കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജ് കോണ്‍ഗ്രസിന് കൊടുക്കുക കിടിലന്‍ പണി;മുന്നണിയിലില്ലെങ്കില്‍ ആശങ്ക പൂഞ്ഞാറില്‍ ഒതുങ്ങില്ല

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെയാണ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായി പിസി ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് എന്നിവരെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചത്. തുടക്കത്തില്‍ എന്‍ഡിഎ വിടുന്നതായുള്ള സൂചന പിസി തോമസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ മുന്നണിയില്‍ ഉറച്ച് നില്‍ക്കുകയാണ്. വിളിച്ചാല്‍ റെഡി എന്ന നിലപാടിലാണ് പിസി ജോര്‍ജ് ഉള്ളത്. യുഡിഎഫ് പിന്തുണയുടോ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും മുന്നണി പ്രവേശനാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പിസി ജോര്‍ജ് വ്യക്തമായിരിക്കുന്നത്. അനൗദ്യോഗികമായി ഇരു കക്ഷികളും തമ്മില്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.

പിസി ജോര്‍ജിനോട് താല്‍പര്യം

പിസി ജോര്‍ജിനോട് താല്‍പര്യം

പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കുമെന്ന കാര്യത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോഴും അഭ്യൂഹം നിലനില്‍ക്കുകയാണ്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കണമെന്നും എടുക്കേണ്ടതില്ലെന്നുമായ നിലപാടുകാര്‍ കോണ്‍ഗ്രസിലുണ്ട്. രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവര്‍ക്ക് പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളത്.

പിസി ജോര്‍ജ് വേണ്ടെന്ന്

പിസി ജോര്‍ജ് വേണ്ടെന്ന്


എന്നാല്‍ എ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിക്കും പിസി ജോര്‍ജിനോടുള്ള എതിര്‍പ്പില്‍ ഇതുവരെ മാറ്റമില്ലെന്നാണ് സൂചന. പ്രാദേശിക തലത്തില്‍ ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ പിസി ജോര്‍ജ് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന മുന്നറിയിപ്പ് വരെ പ്രാദേശിക തലത്തില്‍ നിന്നും ഉയരുന്നുണ്ട്.

കോട്ടയം ഡിസിസി

കോട്ടയം ഡിസിസി

കോട്ടയം ഡിസിസിയും പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ പ്രതികൂല നിലപാടിലാണ്. താരീഖ് അന്‍വര്‍ കോട്ടയത്ത് എത്തിയപ്പോള്‍ പിസി ജോര്‍ജിനെ കൂടെ കൂട്ടരുതെന്ന നിര്‍ദേശം ഡിസിസി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ ഭാഗമായിരുന്നിട്ടും സര്‍ക്കാറിനെ ബുദ്ധിമുട്ടിലാക്കിയ കാര്യം അവര്‍ താരീഖ് അന്‍വറിന് മുമ്പാകെ ചൂണ്ടിക്കാട്ടി.

പൂഞ്ഞാര്‍ ഉറപ്പിക്കാം

പൂഞ്ഞാര്‍ ഉറപ്പിക്കാം


പിസി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ പൂഞ്ഞാര്‍ ഉറപ്പിക്കാം എന്നാണ് യുഡിഎഫില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്. പാലായില്‍ കുറച്ച് വോട്ടുകള്‍ പിസി ജോര്‍ജിനുണ്ട്. അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തില്‍ ഒരോ സീറ്റുകളും പ്രധാനമാണെന്നും അതിനാല്‍ മുമ്പുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മറന്ന് പിസി ജോര്‍ജ് ഉള്‍പ്പടേയുള്ളവരെ കൂടെ നിര്‍ത്തണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നുവരെ നിലപാട്.

പുഞ്ഞാറില്‍ ഇടതിന് സാധ്യത

പുഞ്ഞാറില്‍ ഇടതിന് സാധ്യത

പിസി ജോര്‍ജിനെ കൂടെ കൂട്ടിയില്ലെങ്കിലുണ്ടാവുന്ന അപകടവും കോണ്‍ഗ്രസി മുന്നിലുണ്ട്. പിസി ജോര്‍ജ് കൂടെ പോന്നില്ലെങ്കില്‍ പുഞ്ഞാറില്‍ ഇത്തവണയും ശക്തമായ ത്രികോണ മത്സരം നടക്കും. വീണ്ടും പിസി ജോര്‍ജ് ജയിക്കാം. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് കൂടെ എത്തിയതിനാല്‍ ഇടതുപക്ഷത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ സാധ്യത വളരെ കുറവായിരിക്കും.

ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി

ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി

യുഡിഎഫിന്‍റെ ഭാഗമായില്ലെങ്കില്‍ പൂഞ്ഞാറിന് പുറമെ കോട്ടയത്തടക്കം 11 സീറ്റുകളെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പിസി ജോര്‍ജിന്‍റെ നീക്കം. പൂഞ്ഞാറിന് പുറമെ കോട്ടയത്ത് പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. ഇത് യുഡിഎഫിന്‍റെ വോട്ടുകള്‍ ചോര്‍ത്തുമോയെന്നാണ് ആശങ്ക.

പിസി ജോര്‍ജും മാണി സി കാപ്പനും

പിസി ജോര്‍ജും മാണി സി കാപ്പനും

പാലായില്‍ മാണി സി കാപ്പന്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനം പ്രതീക്ഷിച്ചായിരുന്നു അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ പിസി ജോര്‍ജ് പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കട്ടെയന്നെ ഒരു പ്രസ്താവന മാണി സി കാപ്പനും പിസി ജോര്‍ജും തമ്മിലുള്ള സ്വരച്ചേര്‍ച്ച നഷ്ടമായി.

ജോസ് കെ മാണി ഇറങ്ങും

ജോസ് കെ മാണി ഇറങ്ങും

പാലായില്‍ ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിക്കായി ജോസ് കെ മാണിയായിരിക്കും മത്സരിക്കാന്‍ ഇറങ്ങുക. കാപ്പനും മാണി സി കാപ്പനും മത്സരിക്കുമ്പോള്‍ പിസി ജോര്‍ജിന്‍റെ പാര്‍ട്ടിയും മത്സരത്തിന് ഇറങ്ങിയാല്‍ അത് കാപ്പന്‍റെ സാധ്യത കുറയ്ക്കും. കാപ്പന് കിട്ടേണ്ട വോട്ടുകളില്‍ വലിയൊരു ഭാഗം പിസി ജോര്‍ജ് പിടിച്ചേക്കും.

പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്

പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്

പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ച് പിസി ജോര്‍ജ് പാലായില്‍ മത്സരിച്ചാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ തന്നെ മത്സരിച്ച് ഷോണ്‍ ജോര്‍ജ് പാലായിലേക്ക് വന്നേക്കും. ജോര്‍ജിനെ കൂടെ കൂട്ടിയാല്‍ ഈ വെല്ലുവിളികള്‍ എല്ലാം അതിജീവിക്കാം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ പിസി ജോര്‍ജിനെ കൂടെ കൂട്ടുന്നത് മുന്നണിക്ക് തന്നെ തിരിച്ചടിയാവുമെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവരും വ്യക്തമാക്കുന്നു.

പിസിയുടെ കാത്തിരിപ്പ്

പിസിയുടെ കാത്തിരിപ്പ്

മുന്നണി പ്രവേശനത്തില്‍ എന്ത് തീരുമാനം എടുക്കും എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫ് പ്രവേശനത്തിനായി 24 വരെ കാത്തിരിക്കാനാണ് കിട്ടിയ നിര്‍ദേശം. മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാനുള്ള പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കും.

വീണ്ടും സ്വതന്ത്ര കുപ്പായം

വീണ്ടും സ്വതന്ത്ര കുപ്പായം

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനത്തോടെ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നത്. ഒപ്പം കൂട്ടാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണയോടെ പിസി ജോര്‍ജ് മത്സരിക്കും. അല്ലെങ്കില്‍ വീണ്ടും സ്വതന്ത്ര കുപ്പായം ആണിയും.

English summary
PC George will field candidates in 10 places including Poonjar constituency, If there is no UDF entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X