• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പിസി ജോർജ്ജിനെ യുഡിഎഫിലേക്ക് എത്തിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ചരടുവലികൾ നടത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടേയും പ്രാദേശിക തലത്തിലേയും എതിർപ്പുകളാണ് നീക്കത്തിന് തടയിട്ടത്.അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജോർജ്ജിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് യുഡിഎഫ് ശക്തിപകർന്നിരുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ജനപക്ഷത്തിന്റെ പിന്തുണയോടെ ഭരിക്കാനുള്ള സാധ്യതയായിരുന്നു കോൺഗ്രസ് തേടിയിരുന്നത്.എന്നാൽ ഇതിനെതിരേയും പ്രാദേശിക നേതൃത്വം രംഗത്തെത്തി.എന്നാൽ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫിൽ കയറിപറ്റാനുള്ള നീക്കത്തിലാണ് ജോർജ്. വിശദാംശങ്ങളിലേക്ക്

പകച്ച് നേതൃത്വം

പകച്ച് നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് നിൽക്കുകയാണ് യുഡിഎഫ് നേതൃത്വം. ഭരണ വിരുദ്ധ വികാരവും സർക്കാരിനെതിരായ വിവാദങ്ങളും വോട്ടാകുമെന്ന് പ്രതീക്ഷച്ചിച്ച യുഡിഎഫിന് സിറ്റിംഗ് സീറ്റുകളും കുത്തക ഭരണകേന്ദ്രങ്ങളും ഉൾപ്പെടെ നഷ്ടപ്പെടുകയായിരുന്നു.

ജോസിന്റെ സാന്നിധ്യം

ജോസിന്റെ സാന്നിധ്യം

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനമാണ് യുഡിഎഫിന്റെ സ്വാധീന മേഖലയായ മധ്യതിരുവിതാംകൂറിലടക്കം എൽഡിഎഫിന്റെ തേരോട്ടത്തിലേക്ക് നയിച്ചത്.നിയമസഭാ തിരഞ്ഞടുപ്പിലും ഇത് ആവർത്തിച്ചാൽ ഇനിയൊരു തിരിച്ച് വരവ് യുഡിഎഫിന് സാധ്യമായേക്കില്ല.

മുന്നണി വിപുലീകരിക്കാൻ

മുന്നണി വിപുലീകരിക്കാൻ

ഇത് മുന്നിൽ കണ്ട് കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.കോട്ടയത്ത് ജോസ് കെ മാണിയുടെ വരവിൽ ഇടഞ്ഞ് നിൽക്കുന്ന എൻസിപിയേയും പിസി ജോർജ്ജിന്റെ ജനപക്ഷത്തേയും മുന്നണിയിൽ എത്തിക്കുകയാണ് യുഡിഎഫ് ലക്ഷ്യം.

ക്ഷീണം മറികടക്കാൻ

ക്ഷീണം മറികടക്കാൻ

ഇരു പാർട്ടികളും എത്തുന്നതോടെ ഇപ്പോഴുണ്ടായ ക്ഷീണം ഒരുപരിധി വരെപരിഹരിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു. ഇതിനോടകം തന്നെ എൻസിപിയുമായും മാണി സി കാപ്പനുമായും യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.വരും ദിവസങ്ങളിൽ എൻസിപി മുന്നണി മാറ്റംസംബന്ധിച്ച നിലപാട് വ്യക്തമാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.

തിരുമാനമായിട്ടില്ല

തിരുമാനമായിട്ടില്ല

അതേസമയം മറുവശത്ത് പിസി ജോർജ്ജിന്റെ ജനപക്ഷത്തിന്റെ കാര്യത്തിൽ ഇതുവരെ തിരുമാനം കൈക്കൊണ്ടട്ടില്ല. ജോർജ്ജിനെ മുന്നണിയിലെത്തിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ശക്തമായ ശ്രമം തുടരുന്നുണ്ടെങ്കിൽ എ ഗ്രൂപ്പും കോൺഗ്രസ് പ്രാദേശിക നേതൃത്വവുമാണ് ഇടങ്കോലിടുന്നത്.

പൂഞ്ഞാറിൽ

പൂഞ്ഞാറിൽ

തദ്ദേശ തിരഞ്ഞെടുപ്പിന് പി്നനാലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ജോർജ്ജിനെ ഒപ്പം കൂട്ടി ഭരിക്കാമെന്ന നിലപാട് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ടായിരുന്നു,.ഇവിടെ ഒരുമുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.

 ഭരണസമിതിയിൽ

ഭരണസമിതിയിൽ

14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ അഞ്ച് വീതം അംഗങ്ങളാണ് എല്‍ഡിഎ ഫിനും യുഡിഎഫിനും ഉള്ളത്. ഇതോടെയാണ് ഇവിടെ ജനപക്ഷത്തിന്റെ സീറ്റുകൾ നിർണായകമായത്.ജനപക്ഷത്തിന് ഇവിടെ നാല് വാർഡുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.

തിടനാട് പഞ്ചായത്തിലും

തിടനാട് പഞ്ചായത്തിലും

മറ്റൊരു പഞ്ചായത്തായ തിടനാട്ടിലും ആർക്കും ഭൂരിപക്ഷമില്ല. ഇവിടെ ജനപക്ഷത്തിന് രണ്ട് സീറ്റുകളുണ്ട്. ജനപക്ഷത്തിന്റെ പിന്തുണലഭിച്ചാൽ അധികാരം പിടിക്കാം. എന്നാൽ ജനപക്ഷത്തിന്റെ പിന്തുണ രണ്ട് പഞ്ചായത്തിലും സ്വീകരിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ തിരുമാനം.

 സഖ്യം വേണ്ടെന്ന്

സഖ്യം വേണ്ടെന്ന്

ജനപക്ഷവുമായി ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ സഹകരണോ വേണ്ടെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തു.എന്നാൽ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോർജ്ജ്.

അപഹാസ്യമെന്ന്

അപഹാസ്യമെന്ന്

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയുന്നത് അപഹാസ്യമാണെന്ന് പിസി ജോർജ്ജ്പറഞ്ഞു. കേരള ജനപക്ഷം പൂഞ്ഞാര്‍ ഡിവിഷന്‍ നേതൃയോഗത്തിലായിരുന്നു നിലപാട്.

മതേതര കക്ഷി

മതേതര കക്ഷി

മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസിന്റെ തകര്‍ച്ച ജനാധിപത്യത്തിന് ആപത്താണെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പിസി ജോർജ്ജ് പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ജോര്‍ജ് വടക്കന്‍, പ്രൊഫ ജോസഫ് ടി.ജോസ്, ജോയ് സ്‌കറിയ, കെകെ സുകുമാരന്‍ എന്നിവർ പങ്കെടുത്തു.

cmsvideo
  കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam
  തിരഞ്ഞെടുപ്പിന് മുൻപ്

  തിരഞ്ഞെടുപ്പിന് മുൻപ്

  അതേസമയം നിയമസഭ തിഞ്ഞെടുപ്പിന് മുൻപ് എത് വിധേനയും യുഡിഎഫിൽ കയറിപ്പറ്റാനുള്ള ജോർജ്ജിന്റെ നീക്കമാണ് ഇത്തരം പ്രതികരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.നേരത്തേ കോൺഗ്രസിനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പുകഴ്ത്തി ജോർജ്ജ് രംഗത്തെത്തെത്തിയിരുന്നു.

  പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന്; ഒടുവിൽ അനുമതി നൽകി ഗവർണർ

  ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം; ഇടഞ്ഞ് ലീഗും കോൺഗ്രസും,തൊടുപുഴയിൽ ചരട് വലിച്ച് എൽഡിഎഫ്

  കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ..വാക്സിൻ വിതരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

  English summary
  PC George says ready to support Congress;
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X