കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാ പുതിയ ഗീബല്‍സ്... ജോസ് കെ മാണി, പരിഹസിച്ച് പിജെ ജോസഫ്, നീതിപൂര്‍വ തീരുമാനം!!

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ പരിഹസിച്ചും വിമര്‍ശിച്ചും പിജെ ജോസഫ്. ജോസ് വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമാണെന്ന് ജോസഫ് പറഞ്ഞു. കെഎം മാണിയുള്ള കാലത്തെ ധാരണയാണ് ജോസ് തെറ്റിച്ചതെന്നും ജോസഫ് ആരോപിച്ചു. കേരള കോണ്‍ഗ്രസിലെ ധാരണ യുഡിഎഫ് നേതൃത്വമാണ് തീരുമാനിച്ചത്. ജോസ് അത് കമക്കിലെടുത്തില്ല. ജില്ലാ പഞ്ചായത്ത് സ്ഥാനം ഒമ്പത് ദിവസം കൊണ്ട് രാജിവെക്കണമെന്ന് യുഡിഎഫ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ധാരണ ഉണ്ടെന്ന് പോലും ജോസ് വിഭാഗം അംഗീകരിച്ചില്ലെന്ന് ജോസഫ് കുറ്റപ്പെടുത്തി.

1

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

യുഡിഎഫ് നേതൃത്വമാണ് ആ ധാരണ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒമ്പത് ദിവസം കൊണ്ട് രാജിവെപ്പിക്കാനുള്ള നീക്കങ്ങളെല്ലാം ഇല്ലാതായി. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് മുന്നണിയില്‍ എങ്ങനെയാണ് സ്ഥാനമുണ്ടാവുകയെന്നും ജോസഫ് ചോദിച്ചു. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിട്ട് കേട്ടില്ല. അവിടെ തോല്‍വി ഏറ്റുവാങ്ങിയതാണ്. കെഎം മാണി ഉണ്ടായിരുന്നപ്പോള്‍ ഉള്ള നിലപാടും ഭരണഘടനയുമൊന്നും ജോസ് അംഗീകരിച്ചില്ലെന്നും ജോസഫ് പറഞ്ഞു. ഇതിലൂടെ പുതിയൊരു ഗീബല്‍സാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ജോസ് കെ മാണിയെന്നാണ് ആ ഗീബല്‍സിന്റെ പേരെന്നും ജോസഫ് പരിഹസിച്ചു.

്്അതേസമയം യുഡിഎഫ് പുറത്താക്കിയത് 38 വര്‍ഷം മുന്നണിയെ തന്നെ സംരക്ഷിച്ച് നിര്‍ത്തിയ കെഎം മാണിയെ തന്നെയാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് അനീതിയാണ്. ഇല്ലാത്ത ധാരണയുടെ പേരിലാണ് ഞങ്ങളെ പുറത്താക്കിയത്. ജില്ലാ പഞ്ചായത്ത് സ്ഥാനമൊന്നുമല്ല ശരിക്കുമുള്ള പ്രശ്‌നമെന്നും ജോസ് പറഞ്ഞു. യുഡിഎഫ് പറയുന്നത് പ്രകാരം മുന്നണി ധാരണകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോസഫ് വിഭാഗത്തെയാണ് ആദ്യം പുറത്താക്കേണ്ടത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പോലും അദ്ദേഹം പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ജോസ് പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ ജോസഫാണെന്ന കാര്യത്തില്‍ താന്‍ യുഡിഎഫിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. പ്രാദേശിക തലത്തില്‍ പല പഞ്ചായത്തുകളിലെയും ധാരണ ജോസഫ് വിഭാഗം പാലിച്ചില്ല. എന്നാല്‍ അതിനെതിരെ യുഡിഎഫില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ധാരണകളില്‍ ചിലത് മാത്രം യുഡിഎഫ് മറന്നുപോകുന്നു. ജോസഫ് പല വട്ടം മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല.

English summary
pj joseph compares jose k mani to giebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X