കോട്ടയത്ത് പിച്ചാട്ട് കോളനി കൊവിഡ് കമ്യൂണിറ്റി ക്ലസ്റ്റർ: 27 പേർക്ക് കൊവിഡ് ബാധ
കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിനിടെ അയ്മനം ഗ്രാമപഞ്ചായത്തിലെ പിച്ചനാട്ട് കോളനി കോവിഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഒന്‍പതു വീടുകളിലായി 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പത്തിലധികം പേര്‍ക്ക് രോഗം ബാധിച്ച കിടങ്ങൂര്‍ സായൂജ്യ കോണ്‍വെന്‍റ്, തലപ്പലം ദീപ്തിഭവന്‍ എന്നിവ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സായൂജ്യ കോണ്‍വെന്‍റ് സിഎഫ്എല്‍ടിസിയായും ദീപ്തിഭവന്‍ ഡൊമിസിലിയറി കെയര്‍ സെന്‍ററായും പ്രവര്‍ത്തിക്കും. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.













Click it and Unblock the Notifications