കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം; കോട്ടയം ജില്ലയിൽ വിപുല പരിപാടികൾ, ദര്‍ശന വിപണന സേവന മേള !!

  • By Desk
Google Oneindia Malayalam News

കോട്ടയം: സംസ്ഥാന മന്ത്രി സഭയുടെ 1,000 ദിനാഘോഷം ബഹുജന പങ്കാളിത്തത്തോടെ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 27 വരെ വകുപ്പുകളുടെ പ്രദര്‍ശന വിപണന സേവന മേള സംഘടിപ്പിക്കും. 1,000 ദിനാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ഒമ്പതു വയസ്സുകാരനെതിരെ ലൈംഗികമായി പീഡിപ്പിച്ച 36വയസ്സുകാരി റിമാന്‍ഡില്‍, കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി ചൈല്‍ഡ്‌ലൈന്‍ </strong>ഒമ്പതു വയസ്സുകാരനെതിരെ ലൈംഗികമായി പീഡിപ്പിച്ച 36വയസ്സുകാരി റിമാന്‍ഡില്‍, കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി ചൈല്‍ഡ്‌ലൈന്‍

1,000 ദിവസത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനദിശ എങ്ങനെയാകണമെന്ന കാഴ്ചപ്പാട് ഉറപ്പിക്കുന്നതിനാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേട്ടങ്ങള്‍ ഊട്ടി ഉറപ്പിച്ചും കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും ഇതിലൂടെ സാധിക്കും. വികസനത്തിന്റെ വഴിത്താരയില്‍ കേന്ദ്രത്തിന്റെ സഹായഹസ്തം വേണ്ടത്ര ലഭിച്ചില്ലെങ്കിലും വികസന തടസ്സങ്ങള്‍ ഒഴിവാക്കാനും എല്ലാ മേഖലയിലും ഉന്നത നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുളളതായി അദ്ദേഹം പറഞ്ഞു.

 P Thilothaman

വിവിധ വകുപ്പുകള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം ജനങ്ങളില്‍ പൂര്‍ണ്ണമായി എത്തുന്ന വിധത്തില്‍ മേള സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓാരോ വകുപ്പും നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച ബോധവല്‍ക്കരണം ക്ലാസ്സുകളും കലാസാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമാകും. മേളയുടെ നടത്തിപ്പിന് മന്ത്രി പി. തിലോത്തമന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ബാബു കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് ജോയിന്റ് കണ്‍വീനറുമായ ജില്ലാതല സമിതിക്ക് പുറമെ ജില്ലാ കളക്ടര്‍ ചെയര്‍മാനും നഗരസഭാ അദ്ധ്യക്ഷ ഡോ. പി. ആര്‍. സോന വൈസ് ചെയര്‍മാനുമായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ ജനറല്‍ കമ്മറ്റി മേളക്ക് നേതൃത്വം നല്‍കും.

ജില്ലയിലെ എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, എം.എല്‍.എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, സി. കെ. ആശ, ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി, സി. എഫ്. തോമസ്, പി. സി. ജോര്‍ജ്ജ്, മോന്‍സ് ജോസഫ്, കെ.എം. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി എന്നിവര്‍ രക്ഷാധികാരികളുമാണ്. ജില്ലാതല ആഘോഷത്തിന് പുറമേ എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. സബ് കളക്ടര്‍ ഈശപ്രിയ, ആര്‍ഡിഒ അനില്‍ ഉമ്മന്‍ എന്നിവര്‍ കോട്ടയം റവന്യ ഡിവിഷന്‍ തലത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. എംഎല്‍എമാര്‍ അധ്യക്ഷന്‍മാരായും തഹസീല്‍ദാര്‍മാര്‍ കണ്‍വീനറായും ഡിഡിഒമാര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുളള കമ്മറ്റികള്‍ 13നകം രൂപീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും നിയോജക മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും ഭരണാനുമതി കിട്ടിയിട്ടുള്ള പ്രോജക്ടുകളുടെ നിര്‍മ്മാണോദ്ഘാടനവും സംഘടിപ്പിക്കും. നാഗമ്പടം മൈതാനിയില്‍ നടത്തുന്ന മേളയില്‍ വിവിധ വകുപ്പുകള്‍ ആസുത്രണം ചെയ്തിട്ടുളള വിവിധ പരിപാടികളുടെ റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, മേള സംബന്ധിച്ച ആമുഖം അവതരിപ്പിച്ചു. എംഎല്‍എമാരായ സി. കെ. ആശ, ഡോ. എന്‍. ജയരാജ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, സബ് കളക്ടര്‍ ഈശപ്രിയ, എഡിഎം അലക്‌സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ സംസാരിച്ചു.

English summary
Pinarayi government's thousand days celebration in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X