കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാമജപം നടത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; എന്‍എസ്എസ്

Google Oneindia Malayalam News

കോട്ടയം: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെ രജിസറ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ല എന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

ചങ്ങനാശേരിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനാഘോഷത്തിന്റെ പതാക ദിനം ആചരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനത്തില്‍ പെരുന്നയിലെ മന്നം സമാധിയില്‍ ആണ് സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തിയത്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

dsaasd

എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നിലപാട് മാറ്റിയത് ഒരു വിഭാഗത്തോട് കാട്ടുന്ന കടുത്ത അവഗണനയാണ് എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണംവൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണം

കോടതിയില്‍ പോകണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് നല്‍കിയ മറുപടി എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സമുദായം മാത്രമല്ല, വിശ്വാസികളായ എല്ലാവരും സംസ്ഥാന സര്‍ക്കാരിന്റെ ഈ നിന്ദ്യമായ നടപടി തിരിച്ചറിയുന്നുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് വെച്ച് പൊറുപ്പിക്കാനാവില്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാ

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന കേസുകള്‍ പിന്‍വലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തില്‍ മാറ്റി നിര്‍ത്തുന്നതിന് തുല്യമാണ് എന്നും അദ്ദേഹം ആരോപിച്ചു.

കടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായികടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി

നാമജപം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമ്പോള്‍ കൊലപാതക കേസുകളില്‍ പെട്ടവര്‍ സൈ്വരമായി നടക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനായി ആവശ്യം വന്നാല്‍ കോടതിയെ സമീപിക്കും എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് എതിരെ എന്‍ എസ് എസ് വലിയ പ്രക്ഷോഭം നടത്തിയിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനം വേണം എന്ന സര്‍ക്കാര്‍ നിലപാടിന് എതിരെയായിരുന്നു എന്‍ എസ് എസ് സ്വീകരിച്ച നിലപാട്.

English summary
Pinarayi Vijayan was arrogant when asked to withdraw the case against sabarimala protsters says NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X