ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്
കോട്ടയം; പിസി ജോർജ്ജിന്റെ ജനപക്ഷത്തിന്റെ പിന്തുണയോടെ പൂഞ്ഞാർ മണ്ഡലത്തിലെ തെക്കേക്കര പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്. ഇവിടെ ആർക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജനപക്ഷത്തിന്റെ നിലപാട് നിർണായകമായത്. രണ്ട് ജനപക്ഷം അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരത്തിലേറിയത്. പുതിയ വിവരങ്ങളിലേക്ക്

കക്ഷിനില
14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ അഞ്ച് വീതം അംഗങ്ങളെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇതോടെയാണ് ജനപക്ഷത്തിന്‍റെ തീരുമാനം പഞ്ചായത്തിൽ നിര്‍ണ്ണായകമായത്. നാല് വാര്‍ഡുകളിലായിരുന്ന ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

പിന്തുണ യുഡിഎഫിന്
ഇതോടെ ജനപക്ഷത്തിന്റെ പിന്തുണ യുഡിഎഫിന് തന്നെയാകുമെന്നായിരുന്നു ഏറെ കുറെ വിലയിരുത്തപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് ജോർജ്ജ്. മാത്രമല്ല ചില കോൺഗ്രസ് നേതാക്കളും ജോർജ്ജിനായി ചരടുവലി നീക്കുന്നുമഅട്.

പിന്തുണ വേണ്ടെന്ന്
നേരത്തെ ഇതേ പഞ്ചായത്തില്‍ ജനപക്ഷം യുഡിഎഫിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിസി ജോർജ്ജിന്റെ പാർട്ടിയുടെ യാതൊരു പിന്തുണയും വേണ്ടെന്ന നിലപാടായിപുന്നു പ്രാദേശിക യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.

എൽഡിഎഫിന്
ജനപക്ഷവുമായി ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ സഹകരണോ വേണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ജനപക്ഷം അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചിരിക്കുന്നത്.

ഷോണിന്റെ പ്രതികരണം
തെക്കേകരയിൽ ജനപക്ഷത്തിന്റെ യാതൊരു പിന്തുണയും ആവശ്യമില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നുവെന്നും അതിനാലാണ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ തിരുമാനിച്ചതെന്നും പിസി ജോർജ്ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്ജ് പറഞ്ഞു.

രൂക്ഷവിമർശനം
ബാർ കോഴയുമായി ബന്ധപ്പെട്ടും കേരള കോൺഗ്രസ് എമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുമാണ് ജനപക്ഷം യുഡിഎഫ് വിട്ടത്. മുന്നണിയിൽ ഇപ്പോൾ കേരള കോൺഗ്രസ് എം ഇല്ല.അന്ന് ജനപക്ഷം ഉയർത്തിയ വിമർശനങ്ങൾ ഇപ്പോൾ യുഡിഎഫും ശരിവെയ്ക്കുന്നു.
എന്നിട്ടും രാഷ്ട്രീയത്തിന് ഒത്ത് ഉയരാൻ നേതാക്കൾ തയ്യാറാവുന്നില്ല.

വ്യക്തി വിരോധം
വ്യക്തികളോടുള്ള വൈരാഗ്യമാണ് യുഡിഎഫ് പ്രാധാന്യം കൊടുക്കുന്നത്.അത് തന്നെയാണ് യുഡിഎഫിന്റെ പ്രധാന കുഴപ്പമെന്നും ഷോൺ പറഞ്ഞു. തോൽവികളിലും പാഠം പാഠിക്കുന്നില്ല. കോൺഗ്രസിലെ ചിലർ ഇപ്പോഴും വിരോധത്തോടെയാണ് ഇടപെടുന്നതെന്നും ഷോൺ പറഞ്ഞു.
Recommended Video

ഉപാധികളില്ലാതെ
ഒരു ഉപാധികളും ഇല്ലാതെയാണ് എൽഡിഎഫിനെ പിന്തുണച്ചതെന്നും ഷോൺ പറഞ്ഞു.അതേസമയം വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നിരിക്കെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അപഹാസ്യമാണെന്ന് നേരത്തേ പിസി ജോർജ്ജും വിമർശനം ഉയർത്തിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications