കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്വന്‍റി20 യുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്; എല്‍ഡിഎഫ് പ്രവേശനത്തിന് തടസ്സം പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാള്‍ കാത്തിരുന്നെങ്കിലും പിസി ജോര്‍ജിന് നിരാശ സമ്മാനിച്ചുകൊണ്ടാണ് മുന്നണിയില്‍ എടുക്കുന്നില്ലെന്ന യുഡിഎഫിന്‍റെ തീരുമാനം ഇന്നലെ വൈകീട്ടോടെ ഉണ്ടായത്. ഘടകക്ഷിയായി മുന്നണിയില്‍ എടുക്കാന്‍ സാധിക്കില്ല. സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിര്‍ദേശമാണ് യുഡിഎഫ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നിര്‍ദേശം അദ്ദേഹം തള്ളുകയായിരുന്നു. ഇതോടെ എന്‍ഡിഎയുമായുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാനുള്ള നീക്കത്തിലാണ് പിസി ജോര്‍ജ്. യുഡിഎഫ് തീരുമാനം വന്നതിന് പിന്നാലെ അവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പിസി ജോര്‍ജ് നടത്തിയത്.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജിന്‍റെ ആവശ്യങ്ങള്‍

പിസി ജോര്‍ജിന്‍റെ ആവശ്യങ്ങള്‍

പുഞ്ഞാറിന് പുറമെ കോട്ടയം ജില്ലയില്‍ ഒരു സീറ്റ്, മുന്നണിയില്‍ ഘടകക്ഷിയാക്കുക എന്നതായിരുന്നു പിസി ജോര്‍ജ് യുഡിഎഫിന് മുന്നില്‍ വെച്ച നിര്‍ദേശം. എന്നാല്‍ ഇത് രണ്ടും യുഡിഎഫ് തള്ളി. പ്രാദേശികമായി ഉയര്‍ന്ന ശക്തമായ എതിര്‍പ്പായിരുന്നു പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ നിന്നും യുഡിഎഫിനെ പിന്തിരിപ്പിച്ചത്. പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ കോട്ടയം ഡിസിസി താരീഖ് അന്‍വറിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പൂഞ്ഞാറില്‍ മത്സരിക്കും

പൂഞ്ഞാറില്‍ മത്സരിക്കും

എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും മുന്നണിയില്‍ എടുത്തില്ലെങ്കിലും ഏപ്രീല്‍ ആറിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. കേരള ജനപക്ഷം (സെക്യുലര്‍) ചെയര്‍മാന്‍ പൂഞ്ഞാറില്‍ തന്‍റെ പേര് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫിന്‍റെ ഒരു ഔദാര്യവും വേണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

ഷോണ്‍ ജോര്‍ജിന്‍റെ വിജയം

ഷോണ്‍ ജോര്‍ജിന്‍റെ വിജയം

ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ പൂഞ്ഞാറില്‍ വിജയിക്കാന്‍ ജനപക്ഷത്തിന് സാധിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണ്. അതൊരു അത്ഭുതം മാത്രമായിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ജനപക്ഷം ടിക്കറ്റില്‍ ഷോണ്‍ ജോര്‍ജും മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് വിജയം നേടി.

പിണറായി വിജയന്‍ താല്‍പര്യമില്ല

പിണറായി വിജയന്‍ താല്‍പര്യമില്ല

എല്‍ഡിഎഫുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. മുന്‍പ് വിഎസ് അച്യുതാനന്ദന്‍ പക്ഷക്കാരനായതുകൊണ്ട് പിണറായി വിജയനും സിപിഎമ്മിലെ വലിയൊരു വിഭാഗത്തിനും തന്നോട് താല്‍പര്യമില്ല. അതുകൊണ്ട് എല്‍ഡിഎഫിലേക്ക് പോവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല. മറ്റ് ഒരു മുന്നണികളുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

ട്വന്‍റി20 കിഴക്കമ്പലവുമായി ചര്‍ച്ച

ട്വന്‍റി20 കിഴക്കമ്പലവുമായി ചര്‍ച്ച

എറണാകുളത്തെ ട്വന്‍റി20 മാതൃക കോട്ടയത്തേക്കും വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അവരുമായും ചര്‍ച്ച നടത്തിയെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തുന്നു. ട്വന്‍റി20 യുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കണം. ട്വന്‍റി20 യുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ എന്‍ഡിഎ പ്രവേശന സാധ്യതകള്‍ എത്രത്തോളമെന്ന് കണ്ടറിയണം. ട്വന്‍റി20 യില്‍ നിന്നുകൊണ്ട് എന്‍ഡിഎ പ്രവേശനം സാധ്യമാവില്ല.

ആരുടെ പിന്തുണയും സ്വീകരിക്കും

ആരുടെ പിന്തുണയും സ്വീകരിക്കും

അതേസമയം പിസി ജോര്‍ജിനെ സഹകരിപ്പിക്കുന്നതിനെ കുറിച്ച് ട്വന്‍റി20 ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച നടന്നോയെന്ന കാര്യം പോലും അവര്‍ സ്ഥിരീകരിക്കുന്നില്ല. പൂഞ്ഞാറില്‍ ആര് മത്സരിച്ചാലും പിന്തുണ സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബുധനാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനപക്ഷം യോഗം

ജനപക്ഷം യോഗം

പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനം, മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍, മത്സരിക്കുന്ന മണ്ഡലങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവയില്‍ തീരുമാനം എടുക്കാന്‍ മാര്‍ച്ച് 3 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാവും. യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, പോഷക സംഘടന സംസ്ഥാന പ്രസിഡന്‍റുമാര്‍, ജില്ലകളുടെ ചുമതലുയുള്ള ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പിന്തുണയ്ക്കും.

കോണ്‍ഗ്രസിനെതിരെ പിസി ജോര്‍ജ്

കോണ്‍ഗ്രസിനെതിരെ പിസി ജോര്‍ജ്

യുഡിഎഫ് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പിസി ജോര്‍ജ് നടത്തിയത്. ലീഗ് നല്ല കക്ഷിയാണെങ്കിലും ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നു. യുഡിഎഫിലെ നേതൃനിര വഞ്ചകന്‍മാരാണെന്നും പിസി ജോര്‍ജ് പറയുന്നു.

പിസി തോമസ് മുഖേന

പിസി തോമസ് മുഖേന

സ്വതന്ത്രനായി മത്സരിക്കുന്ന കാര്യമാണ് യുഡിഎഫ് ചര്‍ച്ച ചെയ്തത്. അതും പൂഞ്ഞാറില്‍ അല്ല. കാഞ്ഞിരപ്പള്ളിയില്‍. അതിന്‍ കോണ്‍ഗ്രസിന്‍റെ ഔദാര്യം ആവശ്യമില്ലെന്നം പിസി ജോര്‍ജ് പറയുന്നു. അതേസമയം ആരുമായും ചര്‍ച്ച നടത്തുന്നില്ലെന്ന് പറയുമ്പോഴും പിസി ജോര്‍ജിനെ മുന്നണിയില്‍ എത്തിക്കാനുള്ള നീക്കും ബിജെപി സജീവമാക്കുന്നുണ്ട്. പിസി തോമസ്, ബിജെപി കോട്ടയം ജില്ലാ കമ്മറ്റി എന്നിവര്‍ മുഖേനയാണ് നീക്കം.

കാഞ്ഞിരപ്പള്ളിയും നല്‍കാം

കാഞ്ഞിരപ്പള്ളിയും നല്‍കാം

പൂഞ്ഞാറില്‍ പിസി ജോര്‍ജിന് സീറ്റ്, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മണ്ഡലം കൂടി എന്നതാണ് വാഗ്ദാനം. ഷോണ്‍ ജോര്‍ജ് മത്സരിക്കാന്‍ ഇറങ്ങിയാല്‍ പൂഞ്ഞാര്‍ തന്നെ കൈമാറും. പിസി ജോര്‍ജിന്‍റെ പിന്തുണയും പാര്‍ട്ടി വോട്ടുകളും കൂടി ചേരുന്നതോടെ പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തീരുമാനത്തില്‍ എത്താനാണ് ബിജെപി നീക്കം.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
PC George talks with Twenty 20 Kizhakkambalam leaders; will twenty twenty model happen in poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X