ക്ക് മറ്റ് മതസ്ഥരോട് ശത്രുതയില്ല. പക്ഷെ ഇന്ത്യയില്‍ എല്ലായിടത്തും ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയിരിക്കുന്നു. എല്ലാ വിഭാഗത്തിലും തീവ്രവാദ സ്വഭാവം ഉള്ളവര്‍ ഉണ്ട്. എന്നാല്‍ ചില വിഭാഗങ്ങളില്‍ അത് രൂക്ഷമാണ്. ജനപക്ഷം പാര്‍ട്ടിക്ക് മുസ്ലിം വിരുദ്ധതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജ് വ്യക്തമാക്കി

പിസി ജോര്‍ജ് വ്യക്തമാക്കി

വർഗ്ഗീയ ഫാസിസ്റ്റുകളും, അഴിമതിക്കാരായ കള്ള കൂട്ടങ്ങളും ഈ നാടിനെ അടിയറവ് പറയിപ്പിക്കാമെന്ന് കരുതണ്ട. പൂഞ്ഞാർ രാജകുടുംബത്തിൻറെ പടയോട്ടങ്ങൾ കണ്ട നാടാണ് പൂഞ്ഞാര്‍. അടിച്ചമർത്തലുകൾക്കും, സാമ്രാജ്യത്ത ഭരണത്തിൻറെ കൊള്ളക്കും, കൊള്ളിവെപ്പിനുമെതിരെ ഈ നാട് അന്ന് എങ്ങനെ പ്രതികരിച്ചോ അതേ മറുപടിയാണ് ആത്മാഭിമാനമുള്ള ഇന്നത്തെ തലമുറ നിങ്ങൾക്ക് നൽകാൻ കരുതിവച്ചിരിക്കുന്നത്. ഈ യുദ്ധം നന്മയുടെ വിജയമാണ് അത് നമ്മൾ ജയിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടേയും പിസി ജോര്‍ജ് വ്യക്തമാക്കി.

പൂഞ്ഞാറില്‍ സിപിഎമ്മോ

പൂഞ്ഞാറില്‍ സിപിഎമ്മോ

അതേസമയം, പുഞ്ഞാര്‍ സീറ്റ് സിപിഎം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ സിപിഎമ്മിലും പുരോഗമിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് നീക്കം. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ വന്നശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ജില്ലയില്‍ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ മുന്നണി ഉടന്‍ തീരുമാനം എടുക്കും.

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

English summary
PC George says his majority will cross 40,000 in poonjar if KJ Thomas becomes CPM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X