കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായില്‍ ജോസിനെ പൂട്ടും, കാപ്പന്‍റെ വിജയം ഉറപ്പിക്കാന്‍ പിസി ജോര്‍ജിന്‍റെ നീക്കം; യുഡിഎഫിന് ആശ്വാസം

Google Oneindia Malayalam News

കോട്ടയം; പാലാ തർക്കം ഏതാണ്ട് ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. സീറ്റ് വിട്ടുതരാൻ ആകില്ലെന്ന് സിപിഎം ഔദ്യോഗികമായി തന്നെ എൻസിപി നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ചുമതലയുള്ള എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇനി യാതൊരു ചർച്ചയ്ക്കും അടിസ്ഥാനമില്ലെന്ന് എൻസിപി വ്യക്തമാക്കി കഴിഞ്ഞു. ഇന്ന് മുന്നണി വിടുന്നത് സംബന്ധിച്ച് എൻസിപി ഔദ്യോഗികമായി നിലപാട് അറിയിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം പാലായിൽ കാപ്പനെത്തിയിൽ പല അത്ഭുദങ്ങളും ഉണ്ടാകുമെന്ന സൂചന നൽകുകയാണ് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

മാണി സി കാപ്പന്റ നിലപാട്

മാണി സി കാപ്പന്റ നിലപാട്

പാലാ സീറ്റ് വിട്ടുകിട്ടില്ലെന്നായതോടെ എൻസിപി സംസ്ഥാന ഘടകം പിളരുമെന്ന കാര്യം ഏറെ കുറേ ഉറപ്പായിരിക്കുകയാണ്. മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യുഡിഎഫിലേക്ക് പോകാൻ തയ്യാറെടുത്തു കഴിഞ്ഞു. എൻസിപി കോട്ടയം ജില്ലാ നേതൃത്വവും പാർട്ടിയുടെ പന്ത്രണ്ട് ജില്ലാ കമ്മിറ്റികളിൽ എട്ടും കാപ്പനൊപ്പമാണ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എൽഡിഎഫിൽ തന്നെ തുടരും.

ദില്ലിയിൽ കൂടിക്കാഴ്ച

ദില്ലിയിൽ കൂടിക്കാഴ്ച

എന്നാൽ മുന്നണി വിടുന്നത് ഗുണകരമാകില്ലെന്ന നിലപാടാണ് ശശീന്ദ്രൻ ആവർത്തിക്കുന്നത്. യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കില്ലെന്നും ശശീന്ദ്രൻ പറയുന്നു. അതേസമയം ദേശീയ അധ്യക്ഷൻ പവാർ അംഗീകരിച്ചില്ലേങ്കിൽ പോലും പാലാ സീറ്റ് ലഭിക്കാതെ എൽഡിഎഫിൽ തുടരാൻ കാപ്പൻ ഒരുക്കമല്ല. ഇന്ന് ദില്ലിയിൽ സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ ശരദ് പവാറുമായി നടത്തുന്ന കൂടിക്കാഴ്ചയോടെ അന്തിമ തിരുമാനം കൈക്കൊള്ളും.

കോൺഗ്രസ് എസിലേക്ക്

കോൺഗ്രസ് എസിലേക്ക്

ശരദ് പവാർ അംഗീകരിക്കുകയാണെങ്കിൽ കാപ്പൻ പക്ഷം യുഡിഎഫിലും ശശീന്ദ്രൻ പക്ഷം എൽഡിഎഫിൽ കോൺഗ്രസ് എസിലേക്കും മടങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം എൻസിപിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തി. നിലവിൽ നാല് സീറ്റുകളാണ് യുഡിഎഫ് എൻസിപിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. പാലാ, കുട്ടനാട്, ഏലത്തൂർ, കോട്ടയ്ക്കൽ സീറ്റുകളാണ് ഓഫർ. ഇതിൽ പാലായിൽ കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകും.

വാഗ്ദാനം ഇങ്ങനെ

വാഗ്ദാനം ഇങ്ങനെ

കോട്ടയ്ക്കൽ സീറ്റ് മുസ്ലീം ലീഗിന്റെ സിറ്റിം സീറ്റായതിനാൽ ലീഗ് എതിർപ്പുയർത്തിയേക്കും. അങ്ങനെയെങ്കിൽ മലബാരിൽ മറ്റൊരു സീറ്റ് നൽകാമെന്നാണ് വാഗ്ദാനം. കോഴിക്കോട് ജില്ലയിലെ ഏലത്തൂർ സീറ്റ് വേണ്ടെങ്കിൽ എൻസിപി ആവശ്യപ്പെടുന്ന മറ്റൊരു സീറ്റ് പകരമായി നൽകിയേക്കും.

പിന്തുണ പ്രഖ്യാപിച്ച് ജോർജ്

പിന്തുണ പ്രഖ്യാപിച്ച് ജോർജ്

അതിനിടെ പാലായിൽ മാണി സി കാപ്പനെത്തിയാൽ പിന്തുണ ജനപക്ഷം പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോർജ്. ജോസിനെതിരെ കാപ്പനെങ്കിൽ താൻ അദ്ദേഹത്തെ പിന്തുണയ്ക്കും. കാപ്പൻ മത്സരത്തിന് ഇറങ്ങിയില്ലേങ്കിൽ മത്സരം ഒറ്റയ്ക്കായിരിക്കുമെന്നും ജോർജ് വ്യക്തമാക്കി.

പ്രതിരോധത്തിലാക്കില്ല

പ്രതിരോധത്തിലാക്കില്ല

നേരത്തേ യുഡിഎഫിൽ ചേരുകയാണെങ്കിൽ ജനപക്ഷത്തിന് പാലാ സീറ്റ് നൽകണമെന്ന് ജോർജ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കാപ്പൻ എത്തുകയാണെങ്കിൽ സീറ്റിനായി കടുംപിടിത്തം കാണിക്കില്ലെന്നും ജോർജ് പറഞ്ഞിരുന്നു. കാപ്പൻ മത്സരിച്ചാൽ അദ്ദേഹത്തെ പ്രതിരോധത്തിലാക്കില്ലെന്ന് ജോർജ് വ്യക്തമാക്കി.എന്നാൽ പാലായിൽ ജോസിനെ കുറച്ച് കാണരുതെന്നും ജോർജ് മുന്നറിയിപ്പ് നൽകി.

ജോസിനെ പിന്തുണയ്ക്കുന്നവർ

ജോസിനെ പിന്തുണയ്ക്കുന്നവർ

മാണി ഗ്രൂപ്പിലെ ബഹുഭൂരിപക്ഷം പേരും ജോസ് കെ മാണിയെയാണ് പിന്തുണയ്ക്കുന്നത്. ആ സത്യം മറച്ച് വെച്ച് കൊണ്ട് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും പിസി ഏഷ്യാനെറ്റ് ന്യൂസിൻറെ പ്രത്യേക പരിപാടിയിൽ പ്രതികരിച്ചു. ജോസ് പാലായിൽ നിർണായക ശക്തിയാണ്. എൽഡിഎഫിന് ഭരണതുടർച്ച കുട്ടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജോർജ് പറഞ്ഞു.

പിണറായിയെ അധികാരത്തിലെത്തിക്കാനായി

പിണറായിയെ അധികാരത്തിലെത്തിക്കാനായി

പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കാനായി ഇടതുപക്ഷക്കാർ കൊണ്ടുപിടിച്ച് വോട്ട് ചെയ്യും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും ഇത്തവണ സുരക്ഷിതമല്ലെന്നും പിസി ജോർജ് പറഞ്ഞു.യാക്കോബായ വിഭാഗവും പരിവർത്തിത ക്രിസ്ത്യൻ വിഭാഗവും ഉമ്മൻചാണ്ടിയ്ക്കെതിരെ നിൽകുകയാണെന്നും ജോർജ് പറഞ്ഞു.

ജനശക്തിയുടെ പിന്തുണ വേണം

ജനശക്തിയുടെ പിന്തുണ വേണം

കോട്ടയത്ത് മുന്നേറാൻ ഇത്തവണ യുഡിഎഫിന് ജനശക്തിയുടെ പിന്തുണ വേണമെന്നും പിസി ജോർജ് വ്യക്തമാക്കി. എക്കാലത്തും യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് കണക്കാക്കിയിരുന്ന കോട്ടയം ജില്ലയിൽ ഇക്കുറി ജോസ് കെ മാണിയുടെ കൂടി പിൻബലത്തിൽ അട്ടിമറി വിജയമായിരുന്നു എൽഡിഎഫ് കാഴ്ച വെച്ചത്.

 ജോസഫും അനുകൂലിക്കും

ജോസഫും അനുകൂലിക്കും

കാപ്പൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന നിലപാടാണ് പിജെ ജോസഫും സ്വീകരിച്ചിരിക്കുന്നത്. കാപ്പൻ അല്ലേങ്കിൽ പാലാ സീറ്റ് ഇക്കുറി തങ്ങൾക്ക് തന്നെ വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. പാലാ സീറ്റ് ഏറ്റെടുക്കാനാുള്ള നീക്കങ്ങൾ കോൺഗ്രസും ഇവിടെ സജീവമാക്കിയിരുന്നു.

പാലായിൽ മത്സരിച്ചാൽ

പാലായിൽ മത്സരിച്ചാൽ

അതേസമയം മാണി സി കാപ്പൻ പാലായിൽ മത്സരിച്ചാൽ ജോസ് കെ മാണി അവിടെ മത്സരിക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ജോസ് പാലായിൽ മത്സരിക്കണമെന്നാണ് പാർട്ടി വികാരമെങ്കിലും ശക്തമായ മത്സരിത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ അത് കേരള കോൺഗ്രസിന് വെല്ലുവിളിയാകും. പ്രത്യേകിച്ച് ജോർജിന്റെ പിന്തുണ കൂടി കാപ്പന് ഉറപ്പായ സാഹചര്യത്തിൽ.

കടുത്തുരുത്തിയിലേക്ക്

കടുത്തുരുത്തിയിലേക്ക്

ഇതോടെ ജോസിന് സുരക്ഷിത മണ്ഡലം എന്ന നിലയിൽ കടുത്തുരിത്തി നൽകിയേക്കുമെന്നുള്ള ചർച്ചകൾ ഉണ്ട്. ജോസിന് പകരം പാലായിൽ റോഷി അഗസ്റ്റിൻ സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പരാജയ ഭീതിയിലാണ് ജോസ് കടുത്തുരുത്തിയിൽ മത്സരിക്കാനെത്തുന്നതെന്ന പ്രചരണം ഇതോടെ യുഡിഎഫ് ശക്തമാക്കിയേക്കും.

Recommended Video

cmsvideo
എന്‍സിപിക്ക് അഞ്ച് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് | Oneindia Malayalam

കാപ്പന്റെ പോക്ക് 8 കമ്മിറ്റികളെയും കൂട്ടി, 4 സീറ്റ് ഉറപ്പെന്ന് കോണ്‍ഗ്രസ്, മാറുക ഈ മണ്ഡലം!!കാപ്പന്റെ പോക്ക് 8 കമ്മിറ്റികളെയും കൂട്ടി, 4 സീറ്റ് ഉറപ്പെന്ന് കോണ്‍ഗ്രസ്, മാറുക ഈ മണ്ഡലം!!

പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം, പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍!!പാര്‍വതിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം, പിന്നില്‍ സിനിമാ പ്രവര്‍ത്തകര്‍!!

English summary
PC george says will support mani c kappan if he contest for udf in pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X